എം ഇ എസ് ഫാത്തിമ റഹ്മാൻ യു പി സ്കൂൾ വേക്കോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം ഇ എസ് ഫാത്തിമ റഹ്മാൻ യു പി സ്കൂൾ വേക്കോട് | |
---|---|
വിലാസം | |
വേക്കോട് വേക്കോട് , പി വെമ്പല്ലൂർ പി.ഒ. , 680671 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1933 |
വിവരങ്ങൾ | |
ഫോൺ | 0480 2854229 |
ഇമെയിൽ | mesaups00@gmail.com |
വെബ്‍സൈറ്റ് | www.mesfrups.in |
കോഡുകൾ | |
സ്കൂൾ കോഡ് | 23459 (സമേതം) |
യുഡൈസ് കോഡ് | 32071001706 |
വിക്കിഡാറ്റ | Q64090997 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൈപ്പമംഗലം |
താലൂക്ക് | കൊടുങ്ങല്ലൂർ |
ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 93 |
പെൺകുട്ടികൾ | 98 |
ആകെ വിദ്യാർത്ഥികൾ | 191 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലത എം |
പി.ടി.എ. പ്രസിഡണ്ട് | സിനിഹാരിസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി ഷംസാദ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വിദ്യാലയചരിത്രം
ഏകദേശം 100 വർഷങ്ങൾക്കു മുൻപുള്ള കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തിലേക്കു ആഴ്ന്നിറങ്ങുമ്പോൾ മാത്രമാണ് എത്രമാത്രം പരിതാപകരമായിരുന്നു അതെന്നു തിരിച്ചറിയാൻ നമുക്ക് കഴിയുന്നത്. കേരളത്തിന്റെ തീരപ്രദേശങ്ങളുടെ അവസ്ഥയോ അവർണ്ണന്യമാo വിധം പരിതാപകരവും. കേരളമാകമാനം ആ കാലഘട്ടത്തിലുണ്ടായ സാ മുദായികവും സാംസ്‌കാരികവുമായ സംമുദ്ധാരണത്തിന്റെ അനുകരണങ്ങൾ ഈ കൊച്ചു ഗ്രാമത്തിലും എത്തി.
സ്ഥാപിത സാഹചര്യം
ബ്രിട്ടീഷ് ഭരണത്തിന് കീഴിലുള്ള പഴയ മദിരാശിയുടെ ഭാഗമായ തെക്കേ മലബാറിന്റെ തെക്ക് പടിഞ്ഞാറു ഭാഗത്തു പടിഞ്ഞാറെ വെമ്പല്ലൂരിൽ 1933 ലാണ് വേ ക്കോട് ജികെ യുപിഎസ് സ്ഥാപിതമായത്. സാധാരണക്കാർക്ക് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും ശോചനീയാവസ്ഥയിൽ ആയിരുന്ന വേക്കോട് ദേശത്ത് അന്നത്തെ വിപരീത സാഹചര്യങ്ങളെല്ലാം അതിജീവിച്ചുകൊണ്ട് ആരംഭിച്ച സംരംഭമാണ് ഈ വിദ്യാലയം.
