എൽ. എം. എസ്. എൽ. പി. എസ്. മാറനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ. എം. എസ്. എൽ. പി. എസ്. മാറനാട് | |
---|---|
വിലാസം | |
എഴുകോൺ കാരുവേലിൽ പി.ഒ. , കൊല്ലം - 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1867 |
വിവരങ്ങൾ | |
ഇമെയിൽ | lmslpsmaranad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39236 (സമേതം) |
യുഡൈസ് കോഡ് | 32130700212 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 10 |
പെൺകുട്ടികൾ | 10 |
ആകെ വിദ്യാർത്ഥികൾ | 20 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നിംസി എൻ എൻ |
പി.ടി.എ. പ്രസിഡണ്ട് | പത്മശ്രീ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീജ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര ഉപജില്ലയിൽ എഴുകോൺ പഞ്ചായത്തിൽ ചിറ്റാക്കോട് വാർഡിൽ പരിശുദ്ധ ഹോളി ട്രിനിറ്റി സി എസ് ഐ ദേവാലയത്തിനു സമീപമാണ് മാറനാട് എൽ എം എസ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . പ്രധാന ബസ് സ്റ്റോപ്പ് ആയ കോഴിക്കോടൻ മുക്കിൽ നിന്നും 1 കി.മി ഉള്ളിലാണ് ഈ സ്‌കൂൾ കാണപ്പെടുന്നത് . പ്രകൃതിരമണീയമായ ഗ്രാമത്തിൻ്റെ ഓജസ്സും തേജസ്സുമാണ് ഈ വിദ്യാലയം . ഏകദേശം 155 വർഷം പഴക്കമുള്ള ഈ മുത്തശ്ശിവിദ്യാലയം 1867ൽ ക്രിസ്ത്യൻ മിഷനറിമാരാൽ സ്ഥാപിക്കപ്പെട്ടു . ഒരു ശിശുവിൻ്റെ വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയും രൂപപ്പെടുത്തി എടുക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത് എൽ പി സ്‌കൂളുകളാണ് . വിദ്യാഭ്യാസത്തിലൂടെ ഉന്നത നിലകളിൽ എത്തി സമൂഹത്തിൻ്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവരെ വാർത്തെടുക്കുന്നതിനും ഇന്നും മാറനാട് പ്രദേശത്ത് അറിവിലൂടെ വെളിച്ചം പകർന്നു നൽകുന്ന ഒരു പ്രാഥമിക വിദ്യാകേന്ദ്രമാണ് എൽ എം എസ് എൽ പി എസ് മാറനാട് . നിരവധി തലമുറകളെ വിദ്യ അഭ്യസിപ്പിക്കുകയും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തുവാൻ സഹായിക്കുകയും ചെയ്ത ഒരു വിദ്യാലയമാണിത് .
ഭൗതികസൗകര്യങ്ങൾ
വാഹനങ്ങൾക്ക് എത്തിപ്പെടാൻ സൗകര്യപ്രദമായ റോഡിനരികിലാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത് . കുട്ടികളുടെ സുരക്ഷക്കായി മതിലും ഗേറ്റും നിർമ്മിച്ചിട്ടുണ്ട് . ഒരു ചെറിയ പൂന്തോട്ടം വിദ്യാലയത്തിന് മുന്നിലും ഒരു പച്ചക്കറിത്തോട്ടം അടുക്കളക്ക് അരികിലായും സജ്ജീകരിച്ചിട്ടുണ്ട് . വിശാലമായ കളിസ്ഥലവും മൂന്ന് ക്ലാസ്സ് റൂമുകളും ഉണ്ട് . ഓഫീസ് റൂം , സിക്ക് റൂം , മനോഹരമായ വരാന്ത എന്നിവ ഉണ്ട് . കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള ടോയ്‌ലെറ്റുകൾ ഉണ്ട് . ശുദ്ധമായ ഒരു കിണറാണ് കുടിവെള്ള സ്രോതസ്സ് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39236
- 1867ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