എൽ. പി. ജി. എസ്. കിഴക്കേമാറനാട്

Schoolwiki സംരംഭത്തിൽ നിന്ന്
(L.P.G.S Kizhakkemaranadu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എൽ. പി. ജി. എസ്. കിഴക്കേമാറനാട്
വിലാസം
മാറനാട്

മാറനാട് പി.ഒ.
,
കൊല്ലം - 691505
,
കൊല്ലം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽkmaranad@gmail.com
കോഡുകൾ
സ്കൂൾ കോഡ്39209 (സമേതം)
യുഡൈസ് കോഡ്32130700409
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകുന്നത്തൂർ
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്വെട്ടിക്കവല
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ118
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുലു ജോൺ
പി.ടി.എ. പ്രസിഡണ്ട്സുനിൽ
എം.പി.ടി.എ. പ്രസിഡണ്ട്അനില
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ പവിത്രേശ്വരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് കിഴക്കേ മാറനാട് ഗവണ്മെന്റ് എൽ പി ജി എസ് ശതാബ്ദിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയം പവിത്രേശ്വരം പഞ്ചായത്തിൽ ഏഴാം വാർഡിൽ ആണ് ആണ് ഈ ഗ്രാമത്തിലെസാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഇന്ന് ഈ സ്കൂൾ പവിത്രേശ്വരം പഞ്ചായത്തിലെ പ്രഥമ വിദ്യാഭ്യാസ സ്ഥാപനമാണ് ആണ് 1917 ൽ തോട്ടത്തിൽ പത്മനാഭപിള്ള പെൺകുട്ടികൾക്ക് വേണ്ടിസ്ഥാപിച്ചതാണ് ഈ വിദ്യാലയം .1943 ൽ ഈ വിദ്യാലയം സർക്കാർ ഏറ്റെടുത്തു ആദ്യകാലങ്ങളിൽ അഞ്ഞൂറിലധികം കുട്ടികൾ പഠിച്ചിരുന്നു1980നു ശേഷം അൺഎയ്ഡഡ് സ്കൂളുകളുടെ വർദ്ധനവ് മൂലം കുട്ടികളുടെ എണ്ണം കുറഞ്ഞു എന്നാൽ ഇപ്പോൾ പിടിഎയുടെ സഹകരണത്തോടുകൂടിവാഹന സൗകര്യവും ഇംഗ്ലീഷ് പഠനത്തിന് പ്രാധാന്യവും നൽകിയപ്പോൾ കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായി ഇപ്പോൾ 157 കുട്ടികൾ പഠിക്കുന്ന ഈ സ്കൂൾ പവിത്രേശ്വരം പഞ്ചായത്തിൽ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഗവൺമെൻറ്സ്കൂളാണ് ആണ് ഇവിടെ ഒരു പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നു . 1970 വരെ ഷെഡ്ഡിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന വിദ്യാലയത്തിന് നാട്ടുകാരുടെ പരിശ്രമഫലമായി അഞ്ചു മുറികളുള്ള ഒരു കെട്ടിടം ഉണ്ടായി കുട്ടികൾക്കുംഅധ്യാപകർക്കും വേണ്ട പ്രാഥമിക സൗകര്യം പോലും ഇല്ലാതിരുന്ന ഈ വിദ്യാലയത്തിൽ എസ് എ യുടെ വരവോടെ ടോയ്‌ലറ്റ് സൗകര്യം ,കുടിവെള്ള സൗകര്യം, വൈദ്യുതീകരണം, രണ്ടുമുറി കോൺക്രീറ്റ് കെട്ടിടം,ടൈൽ ഇട്ട തറ എന്നീ സൗകര്യങ്ങൾ ഉണ്ടായി

പഞ്ചായത്തിലെ വകയായി ഓഫീസ് മുറി, കഞ്ഞിപ്പുര . പാർക്ക് എന്നിവ നിർമ്മിക്കുകയും നിലവിലുണ്ടായിരുന്ന അഞ്ചുമുറി കെട്ടിടത്തെ       അടച്ചുറപ്പുള്ളത് ആക്കുകയും ചെയ്തു. ഭാഗികമായിചുറ്റുമതിൽ ഉണ്ട് .2017 ൽ ശതാബ്ദി ആഘോഷങ്ങളുടെഉദ്ഘാടന ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽ എ .വാഗ്ദാനം ചെയ്ത 20 ലക്ഷം ചിലവ് വരുന്ന ആഡിറ്റോറിയവും സ്റ്റേജും നിർമ്മിച്ചു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൽ 7 ക്ലാസ് മുറി, ഒരു ആഡിറ്റോറിയം, ഒരു സ്റ്റേജ് , ഒരു ഓഫീസ് റൂം ഒരു പാചകപ്പുര എന്നിവഉണ്ട് . കുടിവെള്ളസൗകര്യം , ടോയ്‌ലറ്റ് സൗകര്യം, വൈദ്യുതി ,ഫർണിച്ചറുകൾ എന്നിവയുണ്ട്.കൂടാതെ ഒരു ജൈവവൈവിധ്യ പൂന്തോട്ടവും പുറം വാതിൽ കളിയുപകരണങ്ങളും ഉണ്ട് .സ്കൂൾ ലൈബ്രറി ,ഐ റ്റി ലാബ് , സയൻസ് ലാബ്,ശിശു സൗഹൃദ പ്രീ സ്കൂൾ ക്ലാസ് മുറി  എന്നിവയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീമതി ലാലി ജോൺ ,ശ്രീമതി സുമംഗല ശ്രീമതി മഹേശ്വരി എന്നിവർ ഇവിടുത്തെ പൂർവ അധ്യാപകരാണ്

നേട്ടങ്ങൾ

2018 - 19 ൽ 10കുട്ടികളും2019 - 20 ൽ 4 കുട്ടികളും LSS നേടുകയുണ്ടായി.കൂടാതെ സബ്ജില്ലാതലജില്ലാതല  ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിലും കലോത്സവങ്ങളിലും വിദ്യാരംഗം  കലാസാഹിത്യവേദി,സ്മാർട്ട് എനർജി പ്രോഗ്രാം ,അക്ഷരമുറ്റം , അറിവുത്സവം , എന്നിവയിലും കുട്ടികൾ മികച്ച വിജയം നേടുകയുണ്ടായി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഐഎഎസ്കാരനായ ശ്രീ K .T. വർഗീസ്പണിക്കർ .,ഡോക്ടർ  ചന്ദ്രശേഖര കുറുപ്പ്, കേണൽ കൊച്ചുകോശി പണിക്കർഎന്നിവർ ഇവിടുത്തെ പൂർവ വിദ്യാർഥികളാണ്.

വഴികാട്ടി

Map