കെ വി യു പി എസ് മനകുളങ്ങര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിൽ ചാലക്കുടി ഉപജില്ലയിലെ മനക്കുളങ്ങര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.വിദ്യാലയത്തിൻ്റെ മുഴുവൻ പേര് കൃഷ്ണവിലാസ് അപ്പർ പ്രൈമറി സ്കൂൾ മനക്കുളങ്ങര
| കെ വി യു പി എസ് മനകുളങ്ങര | |
|---|---|
| വിലാസം | |
മനക്കുളങ്ങര മനക്കുളങ്ങര പി.ഒ. , 680684 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1948 |
| വിവരങ്ങൾ | |
| ഫോൺ | 0480 2726776 |
| ഇമെയിൽ | manakulangarakvups28@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23253 (സമേതം) |
| യുഡൈസ് കോഡ് | 32070800901 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ചാലക്കുടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | ചാലക്കുടി |
| താലൂക്ക് | ചാലക്കുടി |
| ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 311 |
| അദ്ധ്യാപകർ | 13 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സീമ പി എസ് |
| പി.ടി.എ. പ്രസിഡണ്ട് | ഷിമ കെ.എം |
| എം.പി.ടി.എ. പ്രസിഡണ്ട് | രേഷ്മ നീവിഷ് |
| അവസാനം തിരുത്തിയത് | |
| 16-07-2025 | Syamlalts |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|






ചരിത്രം
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- ശീതീകരിച്ച ഹൈടെക്ക് കെ ജി കെട്ടിടം
- സയൻസ് ലാബ്
- ഐ.ടി ലാബ്
- ലൈബ്രറി
- കിച്ചൻ
- ഡൈനിങ് റൂം
- വിശാലമായ മൈതാനം
- ഇൻഡോർ ഗെയിം ഏരിയ
പാഠ്യേതര പ്രവർത്തനങ്ങൾ
റാപ്പിഡ് ജികെ ടെസ്റ്റ്- എല്ലാ തിങ്കളാഴ്ചയും അസംബ്ലിയിൽ കുട്ടികൾക്ക് പ്രധാന അധ്യാപിക ജികെ ക്വസ്റ്റ്യൻ നൽകുന്നു ഉത്തരം നൽകുന്ന കുട്ടിക്ക് സമ്മാനവും നൽകുന്നു.
കൃഷ്ണ എൻറെ ചങ്ങാതി- കുട്ടികളിലെ സംശയനിവാരണത്തിനായി Al സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുള്ള റോബോട്ടിന്റെ സേവനം ലഭ്യമാണ്.
പുസ്തകം എൻറെ ചങ്ങാതി- ലൈബ്രറിയിൽ കുട്ടികളെ കൊണ്ടുപോയി കുട്ടികൾക്ക് പുസ്തകങ്ങൾ പരിചയപ്പെടുത്തി കൊടുക്കുന്നു. ലഘു വിവരണവും തയ്യാറാക്കുന്നു
എൻറെ പുസ്തകം- എൻറെ പുസ്തകം എന്ന പരിപാടിയിലൂടെ കുട്ടികൾക്ക് പുസ്തകങ്ങൾ ലൈബ്രറിയിലേക്ക് സമർപ്പിക്കാവുന്നതാണ്.
ഉച്ചഭാഷിണി വായന- അർത്ഥപൂർണ്ണമായി വായിക്കുന്നതിനായി ദിവസവും ഓരോ കുട്ടിക്ക് ഉച്ചഭാഷിണിയിലൂടെ വായിക്കുന്നതിനായി അവസരം നൽകുന്നു.
വായന കൂട്ടം- ഒഴിവുസമയങ്ങളിൽ വായിക്കുന്നതിനായി ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറി ഒരുക്കിയിട്ടുണ്ട്.
ക്ലാസ് തല പതിപ്പുകൾ- ആശയങ്ങൾ വിവിധതരത്തിൽ ആവിഷ്കരിക്കുന്നതിനുള്ള കഴിവ് നേടാനായി വിദ്യാലയത്തിലെ വിശേഷങ്ങൾ ക്ലാസ്സിലെ വിവരങ്ങൾ എന്നിവ പങ്കുവെക്കുന്ന ക്ലാസ് പതിപ്പുകൾ ഒരുക്കുന്നുണ്ട്.
എൻറെ വായനാക്കുറിപ്പുകൾ- വായിച്ച പുസ്തകങ്ങളെ കുറിച്ച് വായനാകുറിപ്പ് തയ്യാറാക്കൽ.
കയ്യെഴുത്തു മാസികകൾ- കുട്ടികളുടെ രചനകൾ പ്രസിദ്ധീകരിക്കുന്നതിനായി കയ്യെഴുത്തു മാസികകൾ തയ്യാറാക്കൽ.
സർഗ്ഗ വേള- കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദികൾ ഒരുക്കുന്നു.
