ഗവ.എൽ.പി.എസ് ഗവി

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.L P S Gavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പത്തനംതിട്ട യിൽ  നിന്നും 110 കെഎം ദൂരെ ജില്ലയുടെ ഏറ്റവും കിഴക്ക്   ഭാഗത്തു വനാന്തർ ഭാഗത്താണ് ഗവി സ്കൂൾ. ഇവിടം  ടൈഗർ റിസേർവ് മേഖലയാണ്. പശ്ചിമഘട്ട മല നിരകളുടെ  അടിവാരത്തിൽ ഉള്ള ഗവി  ഒരു വിനോദ സഞ്ചാര  കേന്ദ്രം  കൂടിയാണ്. വർഷം മുഴുവനും മരം കോച്ചുന്ന തണുപ്പ്   ആണ്. കൊടും വനം  ആയതിനാൽ കാട്ടു മൃഗങ്ങളുടെ ശല്യം കൂടതൽ ആണ്. പ്രേത്യകിച് ആനയുടെ ശല്യം . കേരള ഫോറെസ്റ്റ് ടെവേലോപ്മെന്റ്റ് കോര്പറേഷന് ഓഫീസ്  സ്കൂളിന്  അടുത്താണ്.                   ശ്രീലങ്കയിൽ നിന്നും 1970 കളിൽ പുനരധിവസിപിച്ച തമിഴ് വംശജരാണ് ഇവിടെയുള്ളത്. എല്ലാവരും എസ്റ്റേറ്റ് തൊഴിലാളികളാണ്. ടൂറിസവുമായി ബന്ധപ്പെട്ടും കുറച്ചുപേർ ജോലി നോക്കുന്നു. ഇവരുടെ മക്കളുടെ പഠനത്തിനായി മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തൊഴിലാളികളും വനംവകുപ്പും മുൻകൈയെടുത്താണ് 1984-85 കാലയളവിൽ സ്കൂൾ ആരംഭിച്ചത്.

ഗവ.എൽ.പി.എസ് ഗവി
വിലാസം
ഗ വി

ഗ വി പി.ഒ.
,
685533
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1984
വിവരങ്ങൾ
ഇമെയിൽgavilps3@gmail.com
കോഡുകൾ
സ്കൂൾ കോഡ്38616 (സമേതം)
യുഡൈസ് കോഡ്32120802404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംതമിഴ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ23
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷ ക്കി ലാ ബീ വി. സി. എം
പി.ടി.എ. പ്രസിഡണ്ട്തിരു സെൽവം
എം.പി.ടി.എ. പ്രസിഡണ്ട്സരസ്വതി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




................................

ചരിത്രം

ജി എൽ  പി. എസ്  ഗവി

(1984-85 സ്ഥാപിതം )

ചരിത്രം

            പത്തനംതിട്ട യിൽ  നിന്നും 110 കെഎം ദൂരെ ജില്ലയുടെ ഏറ്റവും കിഴക്ക്   ഭാഗത്തു വനാന്തർ ഭാഗത്താണ് ഗവി സ്കൂൾ. ഇവിടം  ടൈഗർ റിസേർവ് മേഖലയാണ്. പശ്ചിമഘട്ട മല നിരകളുടെ  അടിവാരത്തിൽ ഉള്ള ഗവി  ഒരു വിനോദ സഞ്ചാര  കേന്ദ്രം  കൂടിയാണ്. വർഷം മുഴുവനും മരം കോച്ചുന്ന തണുപ്പ്   ആണ്. കൊടും വനം  ആയതിനാൽ കാട്ടു മൃഗങ്ങളുടെ ശല്യം കൂടതൽ ആണ്. പ്രേത്യകിച് ആനയുടെ ശല്യം . കേരള ഫോറെസ്റ്റ് ടെവേലോപ്മെന്റ്റ് കോര്പറേഷന് ഓഫീസ്  സ്കൂളിന്  അടുത്താണ്.

