കയനി യു പി എസ്‍‍

Schoolwiki സംരംഭത്തിൽ നിന്ന്
(Kayani UPS എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കയനി യു പി എസ്‍‍
വിലാസം
കയനി

കയനി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം21 - 6 - 1952
വിവരങ്ങൾ
ഫോൺ0490 2477499
ഇമെയിൽKayaniups@gmail.com
കോഡുകൾ
സ്കൂൾ കോഡ്14758 (സമേതം)
യുഡൈസ് കോഡ്32020800901
വിക്കിഡാറ്റQ64456443
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല മട്ടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ139
പെൺകുട്ടികൾ133
ആകെ വിദ്യാർത്ഥികൾ272
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.പി.ഷീബ
പി.ടി.എ. പ്രസിഡണ്ട്സുനിൽ കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്റിജിഷ.സി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഏഴ് പതിറ്റാണ്ട് മുമ്പ് തലശ്ശേരി താലൂക്കിൽ പഴശ്ശി വില്ലേജിലെ കയനി എന്ന അവികസിത ഗ്രാമം.ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ഗാന്ധിജിയുടെ നേതൃത്വത്തിൽ നടക്കുന്ന ദേശീയ സമരങ്ങളെ ക്കുറിച്ച് ബോധവാന്മാരല്ലാത്ത പുറം ലോകത്തെക്കുറിച്ച് അറിവില്ലാത്ത ജനസമൂഹം .അന്ധവിശ്വാസവും സ്വാർത്ഥ ചിന്തയും നിലനിന്നിരുന്ന കാലഘട്ടത്തിൽ അറിവിന്റെ നേർ വെളിച്ചം പകരാൻ ഒരു എഴുത്ത് പള്ളിക്കൂടം,മലയടിവാരങ്ങൾ തഴുകി ഒഴുകുന്ന തിരുവാനായി പുഴയുടെ തീരത്ത് നിന്ന് ഒരു വിളിപ്പാടകലെ അക്ഷര സ്നേഹികളായ ചില നാട്ടുപ്രമാണിമാരുടെ നേതൃത്വത്തിൽ ഒരു രാവെഴുത്ശാല.മണിപ്രവാളവും മലയാളവും സംസ്‌കൃതവും അഭ്യസിപ്പിച്ചുകൊണ്ട് ഒരു വ്യാഴവട്ടക്കാലം രാവിലുണരുന്ന ആ വിദ്യാകേന്ദ്രം പ്രവൃത്തിച്ചു.കൂടുതൽവായിക്കുന്നതിന്‌

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ 58 സെൻറ് സ്ഥലത്ത്.19 ക്ലാസ്സ് മുറികളും ഒരു ഓഫീസ് മുറിയും ഒരു സ്റ്റാഫ് മുറിയും സയൻസ് ലാബ് ,കമ്പ്യൂട്ടർ ലാബ് ,വിശാലമായ കളിസ്ഥലം ,പ്രി .പ്രൈമറി ,ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം മൂത്രപ്പുര ,വിപുലമായ പാചകപ്പുര ,കുടിവെള്ളത്തിന് പ്രത്യേക സൗകര്യം ,എല്ലാ ഭാഗത്തേക്കും സ്കൂൾ ബസ്സ് സൗകര്യം,തുടങ്ങി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് . പുതിയ 8  ഹൈടെക്ക് ക്ലാസ്സ്മുറികളുടെ പ്രവർത്തനം 2023-24വർഷം അവസാനത്തോടെ വ്യാപിപ്പിക്കും  ആകർഷകമായ ജൈവ പാർക്ക്,ഔഷധ തോട്ടം എന്നിവയും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട്

ഡിജിറ്റൽ വിദ്യാഭ്യാസത്തെ ഊന്നൽ നൽകിയുള്ള പഠന സാമഗ്രികൾ ഞങ്ങളുടെ വിദ്യാലയത്തിൽ കുട്ടികൾക്കായി ഒരുക്കിയിട്ടുണ്ട് കൂടുതൽവായിക്കുന്നതിന്‌

