എം യു പി എസ് ചങ്ങരോത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എം യു പി എസ് ചങ്ങരോത്ത് | |
---|---|
വിലാസം | |
ചങ്ങരോത്ത് ചങ്ങരോത്ത് , ആവടുക്ക പി.ഒ. , 673528 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 0496 2669007 |
ഇമെയിൽ | mupschangaroth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16475 (സമേതം) |
യുഡൈസ് കോഡ് | 32041000721 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | ചങ്ങരോത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 20 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | യൂസഫ്. കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | ഷരീഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | മുഹ്സിന |
അവസാനം തിരുത്തിയത് | |
20-01-2022 | Suresh panikker |
... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ചരിത്രം
വിദ്യാലയ ചരിത്രം - ചങ്ങരോത്ത് എം.യു.പി സ്കൂൾ 1931ൽ സർക്കാർ രേഖകളിൽ ആരംഭിക്കപ്പെട്ട ഈ വിദ്യാലയത്തിന്റെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് 1920 കാലഘട്ടത്തിലാണ്. കൊയിലാണ്ടി താലൂക്കിലെ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ തികച്ചും ജനവാസം കുറഞ്ഞ ഒരു വനപ്രദേശമായിരുന്നു ചങ്ങരോത്ത്. പുഴയോരങ്ങളിലും വയൽകരകളിലും അപൂർവ്വം ചില കുടുംബങ്ങൾ മാത്രമായിരുന്നു താമസം ഉണ്ടായിരുന്നത്. കൂത്താളി വാഴുന്നവരുടെ അധീനതയിൽ പെട്ട ഈ പ്രദേശത്ത് കുടിപള്ളിക്കൂടം എന്ന ആശയം ഉദിച്ചത് കെ.പി അപ്പുക്കുട്ടി, വളച്ച് കെട്ടി കുഞ്ഞബ്ദുള്ള മുസ്ല്യാർ എന്നവരുടെ മനസ്സിലാണ്. അപ്രകാരം കാരക്കോത്ത് വയലിൽ പുല്ല് മേഞ്ഞ നിലത്തെഴുത്ത് പള്ളിക്കൂടം ആരംഭിച്ചു. രണ്ട് മൂന്ന് വർഷങ്ങൾക്ക് ശേഷം സർക്കാറിന്റെ അംഗീകാരം ലഭിച്ചതോടെ ശ്രീ കേളോത്ത് കുഞ്ഞപ്പക്കുറുപ്പിനെ പള്ളിക്കൂടം ഏല്പിച്ച് കൊടുത്തു. 1974വരെ എൽ.പി സ്കൂളായി പ്രവർത്തിച്ചിരുന്ന സ്ഥലം (ഇന്നവിടെ ഹിദായത്തുൽ ഇസ്ലാം മദ്രസ്സയാണ് ) തൊളോറത്ത് കണ്ണൻ നായരാണ് നൽകിയത്. തറകെട്ടിച്ച് അരമതിലൊടു കൂടിയ കെട്ടിടമാക്കി മാറ്റിയത് കുഞ്ഞപ്പക്കുറുപ്പാണ്. കരുവാറപ്പൊയിൽ ശ്രീ.ഗോവിന്ദൻ നായർ പ്രധാന അധ്യാപകനും ശ്രീമാൻമാർ വലിയപറമ്പിൽ കുഞ്ഞിക്കണ്ണൻ,ചിറക്കൊല്ലി കുഞ്ഞിരാമൻനായർ എന്നിവർ സഹ അധ്യാപകരും ആയിരുന്നു. 1930ൽ ശ്രീ കുഞ്ഞപ്പക്കുറുപ്പ് അരിയാറപ്പൊയിൽ ശ്രീ ഗോവിന്ദ വാര്യർക്ക് സ്കൂൾ കൈമാറി. മാനേജർ,പ്രധാന അധ്യാപകൻ എന്നീ നിലകളിൽ ശ്രീ ഗോവിന്ദ വാര്യർ സ്കൂൾ നടത്തിക്കൊണ്ടിരിക്കെ 1931ൽ മദ്രാസ്സ് സർക്കാറിന്റെ അംഗീകാരം ലഭിച്ചു. ഈ കാലഘട്ടത്തിൽ കോയമ്പത്തൂർ ഡിവിഷൻ ഇൻസ്പെക്ടറുടെ കീഴിൽ തലശ്ശേരി DEO ആയിരുന്നു വിദ്യാഭ്യാസ ഓഫീസർ. ഹെഡ്മാസ്റ്ററായിരുന്ന ശ്രീ ഗോവിന്ദ വാര്യർ പിരിയുമ്പോൾ താനിയോട്ടിൽ ശ്രീ മാധവ വാര്യർക്ക് മാനേജർ പദവി ഏല്പിച്ചു കൊടുത്തു. ശ്രീ ഗോവിന്ദൻ നമ്പ്യാർ ആയിരുന്നു പ്രധാന അധ്യാപകൻ.1956മുതൽ ഇ.