മഴൂർ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(MAZHUR LP School എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പിനടുത്ത കുറുമാത്തൂർ ഗ്രാമപഞ്ചായത്തിലെ മഴൂർ ഗ്രാമത്തിൽ 1954 ൽ സ്ഥാപിതമായ വിദ്യാലയമാണ് മഴൂർ.ഗവ .എൽ .പി സ്കൂൾ .മഴൂർ ഗ്രാമത്തിലെ ഏക സർക്കാർ വിദ്യാലയമായ ഈ സ്കൂൾ ഭൗതിക, പഠന പാഠ്യേതര രംഗങ്ങളിൽ ഏറെ മുന്നിലാണ് .മഴൂർ,ഇടുകുഴി,പൂമംഗലം പ്രദേശത്തു നിന്നായി അറുപത്തിയേഴ്‌ കുട്ടികൾ ഇവിടെ പഠിക്കുന്നു .1  മുതൽ 4 വരെ ഓരോ ഡിവിഷനുള്ള സ്കൂളിൽ 5 അദ്ധ്യാപകരും 1 പി ടി സി എമ്മു മാണുള്ളത്.

മഴൂർ എൽ പി സ്കൂൾ
വിലാസം
മഴൂർ

മഴൂർ
,
പന്നിയൂർ പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1954
വിവരങ്ങൾ
ഫോൺ0469 2226501
ഇമെയിൽglpsmazhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്13713 (സമേതം)
യുഡൈസ് കോഡ്32021001605
വിക്കിഡാറ്റQ64456558
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംകുറുമാത്തൂർ,,പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ38
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജനാർദ്ദനൻ എം എം
പി.ടി.എ. പ്രസിഡണ്ട്വിനോദ്കുമാർ ഐ വി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ഒ വി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മഴൂർ ഗ്രാമത്തിലെ ഏക സർക്കാർ സ്ഥാപനമായ മഴൂർ ഗവഃ എൽ പി സ്കൂൾ കഴിഞ്ഞ  69 വർഷമായി നാടിനു അറിവിന്റെ ആദ്യാക്ഷരം പകർന്നു നല്കിക്കൊണ്ടിരിക്കുകയാണ്.വിദ്യാഭ്യാസപരമായും സാമ്പത്തികമായും പിന്നോകാവസ്ഥയിലായിരുന്ന മഴൂർ പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമെന്ന നിലയ്ക്കാണ് 1954 ൽ ബോർഡ് എലിമെന്ററി സ്കൂൾ എന്നപേരിൽ സ്കൂൾ സ്ഥാപിതമായത്.1957 ൽ മഴൂർ ഗവഃ എൽ പി സ്കൂൾ ആയെങ്കിലും 2004 വരെ സ്കൂൾ വാടകക്കെട്ടിടത്തിലാണ് പ്രവർത്തിച്ചത് .ഗ്രാമപഞ്ചായത്തിൽ നിന്നുള്ള സഹായവും നാട്ടുകാരുടെയും രക്ഷിതാക്കളുടെയും   സംഭാവനകളിലൂടെ ലഭിച്ച തുകയും ചേർത്താണ്  15 1/ 2 സെന്റ് സ്ഥാലവും കെട്ടിടവും  ക്രി.നടുക്കണ്ടി ശങ്കരൻ നായരിൽ നിന്നും വിലയ്ക്ക് വാങ്ങി ഗ്രാമപഞ്ചായത്തിന് കൈമാറിയത് .പിന്നീട് ഗ്രാമപഞ്ചായത്ത് ,എസ് .എസ് .എ ,വിദ്യാഭ്യാസവകുപ്പ് എന്നിവയുടെ സഹായത്തോടെ നല്ല കോൺക്രീറ്റ് കെട്ടിടങ്ങളും ഭംഗിയായി ഒരുക്കിയ ക്ലാസ് മുറികളും ഹാളും സ്കൂളിന് സ്വന്തമായി ലഭിച്ചു .ഇന്ന് നാട്ടിലെ ഗ്രാമസഭയും മറ്റു പൊതുപരിപാടികളും മഴൂർ ഗവഃ എൽ പി സ്കൂളിൽ വെച്ചാണ് നടക്കുന്നത് .പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നുണ്ട് .സ്കൂളിലെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ നിർദ്ദേശങ്ങളും സഹായങ്ങളും നൽകിക്കൊണ്ട് സജീവമായ പി ടി എ യുംസ്കൂൾ സംരക്ഷണസമിതിയും പ്രവർത്തിക്കുന്നുണ്ട് .ഒരു കളിസ്ഥലമില്ലാത്തതും പൂർണമായ ചുറ്റുമതിലില്ലാത്തതും ഒരു പോരായ്മയായി നിലനിൽക്കുന്നു