നേട്ടങ്ങൾ

2023-24 വർഷം ഉപജില്ലാശാസ്ത്രമേളയിൽ തിളക്കമാർന്ന നേട്ടം കൈവരിക്കാൻ സാധിച്ചു ഐ ടി മേളയിൽ രണ്ടാം സ്ഥാനം കലാ മേളയിൽ പങ്കെടുത്ത മുഴുവൻ മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കുവാൻ നമ്മുക്ക് സാധിച്ചു. സബ് ജില്ലാ ,ജില്ലാ കലോത്സവങ്ങളിലും ശാസ്ത്രമേളകളിലും നേട്ടങ്ങൾ കൈവരിക്കാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. -എൽ .എസ് .എസ് ,ക്വിസ്;കയ്യെഴുത്തു മാസിക തുടങ്ങിയ ഇതര മത്സരങ്ങളിലും മികവ് തെളിയിച്ചിട്ടുണ്ട്.കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നെൽകൃഷി വിജയകരമായി ചെയ്‌തു.അക്ഷരമുറ്റം(2022) സംസ്ഥാന തലത്തിൽ ഞങ്ങളുടെ വിദ്യാർത്ഥിനി ശ്രീലക്ഷ്മി നാലാം സ്ഥാനം കരസ്ഥമാക്കി

കൂടാതെ ഉപജില്ലാ ജില്ലാ തല മത്സരങ്ങളിൽ ഞങ്ങളുടെ വിദ്യാർത്ഥികൾക്ക് മികച്ച വിജയം കരസ്ഥമാക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽവായിക്കുന്നതിന്‌

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.കൂടുതൽവായിക്കുന്നതിന്‌
  • കാർഷിക പ്രവർത്തനങ്ങൾ
  • കായിക പരിശീലനം
  • നീന്തൽ പരിശീലനം
  • വ്യക്തിത്വ വികസനം
  • കലാ പരിശീലനം
  • ഹലോ ഇംഗ്ലീഷ്
  • ശാസ്ത്ര പരീക്ഷണങ്ങൾ
  • ഉല്ലാസ ഗണിതം
  • ദിനാചരണങ്ങൾ

നിലവിലെ സ്റ്റാഫ്

നിലവിൽ ഒരു പ്രധാന അധ്യാപികയും 14 അധ്യാപകരും ഒരു ഓഫീസ് അറ്റെണ്ടെൻ്റും രണ്ട് പ്രീ പ്രൈമറി അധ്യാപകരും ഉണ്ട്.

പേര് ഉദ്യോഗപ്പേര്
1 സി.പി ഷീബ ഹെഡ് മിസ്ട്രസ്
2 എം.സി ശ്രീകല ഹിന്ദി ടീച്ചർ
3 കെ.മൊയ്‌ദു അറബിക് ടീച്ചർ
4 സി.വിജേഷ് ഉറുദു ടീച്ചർ
5 എം.ജയശ്രീ യു പി എസ് ടി
6 എം.പി.ഷിജിൻ നാഥ് എൽ പി എസ് ടി
7 വി.എ .രഞ്ജിമ യു പി എസ് ടി
8 ടി.പി.തൻസീറ യു പി എസ് ടി
9 സി.അഷ്‌ടമി യു പി എസ് ടി
10 കെ.ശരത് എൽ പി എസ് ടി
11 പി.നിവേദ് എൽ പി എസ് ടി
12 പി.നീരജ് എൽ പി എസ് ടി
13 പി.പി.സിബിന യു പി എസ് ടി
14 പി.വി.പ്രീതേഷ് എൽ പി എസ് ടി
15 ഒ.എം സായൂജ് ഓഫീസ് അറ്റെൻഡന്റ്