അന്ധവിശ്വാസങ്ങളും ഭൂതവും യക്ഷിയും എല്ലാം ഈ പ്രദേശത്തെ ആളുകളുടെ മനസ്സിൽ കുടിയേറി പാർത്തിരുന്ന കാലം, പ്രദേശത്തെ അയ്യപ്പൻകാവ് അമ്പലം, അതിനോടു ചേർന്നു വലിയ രണ്ടു പനകൾ. അതിൽ പണ്ടെങ്ങോ ദുർമരണം സംഭവിച്ച തേ വാലി വർക്കി എന്നയാളുടെ ബാധ, ആത്മാവ് പനയിൽ കുടിയിരിക്കുന്നുണ്ട് എന്നും സാധാരണ സമയങ്ങളിലും സന്ധ്യ കഴിഞ്ഞും ആ വഴി പനയുടെ മുന്നിലൂടെ പോകുന്ന പലർക്കും തേവാലി വർക്കിയുടെ നിലവിളികളും ഉപദ്രവവും ഉണ്ടായിരുന്നതായി വാമൊഴിയിലൂടെ പ്രചരിച്ചിരുന്നു
സ്ഥലത്തെ പ്രധാന തറവാട്ടു കാരായ ആർ ഗോപാലകൃഷ്ണൻ മേനോനും നാരായണമേനോനും ജനങ്ങളുടെ മനസ്സിലെ അന്ധകാരത്തെ മാറ്റുവാൻ അറിവും വിദ്യയും കൊണ്ടേ സാധിക്കൂ എന്നു മനസ്സിലാക്കി കൊണ്ട് സ്ഥലത്ത് ഒരു വിദ്യാലയം എന്ന സംരംഭം ഉണ്ടാക്കുവാൻ മുൻകൈയെടുത്തു. അതിന് സ്ഥലം കണ്ടെത്തിയത് അയ്യപ്പൻകാവ് അമ്പലത്തിന് തൊട്ടടുത്ത് വിദ്യാലയത്തിലേക്ക് കുട്ടികളെ വിടാൻ രക്ഷിതാക്കൾ സമ്മതിച്ചിരുന്നില്ല പകൽ പോലും ആ പ്രദേശത്തെ വഴിയിലൂടെ നടക്കുവാൻ പേടിച്ചിരുന്ന ഗ്രാമവാസികൾ കുട്ടികളെ വിദ്യാലയത്തിലേക്ക് അയക്കാൻ ധൈര്യപ്പെട്ടില്ല പ്രദേശവാസികളുടെ ഭയം മാറുവാൻ ഒരു രാത്രി ആർ ഗോപാലകൃഷ്ണൻ മേനോനും നാരായണമേനോനും അതിനായി വിദ്യാലയത്തിന് വേണ്ടി വെച്ചുകെട്ടിയ താത്കാലിക ഷെഡ്ഡിൽ കഴിഞ്ഞുകൂടുകയും ചെയ്തു. നേരം വെളുത്തപ്പോൾ ഒരു പോറൽ പോലും ഏൽക്കാതെ ഉണർന്നെഴുന്നേറ്റ് മേനോൻ സഹോദരന്മാരെ കണ്ടപ്പോൾ ജനങ്ങളുടെ അന്ധവിശ്വാസം പറപറന്നു വിദ്യാലയത്തിലേക്ക് സ്വന്തം കുട്ടികളെ പറഞ്ഞയക്കാൻ മാതാപിതാക്കൾക്ക് ഉണ്ടായിരുന്ന അധൈര്യവും പാടെ വിട്ടകന്നു.
പിന്നിട്ട വഴികൾ
1932 ശ്രീനാരായണപുരം സെന്ററിൽ പാപ്പിനിവട്ടം സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് സൗകര്യം ഉണ്ടായിരുന്നതുകൊണ്ട് 6, 7, 8 ക്ലാസുകൾ ആണ് ആദ്യം ആരംഭിച്ചത്. പിന്നീടാണ്എൽ പി ക്ലാസുകൾ ആരംഭിച്ചത്. ഗ്രാമത്തിലെ മൊത്തം ജനതയ്ക്കും എല്ലാതരത്തിലുമുള്ള ഐശ്വര്യങ്ങളും നൽകാൻ ഈ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളിൽ ഇവിടത്തെ മദ്രാസ് എലി മെന്റ്റി പരീക്ഷ പാസാകുന്നവർക്കു അന്ന് ഹൈസ്കൂളുകളിൽ ഫോർത്ത് ഫോമിൽ തന്നെ അഡ്മിഷൻ നൽകിയിരുന്നു എന്ന വസ്തുത എടുത്തുപറയേണ്ടതാണ്. ഏകദേശം അരനൂറ്റാണ്ട് കാലത്തോളം പുരോഗതിയുടെ ഉത്തുംഗ അവസ്ഥയിലെത്തി നിന്നിരുന്നു. ഈ വിദ്യാലയം പിന്നീട് പല പ്രതികൂല സാഹചര്യങ്ങളെയും തരണംചെയ്തു സ്കൂളിനെ കെട്ടിലും മട്ടിലും ചട്ടങ്ങളിലും പ്രൗഢഗംഭീരമായ ഒരു മാതൃകാ വിദ്യാലയത്തിന്റെ തലത്തിലേക്ക് ഉയർത്തി.
