കാരാറത്ത് യു പി എസ്‍
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കാരാറത്ത് യു പി എസ്‍ | |
---|---|
![]() | |
വിലാസം | |
നിടുമ്പ്രം, ചൊക്ലി കാരാറത്തു യു പി സ്കൂൾ ,നിടുമ്പ്രം, ചൊക്ലി , ചൊക്ലി പി.ഒ. , 670672 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 23 - 10 - 1882 |
വിവരങ്ങൾ | |
ഫോൺ | 0490 2338072 |
ഇമെയിൽ | kararathups14458@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14458 (സമേതം) |
യുഡൈസ് കോഡ് | 32020500302 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | ചൊക്ലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചൊക്ലി,, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 70 |
പെൺകുട്ടികൾ | 59 |
ആകെ വിദ്യാർത്ഥികൾ | 129 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | നേത്രാവതി. ടി. കെ |
പി.ടി.എ. പ്രസിഡണ്ട് | സജീവൻ എ.ടി.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷൈജ സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ബാസൽ മിഷൻ പോലുള്ള വിദേശ മിഷനറിമാർ,വടക്കേ മലബാറിന്റെ വിദ്യാഭ്യാസ ജാതകം എഴുതിത്തുടങ്ങുന്നതിനു മുൻപ്...കൃത്യമായി പറഞ്ഞാൽ...151 വർഷങ്ങൾക്ക് മുൻപ് 1865ൽ[കൊല്ലവർഷം 1040] പന്ന്യന്നൂർ അംശം ദേശത്തെ,ചാരന്റവിട എന്നും പടിഞ്ഞാറെ കയനാട്ടുമ്മൽ എന്നും പേരുള്ള പറമ്പിൽ വേലാണ്ടി അമ്പുഗുരുക്കൾ എന്ന മഹത് വ്യക്തിയാണ് കാരാറത്ത് യു.പി സ്കൂളിന്റെ ബീജാവാപം നടത്തിയത്. പുതുക്കുടി കണാരൻ ഗുരുക്കൾ,വേണാടൻ കുഞ്ഞമ്പുഗുരുക്കൾ തുടങ്ങിയ മഹാരഥന്മാരുടെ കൈകളിൽ അഭിവൃദ്ധിപ്പെട്ടുവെങ്കിലും പിൽക്കാലത്ത്ജീർണ്ണിച്ചുപോയ സ്ഥാപനത്തെ തട്ടാരയിൽ അമ്പുഗുരുക്കളുടെ കാർമ്മികത്വത്തിൽ കൊല്ലവർഷം 1056ൽ നിടുമ്പത്തെ കണിശന്റെ പറമ്പിൽ എന്നുപേരായ ഈ സ്ഥാപനത്തിലേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും തട്ടാരയിൽ ഉച്ചമ്പള്ളികണ്ണൻ ഗുരുക്കൾ കൊല്ലവർഷം1098ൽ എഴുതിവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക വിദ്യാലയമായിട്ടാണ് ആദ്യകാലത്ത് വിദ്യാലയം പ്രവർത്തിച്ചിരുന്നത്.1957ലാണ് ലിംഗഭേദമന്യേ ഒരുമിച്ച് പഠിക്കാവുന്ന അപ്പർ പ്രൈമറിയായി ഉയർത്തിയത്. റെയിൽവേയിലെ ഉന്നത ജോലിരാജിവെച്ച് സേവനസന്നദ്ധനായ അധ്യാപകൻ കൃഷ്ണൻ മാസ്റ്ററാണ് പിന്നീട് വിദ്യാലയ പ്രവർത്തനങ്ങൾക്ക്നേതൃത്വം നൽകിയത്.നിടുമ്പ്രം,പന്ന്യന്നൂർ,മനേക്കര,പള്ളൂർ,കോടിയേരി,വയലളം,ചമ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ വിദ്യാകേന്ദ്രമാണിവിടം
ഭൗതികസൗകര്യങ്ങൾ
11.5സെന്റ് സ്ഥലത്ത് 4 ഹാളുകളിലായി 12 ക്ലാസുമുറികളും കൂടെ ലാബും ലൈബ്രറിയും സ്കൂളിൽ നിലവിലുണ്ട്.സ്മാർട്ട് ക്ലാസ്മുറിക്കായി ആധുനീക സൗകര്യത്തോടെ പുതിയൊരു കെട്ടിടം സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികളുടെ എണ്ണത്തിനനുസരിച്ചുള്ള മൂത്രപ്പുര നിലവിലുണ്ട്.ശുചിത്വമുള്ളതും ആധുനീക സൗകര്യത്തോട്കൂടിയതുമായ പാചകപ്പുര സ്കൂളിലുണ്ട്.പരിസ്ഥിതി സൗഹൃദപരമായ വിദ്യാലയ അന്തരീക്ഷം സ്കൂളിന്റെ പ്രത്യേകതയാണ്.ചുമർ ചിത്രങ്ങളാൽ ക്ലാസ് മുറികൾ ഭംഗിയാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൗട്ട്,വിദ്യാരംഗം,വിവിധ ക്ലബുകൾ
മാനേജ്‌മെന്റ്
കെ.വി.സത്യനാഥൻ
മുൻസാരഥികൾ
കണ്ണൻഗുരുക്കൾ,കൃഷ്ണൻമാസ്റ്റർ, സോമൻമാസ്റ്റർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം.വി.ദേവൻ
വഴികാട്ടി
- ചൊക്ളിയിൽ നിന്നും നിടുമ്പ്രം മടപ്പുര റോഡിൽ 2.2 KM യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
- തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്നും മാടപ്പീടിക വഴി 7.7 KM യാത്ര ചെയ്താൽ സ്കൂളിൽ എത്താം