നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Neelamperoor St: George EMUPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നീലംപേരൂർ സെന്റ് ജോർജ് ഇ.എം.യു.പി.എസ്
വിലാസം
നീലംപേരൂർ

നീലംപേരൂർ പി.ഒ.
,
686534
,
ആലപ്പുഴ ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0477 2710300
ഇമെയിൽstgeorgeemupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46423 (സമേതം)
യുഡൈസ് കോഡ്32111100201
വിക്കിഡാറ്റQ87479749
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല കുട്ടനാട്
ഉപജില്ല വെളിയനാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുട്ടനാട്
താലൂക്ക്കുട്ടനാട്
ബ്ലോക്ക് പഞ്ചായത്ത്വെളിയനാട്
തദ്ദേശസ്വയംഭരണസ്ഥാപനംനീലംപേരൂർ പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ79
പെൺകുട്ടികൾ51
ആകെ വിദ്യാർത്ഥികൾ130
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅംബിക കുമാരി.കെ.ജി.
പി.ടി.എ. പ്രസിഡണ്ട്അനീഷ്.കെ.നായർ
എം.പി.ടി.എ. പ്രസിഡണ്ട്ലത ജോഷി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ നീലംപേരൂർ ഗ്രാമത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണിത്.കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന വെളിയനാട് വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കളിന്റെ ഭരണനിർവഹണമേൽനോട്ടം നടത്തുന്നത്.കായലും തോടുകളും കൊണ്ട് ജൈവവൈവിധ്യമാർന്ന അന്തരീക്ഷത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്.ഇത് അൺഎയ്ഡഡ് വിദ്യാലയമാണ്.

ചരിത്രം

ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽവെളിയനാട് ഉപജില്ലയിൽ പ്രസിദ്ധമായപൂരം പടയണിയുടെ ഗ്രാമത്തിൽവളരെ പുരാതനവും പ്രശസ്തവുമായസെൻറ് ജോർജ് ക്നാനായ വലിയപള്ളിയുടെഉടമസ്ഥതയിൽ പള്ളിയോടു ചേർന്ന്  1975ൽസ്ഥാപിച്ചിട്ടുള്ള താണ് ഈ സ്കൂൾ . കിൻഡർ ഗാർട്ടൻ അഥവാനഴ്സറി വിദ്യാഭ്യാസoഇല്ലാതിരുന്നഈ പ്രദേശത്ത് ആദ്യമായി നഴ്സറി സ്കൂൾആയി ആരംഭിച്ചു. പിന്നീട് അൺഎയ്ഡഡ്മേഖലയിൽ അംഗീകൃത എൽ പി സ്കൂൾ ആയൂം  യു  പി  സ്കൂളായും അപ്ഗ്രേഡ് ചെയ്തു .നീലംപേരൂർ ഗ്രാമത്തിലും അതിനോട് ചേർന്ന് കിടക്കുന്ന കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിൽ പെട്ട കുറിച്ചി ഗ്രാമത്തിലുംഉള്ള കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം ചെയ്യുന്നതിന്സൗകര്യം  ഇല്ലാതിരുന്നതിനാൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയിട്ടാണ് ഈ സ്കൂൾ സ്ഥാപിച്ചത് .  നീലംപേരൂർ , കുറിച്ചി ഗ്രാമപഞ്ചായത്തുകളിലെ കുട്ടികൾ ഇവിടെ വിദ്യാഭ്യാസം ചെയ്തുവരുന്നു .പഠനത്തിലും കലാകായിക മത്സരങ്ങളിലുംഈ സ്കൂളിലെ കുട്ടികൾ മുന്നിട്ടുനിൽക്കുന്നു .