മുൻകാല മാനേജർമാർ

മുൻകാല മാനേജർമാർ
സ്ഥാപക മാനേജർ   : സി.എച്ച് കൃഷ്ണൻ നമ്പ്യാർ

മുൻ മാനേജർ  : പി.വി കുഞ്ഞികൃഷ്ണൻ നമ്പ്യാർ

നിലവിലെ സാരഥികൾ

മുൻ സാരഥികൾ

മുൻ സാരഥികൾ
SL NO പേര് SL NO പേര്
1 ഇ.ഗോവിന്ദൻ നമ്പ്യാർ 19 ഇ.സബിതാദേവി
2 അപ്പു നമ്പ്യാർ 20 പി.പി അബ്ദുറഹ്മ്മാൻ
3 ഗോവിന്ദൻ നമ്പ്യാർ 21 കെ സഹദേവൻ
4 കുഞ്ഞികൃഷ്ണൻ നമ്പ്യാർ 22 ആർ.കെ.ശശിധരൻ
5 സി.കെ.ഗോവിന്ദൻ നമ്പ്യാർ 23 എം.സി ഉഷ
6 കെ.നാരായണൻ നമ്പ്യാർ 24 സി.കെ വാസന്തി.
7 സി.കുഞ്ഞിരാമക്കുറുപ്പ് 25 പി.എ ലത
6 സി.നാരായണൻ നമ്പ്യാർ 26 കെ.പി.സരോജ
7 ടി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ 27 എം.കെ പ്രേമൻ
8 എം.കെ ഭാനുമതി 28 കെ.മോഹനൻ
9 പി.വി ഗംഗാധരൻ നമ്പ്യാർ 29 ടി.ഉഷ
10 വി.അബ്ദുറഹ്മാൻ 30 വി.കെ സുലോചന
11 ബാലൻ മാസ്റ്റർ 31 സി.പ്രേമവല്ലി
12 കെ.ഗോവിന്ദൻ 32 പി.സുമതി
13 പി.വി നാരായണൻ നമ്പ്യാർ 33 കെ.ഷീല
14 കെ.എം ജനാർദ്ദനൻ 34 എം.സി.പ്രമീള
15 നളിനി.പി 35 കെ.പവനൻ
16 പി.എം സൗദാമിനി 36 പി.വി പത്മജ
17 പി.പുഷ്പവല്ലി
18 പി.വി പുരുഷോത്തമൻ

പി.ടി.എ/ എസ് .എസ് .ജി / പൂർവ്വവിദ്യാർത്ഥി സംഘം

പഠന പഠ്യേതര പ്രവർത്തങ്ങൾക്ക് തികഞ്ഞ പിന്തുണയും സഹായങ്ങളും നിർദേശങ്ങളും നൽകുന്ന ശക്തമായ ഒരു പി.ടി.എ സ്കൂളിന്റെ പ്രവർത്തങ്ങൾക്ക് മുതൽക്കൂട്ടാണ് . നിലവിൽ പി ടി എ ഭാരവാഹികൾ:- സുനിൽ കുമാർ (പ്രസി.) മദർ പി ടി എ:-റിജിഷ.സി(പ്രസി.) അതുകൂടാതെ സ്കൂളിന്റെ പുരോഗതിക്കായി സുസജ്ജമായ എസ് .എസ് ജി യും .പൂർവവിദ്യാർഥി സംഘവും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റകെട്ടായി പ്രവർത്തിച്ചു വരുന്നു .കോവിഡ് കാലം ഡിജിറ്റൽ പഠനോപകരണങ്ങൾ ലഭ്യമാക്കുന്നതിനും സ്കൂളിന്റെ അധ്യാപകരുടെ ഒപ്പം പി.ടി.എ യും പൂർവ്വ വിദ്യാർത്ഥികളും ഒരുമിച്ച് പ്രവർത്തിച്ചു കൂടാതെ സ്കൂൾ പരിസരം സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ട നിർമ്മാണം ഔഷധ തൊട്ട നിർമ്മാണം എന്നിവയും സജീകരിച്ചിട്ടുണ്ട്.

മുൻകാല പി.ടി.എ പ്രസിഡന്റ്മാർ

  • എം.നാരായണൻ
  • എം.രമേശൻ
  • കെ.പി.സത്യൻ

ഫോട്ടോ ഗാലറി

വഴികാട്ടി

"https://schoolwiki.in/index.php?title=കയനി_യു_പി_എസ്‍‍&oldid=2537614" എന്ന താളിൽനിന്ന് ശേഖരിച്ചത്