പിന്നീട് 2008ൽ ഈ വിദ്യാലയം എംഇഎസ് എന്ന മഹാ പ്രസ്ഥാനത്തിന്റെ കീഴിൽ പ്രവർത്തിച്ചു തുടങ്ങി. വിദ്യാലയത്തിന്റെ പേര് എംഇഎസ് ഫാത്തിമ റഹ്മാൻ അപ്പർ പ്രൈമറി സ്കൂൾ എന്നായി. സ്കൂൾ കെട്ടിടങ്ങൾ ആധുനിക സൗകര്യത്തോടെ പുതുക്കി നിർമിച്ചു. കുട്ടികൾക്കായി മനോഹര ക്ലാസ്സുകളും ചിൽഡ്രൻസ് പാർക്കും സ്കൂളിന്റെ മുതൽക്കൂട്ടായി. സാമൂഹിക വികസനം ഭാവി തലമുറയിൽ നിന്നായിരിക്കണം തുടങ്ങേണ്ടത്. ഭാവി തലമുറ വളരുന്നത് വിദ്യാലയങ്ങളിലാണ് വിദ്യാലയങ്ങൾക്ക് മറ്റ് ഏജൻസികളുടെ സഹായം കൂടിയാകുമ്പോൾ ഉദ്ദേശത്തിന് പൂർണ്ണത ലഭിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഉന്നത നിലയിൽ എത്തിയ പൂർവവിദ്യാർത്ഥികൾ
1. ഡോ:എം.എൻ മുകുന്ദൻ MBBS
2. ഡോ: എം രമണി MBBS
3. ശ്രീ എം ആർ ത്രിമൂർത്തി മാസ്റ്റർ
4. ഡോ :എം നളിനി രാധാകൃഷ്ണൻ MBBS, DGO
5. ടി വി വേണുഗോപാൽ (ബാങ്ക് മാനേജർ)
6. എം വിമലാദേവി (റിട്ടയേഡ് പ്രിൻസിപ്പൽ Irinjalakuda G H S)
7. ഡോ: ശശികല MBBS
8. ശ്രീ വി എം കമാലുദ്ദീൻ(Assistant Director of Agriculture)
9. ശ്രീ യു.സുനിൽ മേനോൻ MBA
10. ശ്രീ സി.ബാബു ശബരിനാഥ് MBA
11. ശ്രീ ആർ വിജയകൃഷ്ണൻ (അഡ്വക്കേറ്റ്)
12. ഡോ: ശ്രീലേഖ MBBS
13. ശ്രീ കെ എം സുരേഷ് (എഞ്ചിനീയർ)
14. ശ്രീ എം ഉണ്ണികൃഷ്ണ പണിക്കർ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
പടിഞ്ഞാറെ വെമ്പല്ലൂർ എംഇഎസ് അസ്മാബി കോളേജിന് കിഴക്കുഭാഗത്തേക്കുള്ളറോഡിലൂടെ ഒരു കിലോമീറ്റർ സഞ്ചരിച്ച് മൂന്നും കൂടിയ ജംഗ്ഷനിൽ നിന്ന് വടക്കോട്ടു സഞ്ചരിച്ചു അയ്യപ്പൻകാവ് അമ്പലത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി വിദ്യാലയം സ്ഥിതി ചെയ്യുന്നു
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23459
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