ഭൗതികസൗകര്യങ്ങൾ

88 .9 5 സെൻറ് സ്ഥലത്താണ് സ്കൂൾ  സ്ഥിതിചെയ്യുന്നത് . ഗെയ്റ്റ് ഓടു കൂടിയ ചുറ്റുമതിൽ ഉണ്ട് .2 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ ഉണ്ട് .അതിൽ ഒരു മുറി ഓഫീസു മുറിയായൂo മറ്റൊന്ന്  കമ്പ്യൂട്ടർ മുറി(സ്മാർട്ട് ക്ലാസ് റൂം) ആയും ഉപയോഗിച്ചുവരുന്നു .ലൈബ്രറി ,സയൻസ് ലാബ് എന്നിവയും ഉണ്ട് .എല്ലാ ക്ലാസ് മുറികളും സീലിങ് ചെയ്തതും ഓരോ ക്ലാസ് മുറിയിലും 2 ഫാൻ വീതം ഫിറ്റ് ചെയ്തിട്ടുള്ളതുമാണ് .ആൺകുട്ടികൾക്കുoപെൺകുട്ടികൾക്കും  മൂന്നുവീതം  ടോയ്‌ലറ്റുകൾ ഉണ്ട് .ആൺകുട്ടികൾക്ക് ഒരു യൂറിനൽ ഷെഡ്ഡും പെൺകുട്ടികൾക്ക് 3 യൂറിനൽ ഷെഡ്ഡു കളുംഅവരുടെപ്രാഥമിക ആവശ്യ നിർവഹണത്തിന് ഉതകുന്നു .കിണർ ,പൈപ്പ് ലൈൻ തുടങ്ങിയവയാണ്പ്രധാന കുടിവെള്ള സ്രോതസ്സുകൾ .ഒരു കളിസ്ഥലം  സ്കൂളിനുണ്ട് .സ്കൂളിനോട് അനുബന്ധിച്ച് നഴ്സറി ക്ലാസുകൾ ഒരു പ്രത്യേക കെട്ടിടത്തിൽപ്രവർത്തിക്കുന്നു .സ്കൂളിൽ എത്തിച്ചേരുന്നതിന് റോഡ് സൗകര്യം ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമം പ്രഥമാധ്യാപികയുടെ പേര് ഏത് വർഷം മുതൽ ചിത്രം
ശ്രീമതി ആലിസ് ചാണ്ടി 1995
ശ്രീമതി റോഷ്‌നി സിനി 2011
ശ്രീ വി കെ ചെറിയാൻ   2016
ശ്രീമതി ഹിമ മേരി ജെറി   2017
ശ്രീമതി ജയശ്രീ ബാലചന്ദ്രൻ 2020

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പ്രശാന്ത് എ എം - ഡോക്ടർ
  2. പ്രദീപ് - ആയുർവേദ  ഡോക്ടർ
  3. വിഷ്ണു ശങ്കർ - ഡോക്ടർ
  4. റ്റിക്സൺ ജോസഫ് - ഇ സ് ഐ
  5. നിഷി രാജു -എഞ്ചിനീയർ
  6. ശ്രീലക്ഷ്മി - എഞ്ചിനീയർ
  7. ശ്രീജ സ് - എഞ്ചിനീയർ
  8. ശില്പ - ബാങ്ക് ഉദ്യോഗസ്ഥ


വഴികാട്ടി

MC(Main Central) റോഡിൽ കോട്ടയം ഭാഗത്തുനിന്ന് തിരുവന്തപുരം ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ ചിങ്ങവനത്തിന് ശേഷം നാല് കിലോമീറ്റർ പിന്നിടുമ്പോൾ തുരുത്തി ഔട്ട് പോസ്റ്റിലെത്തും. അവിടെ നിന്ന വലത്തോട്ട് തിരിഞ്ഞ് പടിഞ്ഞാറ് ഭാഗത്തേക്ക് ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിക്കണം പുത്തൻപള്ളി എന്ന സ്ഥലത്ത്എത്തും .തിരുവന്തപുരംഭാഗത്തുനിന്നാണ് വരുന്നതെങ്കിൽ ചങ്ങനാശേരി പട്ടണം പിന്നിട്ട് രണ്ട് കിലോമീറ്ററാകുമ്പോൾ തുരുത്തിയിലെത്തും.അവിടെ നിന്ന് ഇടത്തോട്ട് തിരിയണം.പടിഞ്ഞാറ് ഭാഗത്തേക്ക് ഏകദേശം ഒന്നര കിലോമീറ്റർ സഞ്ചരിക്കണം.അപ്പോൾ പുത്തൻപള്ളി എന്ന സ്ഥലത്ത്എത്തും. അവിടെനിന്നും അതേ റോഡിലൂടെ 50 മീറ്റർ മുന്നോട്ടു സഞ്ചരിച്ചാൽ അക്ഷയ കേന്ദ്രമുണ്ട് .അതിന്റെ ഇടതുഭാഗത്തുള്ള റോഡിലൂടെ 400 മീറ്റർസഞ്ചരിച്ചാൽ സെൻറ് ജോർജ് ക്നാനായ വലിയ പള്ളിയിൽ എത്തും .അവിടെനിന്നും 50 മീറ്റർ മാറി തെക്കുവടക്കായി സ്കൂൾ സ്ഥിതി ചെയ്യുന്നു

Map