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് നല്ല കോൺക്രീറ്റ് കെട്ടിടങ്ങളുണ്ട്.ആകർഷകമായ ചിത്രങ്ങളോട് കൂടിയ 4  ഭംഗിയായ ക്ലാസ് മുറികളുണ്ട്.ഒരു വലിയ ഹാളും ഓഡിറ്റോറിയവും സ്കൂളിന് സ്വന്തമായുണ്ട്.2 ബോയ്സ് ടോയ്‌ലെറ്റും 3 ‌ഗേൾസ്  ടോയ്‌ലെറ്റും ഒരു ഐ ഇ ഡി ടോയ്‌ലെറ്റും സ്കൂളിലുണ്ട് .ഹൈടെക് ക്ലാസ് റൂമിന്റെ ഭാഗമായി 3  ലാപ്‌ടോപ്പുകളും 2 ഡെസ്ക്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്കൂളിന് കിട്ടിയിട്ടുണ്ട്.4 ക്ലാസ് മുറികളിലും ഒരു ഹാളിലുമായി  5 സ്മാർട്ട് ടീവി കളും ഉണ്ട് .നല്ല ഗേറ്റ് ,മുറ്റത്ത്  പന്തൽ ,ഇന്റർലോക്ക് ചെയ്ത മുറ്റം,എല്ലാ സൗകര്യങ്ങളോടും കൂടിയ അടുക്കള ,ക്ലാസ് മുറികളിൽ വൈറ്റ് ബോർഡ്,ബ്ലാക്ക് ബോർഡ് തുടങ്ങി മെച്ചപ്പെട്ട ഒരു ഭൗതിക സൗകര്യം സ്കൂളിനുണ്ട് .സ്കൂളിന് സ്വന്തമായി ഒരു വലിയ മഴവെള്ള സംഭരണിയും കിണർ റീചാർജിങ് സൗകര്യവുമുണ്ട് .എല്ലാ ക്ലാസ്സ്മുറികളിലും ബുക്ക് സ്റ്റാന്റുകളും അലമാരകളും ഉണ്ട് .ഒരു മികച്ച ലൈബ്രറിയും സ്കൂളിന് സ്വന്തമായുണ്ട്. ആവശ്യത്തിന് ഇരിപ്പിടങ്ങളും കെട്ടുറപ്പുള്ള വാതിലുകളും ജനലുകളും ടൈൽ പാകിയ നിലത്തോട് കൂടിയതുമാണ് ക്ലാസ്സ്മുറികൾ .എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റ്,ഫാൻ തുടങ്ങിയ സൗകര്യങ്ങളുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

2015 -16  വർഷം സാമൂഹ്യ പങ്കാളിത്തത്തോടെ വിദ്യാലയത്തിൽ നടപ്പിലാക്കിയ മികവുകൾ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയിരുന്നു.

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സംസ്ഥാന സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്‌കാര ജേതാവ് കുമാരി കെ വി മെസ്‌ന

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ബ്ലോക്കിലെ കുറുമാത്തൂർ ഗ്രാമപ‍‍ഞ്ചായത്തിൽ പന്നിയൂർ വില്ലേജിൽ സ്ഥിതി ചെയ്യുന്നു.
  • കണ്ണൂരിൽ നിന്ന് 28 km ദൂരം.
  • തളിപ്പറമ്പ് നിന്ന് കരിമ്പം വഴി ETC പൂമംഗലം പന്നിയൂർ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.
Map
"https://schoolwiki.in/index.php?title=മഴൂർ_എൽ_പി_സ്കൂൾ&oldid=2533882" എന്ന താളിൽനിന്ന് ശേഖരിച്ചത്