നല്ലൂർ എൽ.പി.എസ്

(Nallur LPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നല്ലൂർ എൽ.പി.എസ്
വിലാസം
നല്ലൂർ

കാക്കയങ്ങാട് പി.ഒ.
,
670673
,
കണ്ണൂർ ജില്ല
സ്ഥാപിതം05 - 10 - 1924
വിവരങ്ങൾ
ഫോൺ0490 2457065
ഇമെയിൽnalluralps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14827 (സമേതം)
യുഡൈസ് കോഡ്32020900406
വിക്കിഡാറ്റQ64459241
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുഴക്കുന്ന് പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ48
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രമീള സി എ
പി.ടി.എ. പ്രസിഡണ്ട്രാമകൃഷ്ണൻ കെ സി
എം.പി.ടി.എ. പ്രസിഡണ്ട്ജുവന
അവസാനം തിരുത്തിയത്
09-07-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നല്ലൂർ എൽ പി സ്കൂൾ തലശ്ശേരി താലൂക്കിലെ മുഴക്കുന്ന് പഞ്ചായത്തിൽ നല്ലൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ഈ സ്കൂൾ ഇരിട്ടി സബ് ജില്ലയിലെ ഒരു വിദ്യാലയമാണ്. എന്നാൽ പണ്ട് കോട്ടയം താലൂക്കിൽ മുഴക്കുന്ന് അംശം നല്ലൂർ ദേശത്തെ ചുങ്കസ്ഥാനം എന്ന സ്ഥലത്ത് 1924 ഏകാധ്യാപകവിദ്യാലയമായി കോരൻ ഗുരിക്കൾ ( കോരക്കുറിപ്പ് ) എന്ന മഹാൻ കുടിപള്ളിക്കുടമായി സ്ഥാപിക്കുകയും 1925ൽ സ്കൂളിന് അംഗീകാരം ലഭിക്കുകയും ചെയ്തു. അംഗീകാരത്തിന് ശേഷം ദേശീയ പ്രസ്ഥാനത്തിൽ സജീവ സാന്നിധ്യമായിരുന്നു ചെമ്പകശ്ശേരി ഗോവിന്ദൻ മാസ്റ്റർ മാനേജ്മെന്റ് സ്ഥാനം ഏറ്റെടുക്കുകയും ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുവാൻ പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചു 1976 ഗോവിന്ദൻ മാസ്റ്ററുടെ നിര്യാണത്തെ തുടർന്ന് മകൻ ഭാസ്കരഭാനു മാനേജർ ആവുകയും തത് സ്ഥാനത്ത് ഇപ്പോഴും അദ്ദേഹം തന്നെ തുടരുകയും ചെയ്യുന്നു. പണ്ട് അഞ്ചാം ക്ലാസ് വരെയുള്ള ക്ലാസുകൾ ആയിരുന്നു ഈ സ്കൂളിൽ ഉണ്ടായിരുന്നത്, എന്നാൽ 1964 ന് ശേഷം നാലാം തരം വരെ മാത്രം ക്ലാസുകൾ നടത്തുവാനുള്ള അനുവാദം ഉണ്ടായിരുന്നുള്ളൂ. 1987 മുതൽ പ്രസ്തുത സ്കൂളിൽ പുതിയ ഡിവിഷനുകളും കെട്ടിടങ്ങളും ഉണ്ടാവുകയും, അറബിക് അധ്യാപകരടക്കം 8 അധ്യാപകർ സേവനമനുഷ്ഠിച്ചിരുന്നു. പിന്നീട് കുട്ടികളുടെ കുറവ് മൂലം ഡിവിഷൻ കുറയുകയും, ഒന്നു മുതൽ നാലു വരെ ക്ലാസുകളിൽ ഓരോ ക്ലാസിലും ഓരോ ഡിവിഷനായി ഇപ്പോഴും തുടരുന്നു. പിന്നീട് പ്രീ പ്രൈമറി ക്ലാസുകളും ആരംഭിച്ചു.

നല്ലൂർ പ്രദേശത്ത് ചരിത്രപ്രാധാന്യമുള്ള ബാലൻകര, പള്ളിയറ, നല്ലൂർ പള്ളി, നല്ലൂർ മഠം എന്നിവ സ്ഥിതിചെയ്യുന്നു.
== ബാലൻകര ==

കൊട്ടിയൂർ മഹോത്സവത്തിന് ആവശ്യമായ കലങ്ങൾ നല്ലൂരിലെ ബാലൻ കരയിൽ നിന്ന് നിർമ്മിച്ച് കൊട്ടിയൂരിലേക്ക് കൊണ്ടുപോകുന്നു.

== പള്ളിയറ ==

സ്കൂളിന്റെ തെക്ക് ഭാഗത്ത് ഏകദേശം 750 മീറ്റർ അകലെയായി പള്ളിയറ ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഇവിടെ വർഷവും കുംഭം പത്താം തീയതി തെയ്യോത്സവം നടത്താറുണ്ട്.

== നല്ലൂർ പള്ളി  ==

സ്കൂളിന്റെ കിഴക്കുഭാഗത്ത് ഏകദേശം സ്കൂളിൽ നിന്ന് ഒരു കിലോമീറ്റർ ഉള്ളിലായി സ്ഥിതി ചെയ്യുന്നു. വളരെ പഴക്കം ചെന്ന ഒരു പള്ളിയാണ് നല്ലൂർ പള്ളി.

== നല്ലൂർ മഠം ==

സ്കൂളിന്റെ വടക്ക് ഭാഗത്തായി ഏകദേശം നൂറ് മീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഈ മഠത്തിൽ നിന്ന് കൊട്ടിയൂരിലേക്ക് പെരുമാൾക്ക് അഭിഷേകത്തിനുള്ള നെയ്യ് കൊണ്ടുപോകുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവ്

2022-2024 അധ്യായന വർഷത്തിൽ എൽഎസ്എസ് സ്കോളർഷിപ്പ് നേടിയ കുട്ടികൾ :

സനാമിയ കെ

സന ഫാത്തിമ

"https://schoolwiki.in/index.php?title=നല്ലൂർ_എൽ.പി.എസ്&oldid=2516104" എന്ന താളിൽനിന്ന് ശേഖരിച്ചത്