മുന്നോട്ട് മുന്നോട്ട്...- പഠന പിന്നോക്കാവസ്ഥ നേരിടുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം.
പാട്ടരങ്ങ്- കുട്ടികളിലെ സംഗീതപരമായ കഴിവുകൾ വികസിപ്പിക്കുന്നതിന് വേണ്ടി പാട്ടങ്ങ് സംഘടിപ്പിക്കുന്നു.
റീഡേഴ്സ് തിയേറ്റർ- കുട്ടികൾക്ക് അഭിനയത്തോടെ വായിക്കാൻ അവസരം നൽകുന്നു.
അരങ്ങിലേക്ക്- കുട്ടികൾക്ക് പഠിച്ചിട്ടുള്ള സന്ദർഭങ്ങൾ കഥകൾ തുടങ്ങിയവ അവതരിപ്പിക്കുന്നതിന് ക്ലാസ് അരങ്ങ് ഒരുക്കുന്നു.
ഇംഗ്ലീഷ് അസംബ്ലി- കുട്ടികൾ അസംബ്ലിയിലെ മുഴുവൻ പരിപാടികളും ഇംഗ്ലീഷിൽ അവതരിപ്പിക്കുന്നു.
റീഡിങ് കാർഡ്- ഇംഗ്ലീഷ് വായന പ്രോത്സാഹിപ്പിക്കുന്നതിനായി ഇംഗ്ലീഷിൽ റീഡിങ് കാർഡുകൾ തയ്യാറാക്കുന്നു.
ഗണിത മധുരം- ഗണിതത്തിൽ പിന്നോക്കം നിൽക്കുന്ന നിൽക്കുന്നവർക്ക് പ്രത്യേക പരിശീലനം നൽകുന്നു.
എൻറെ പരീക്ഷണം- പരീക്ഷണങ്ങൾ രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കുന്ന തരത്തിൽ പരീക്ഷണക്കുറിപ്പ് തയ്യാറാക്കൽ.
പ്രവർത്തി പരിചയ ശിൽപ്പശാല- പ്രവർത്തിപരിചയ ഇനങ്ങളിൽ കുട്ടികൾക്ക് പരിശീലനം ലഭ്യമാക്കൽ
ഇൻഡോർ ഗെയിമുകൾ-മാസത്തിൽ രണ്ടുദിവസം ക്യാരംസ് ,ചെസ്സ്, സ്നേക്ക് ആൻ്റ് ലാഡർ , ബോൾ പാസിംഗ് തുടങ്ങിയ കളികൾ പരിചയപ്പെടാനും കളിക്കാനും അവസരം നൽകുന്നു
കായികാരോഗ്യം- ആഴ്ചയിൽ രണ്ടുദിവസം വീതം കുട്ടികൾക്ക് ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് നടത്തുന്നു.
ഗുഡ് ഹാൻഡ് റൈറ്റിംഗ്- -കുട്ടികളിലെ കയ്യക്ഷരം നന്നാക്കുന്നതിന് വേണ്ടി ആഴ്ചയിൽ ഒരു ദിവസം പ്രത്യേക പരിശീലനം നൽകുന്നു
കരാട്ടെ പരിശീലനം- എല്ലാ ശനിയാഴ്ചകളിലും വിദ്യാലയത്തിൽ കുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകുന്നു
നൃത്ത പരിശീലനം- ശനി ഞായർ ദിവസങ്ങളിൽ വിദ്യാലയത്തിൽ കുട്ടികൾക്ക് നൃത്ത പരിശീലനം നൽകുന്നു
യോഗ പരിശീലനം- എല്ലാ ബുധനാഴ്ചകളിലും 8. 30 മുതൽ 9 . 30 വരെ കുട്ടികൾക്ക് യോഗ പരിശീലനം നൽകുന്നു.
കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്- കുട്ടികളിലെ ഇംഗ്ലീഷ് സംസാരിക്കുന്നതിനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക കമ്യൂണിക്കേറ്റ് ഇംഗ്ലീഷ് പരിശീലനം നൽകുന്നു.
പിറന്നാൾ കൂട്ടുകാർക്കൊപ്പം- പിറന്നാൾ ദിനത്തിൽ മിഠായി ഒഴിവാക്കി പകരം എല്ലാ കുട്ടികൾക്കും ഉപകാരപ്രദമായ രീതിയിൽ പച്ചക്കറികൾ സ്കൂളിലേക്ക് നൽകുന്നു.
എൽ.എസ്.എസ്,യു.എസ്.എസ് സംസ്കൃതം സ്കോളർഷിപ്പ് പരിശീലനം- എൽ എസ് എസ്, യു എസ് എസ്, സംസ്കൃതം സ്കോളർഷിപ്പ് പരിശീലനം ആഗസ്റ്റ് മാസം മുതൽ കുട്ടികൾക്ക് നൽകി വരുന്നു.