കെ കുഞ്ഞിരാമൻ നമ്പ്യാർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.1988ൽ പ്രധാന അധ്യാപകനായി ശ്രീ .കെ.ജെ ആന്റണിയും 1995ൽ ശ്രീമതി പി.സി ഗീതയും പ്രധാനധ്യാകയായി ചുമതലയേറ്റു. 1973-74 വർഷത്തിൽ ഹിദായത്തുൽ ഇസ്ലാം മദ്രസ്സ കമ്മറ്റി സ്കൂൾ മാനേജ്മെന്റ് ഏറ്റെടുത്തു. ശ്രീമാൻ മഠത്തും കണ്ടി അമ്മത്കുട്ടി സാഹിബിനെ സ്കൂൾ മാനേജറായി മദ്രസ്സ മാനേജിംഗ് കമ്മറ്റി നിയമിച്ചു. 1975-76 വർഷത്തിൽ യു.പി സ്കൂളായി ഉയർത്തി. മാനേജിംഗ് കമ്മറ്റിയിലെ തൊണ്ടിൽ മൂത്താൻഹാജി സാഹിബ് സൗജന്യമായി നൽകിയ മൂന്ന് ഏക്കറയോളം വരുന്ന സ്ഥലത്ത് കെട്ടിടങ്ങൾ പണിത് വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ അവിടേക്ക് മാറ്റി. 2015ഫെബ്രുവരി 18 മാനേജർ മഠത്തും കണ്ടി അമ്മത് കുട്ടി സാഹിബിന്റെ മരണത്തെ തുടർന്ന് മാനേജിംഗ് കമറ്റി മെമ്പറായിരുന്ന മഠത്തും കണ്ടി കുഞ്ഞബ്ദുള്ള സാഹിബിനെ പുതിയ മാനേജറായി തെരഞ്ഞെടുത്തു. 1931ൽ കേവലം 4കുട്ടികളെ വെച്ച് ആരംഭിച്ച ഈ സ്ഥാപനത്തിൽ പടി പടിയായി കുട്ടികളുടെ എണ്ണം വർദ്ധിച്ച് യു.പി തലത്തിലും എൽ.പി തലത്തിലും കൂടി ഓരോ വർഷവും 150ൽ പരം കുട്ടികൾക്ക് പുതുതായി പ്രവേശനം നൽകാൻ കഴിഞ്ഞു. വിദ്യാർത്ഥികളുടെ പഠനത്തോടൊപ്പം കലാ കായിക കഴിവുകൾ കണ്ടെത്തി വേണ്ടത്ര പ്രോൽസാഹനം നൽകി വരുന്നു.
അധ്യാപകർ, സൈനികർ,ഡോക്ടർമാർ,എഞ്ചിനീയർമാർ ,രാഷ്ടീയ സാമൂഹ്യ നേതാക്കൻമാർ എന്നിങ്ങനെ എടുത്ത് പറയത്തക്ക പല വ്യക്തികളേയും ഈ നാടിന് സംഭാവന ചെയ്യാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ചങ്ങരോത്ത് പ്രദേശത്ത് ഏതാണ്ട് 99% ആളുകൾക്കും അടിസ്ഥാന വിദ്യാഭ്യാസം പകർന്ന് നൽകാൻ കഴിഞ്ഞതിന്റെ പിന്നിൽ ഈ സ്ഥാപനത്തിന്റെ നാമധേയം പ്രകീർത്തിക്കപ്പെടും.
21അധ്യാപകരും 1 ഓഫീസ് അറ്റന്റന്റുും ജോലി ചെയ്യുന്ന ഈ സ്ഥാപനത്തിന് സാമാന്യം ഭേതപ്പെട്ട കെട്ടിടങ്ങളും വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, ലൈബ്രറി,ലാബ്, ആധുനീകരിച്ച പാചകപ്പുര,യാത്രാ സൗകര്യം തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളും ഇന്ന് ഈസ്ഥാപനത്തിൽ ലഭ്യമാണ്. നിലവിവിൽ 174 ആൺകുട്ടികളും 161 പെൺകുട്ടികളു പഠിക്കുന്ന ഈ സ്ഥാപനം കുന്നുമ്മൽ വിദ്യാഭ്യാസ ഉപജില്ലയിലെ മികച്ച ഒരു വിദ്യാലയമായി മുന്നേറുകയാണ്.
ഭൗതികസൗകര്യങ്ങൾ
വിശാലമായ കളിസ്ഥലം, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ റൂം , ലാബ്,ലൈബ്രറി, പാചകപ്പുര,കുടിവെള്ള സൗകര്യം, സ്കൂൾ ബസ്, ടോയ് ലറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഉറുദു ക്ലബ്ബ്
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ........... നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps: |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16475
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