                  ശ്രീലങ്കയിൽ നിന്നും 1970 കളിൽ പുനരധിവസിപിച്ച തമിഴ് വംശജരാണ് ഇവിടെയുള്ളത്. എല്ലാവരും എസ്റ്റേറ്റ് തൊഴിലാളികളാണ്. ടൂറിസവുമായി ബന്ധപ്പെട്ടും കുറച്ചുപേർ ജോലി നോക്കുന്നു. ഇവരുടെ മക്കളുടെ പഠനത്തിനായി മറ്റു മാർഗങ്ങൾ ഒന്നും ഇല്ലാത്തതിനാൽ തൊഴിലാളികളും വനംവകുപ്പും മുൻകൈയെടുത്താണ് 1984-85 കാലയളവിൽ സ്കൂൾ ആരംഭിച്ചത്. ആദ്യം സ്കൂൾ ലയത്തിന്റെ ഒരു മുറിയിൽ ആയിരുന്നു പിന്നീട് വനം വകുപ്പിന്റെ  കമ്മ്യൂണിറ്റി ഹാളിലേക്ക് സ്കൂൾ മാറ്റി. 2018 മുതൽ പഞ്ചായത്തിൽ നിന്നും നിർമിച്ച കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി. ഇപ്പോൾ ഇവിടെയാണ് പഠനം നടത്തുന്നത്. കൊച്ചു പമ്പ യും മീനാറും ഇതിനടുത്ത   സ്ഥലങ്ങളാണ്. ഇവിടെ നിന്നും 28 km അകലെയാണ് വണ്ടിപ്പെരിയാർ. യാത്ര സൗകര്യം കുറവായതിനാൽ ഇവിടെ തുടർപഠനത്തിനായി കുട്ടികൾ വണ്ടിപെരിയാറിലാണ് പോകുന്നത്. പത്തനംതിട്ട ജില്ലയിലെ ഏക തമിഴ് മീഡിയം സ്കൂളാണ്.

ഭൗതികസൗകര്യങ്ങൾ

6 സെന്റ് സഥലത്താണ് ജി. എൽ. പി. എസ് ഗവി   സ്ഥിതി ചെയ്യുന്നത്. 4 വലിയ ക്ലാസ്സ്‌ മുറി    കളാനുള്ളത്. ഭാഗികമായി ചുറ്റുമതിൽ  ഉണ്ട്. ലൈബ്രറി, ലാബ് എന്നിവ ഉണ്ട്. ഉച്ച ഭക്ഷണം തയാറാകാൻ ഒള്ള  അടുക്കള ഉണ്ട്. ആൺകുട്ടികൾക്കും പെണ്ണുകുട്ടികൾക്കും പ്രേതേകം  ടോയ്ലറ്റ് കൾ ഉണ്ട്.കുട്ടികൾക്കു കമ്പ്യൂട്ടർ പഠനത്തിന് ആയി 2 ലാപ്ടോപ് കളും 2 ഡെസ്ക്‌റ്റോപ്കളും 1 പ്രൊജക്ടറു ഉണ്ട്.ജൈവ വൈവിദ്ധ്യ ഉദ്യാനം  ഉണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ സാരഥികൾ

1 രവീന്ദ്രൻ

2 വര്ഗീസ്

3 പ്രസാദ്

4 ശ്യാമള.എം.കെ

മികവുകൾ

മികവുകൾ സ്മാർട്ട്‌ ക്ലാസ്സ്‌ റൂമുകൾ ഐ ടി അധിഷ്ഠിത പഠനം

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം

02. റിപ്പബ്ലിക് ദിനം

03. പരിസ്ഥിതി ദിനം

04. വായനാ ദിനം

05. ചാന്ദ്ര ദിനം

06. ഗാന്ധിജയന്തി

07. അധ്യാപകദിനം

08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

അദ്ധ്യാപകർ

1 ഷകീലബീവി.സി.എം

2 ജ്യോതി

3 മണികണ്ഠൻ. എൻ

4 ജയസിവം. ജെ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

GLPS GEVI.jpeg

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പത്തനംതിട്ടയിൽ നിന്നും ഗവിലേക്ക് 96 കിലോമീറ്റർ ദൂരമാണുള്ളത് വടശേരിക്കര വഴി സീതത്തോഡ് പ്രവേശിക്കുന്നു അവിടെ നിന്നും വന യാത്രയാണ് ആദ്യം ആംഗമൊഴി ചെക് പോസ്റ്റ്‌ വഴി മൂഴിയർ ഡാം, കാക്കി ഡാം, ശബരിഗിരി പവർ പ്രൊജക്റ്റ്‌ കഴിഞ്ഞു ഗവിയിൽ എത്താം റോഡിനു ഇടതു വശം സ്കൂൾ സ്ഥിതി ചെയ്യുന്നു

Map
"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്_ഗവി&oldid=2538114" എന്ന താളിൽനിന്ന് ശേഖരിച്ചത്