ഗവ.എൽ പി എസ് പിറയാർ

Schoolwiki സംരംഭത്തിൽ നിന്ന്
(Govt.LP S Pirayar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ഗവ.എൽ പി എസ് പിറയാർ
31408glpspirayar.JPG
വിലാസം
പിറയാർ, കിടങ്ങൂർ

കിടങ്ങൂർ പി.ഒ.
,
686572
സ്ഥാപിതം28 - 05 - 1929
വിവരങ്ങൾ
ഫോൺ0482 2256699
ഇമെയിൽglpspirayar@gmail.com
കോഡുകൾ
സ്കൂൾ കോഡ്31408 (സമേതം)
യുഡൈസ് കോഡ്32100300604
വിക്കിഡാറ്റ28
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല31408
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകടുത്തുരുത്തി
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംകിടങ്ങൂർ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീകല. എസ്
പി.ടി.എ. പ്രസിഡണ്ട്ബിജു പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഗവ.എൽ പി സ്കൂൾ പിറയാർ
അവസാനം തിരുത്തിയത്
06-03-2024MTKITE314


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോട്ടയം ജില്ലയിലെ കിടങ്ങൂർ ഗ്രാമപഞ്ചായത്തിൽ വാർഡ് 14 ലിലാണ് പിറയാർ ഗവ.എൽ.പി സ്‌കൂൾ സ്ഥിതിചെയ്യുന്നത്

ചരിത്രം

28-05-1929 ൽ" ഹാലാസ്യവിലാസം" എൽ പി സ്‌കൂൾ എന്ന പേരിൽ ഈ സ്‌കൂൾ സ്ഥാപിതമായി .1932ൽ എൽ പി സ്‌കൂൾ പൂർത്തീകരിക്കപ്പെട്ടു 1948ൽ (1123-ധനു-24) മാധവപള്ളി ഇല്ലംചേന്നൻ വാസുദേവൻ നമ്പൂതിരിപ്പാട് ഒരുചക്രം പൊന്നും വിലക്കു സ്‌കൂൾ സർക്കാരിന് വിട്ടുകൊടുത്തു .22-09-1950 ൽ 7 സെൻറ് സ്ഥലവും കെട്ടിടവും 04-06-57ൽ49 സെൻറ് സ്ഥലവും അന്നത്തെഹെഡ്മാസ്റ്റർ ശ്രീ കേശവപിള്ള ഏറ്റുവാങ്ങി . പെൺകുട്ടികളുടെ വിദ്യാഭ്യാസം സാർവത്രീകമല്ലാതിരുന്ന കാലത്തു മാധവപ്പള്ളി ഇല്ലത്തെ പെൺകുട്ടികൾക്ക് മറ്റു സ്ഥാപനങ്ങളിൽ പോയി വിദ്യ അഭ്യസിക്കുന്നതിനുള്ള അസൗകര്യം ഒഴിവാക്കുന്നതിനുവേണ്ടി ഇല്ലക്കാർ ആരംഭിച്ചതാണ് ഈ സ്‌കൂൾഎന്നു പറയപ്പെടുന്നു. എന്നാൽ കാലാന്തരത്തിൽ ഈ വിദ്യാലയം വിഭിന്നസാമൂഹ്യ സാമ്പത്തീക സാംസ്‌കാരിക ചുറ്റുപാടിൽപ്പെടുന്ന ഈ പ്രദേശത്തെമുഴുവൻകുട്ടികൾക്കും പ്രാഥമികവിദ്യാഭ്യാസം നടത്തുന്നതിനുള്ള കേന്ദ്രമായിതീർന്നു. .

ഭൗതികസൗകര്യങ്ങൾ

  ക്ലാസ്റൂമുകൾ- 4    കമ്പ്യൂട്ടർ റൂം ഉണ്ട്-.  2007ൽ പ്രീപ്രൈമറി ആരംഭിച്ചു   കുട്ടികൾക്ക്  ആവശ്യത്തിനുള്ള  ടോയിലറ്റുകളും  യൂറിനൽസും  CWSN   ടോയിലറ്റും  ഉണ്ട് .കുടിവെള്ള സൗകര്യം  ഉണ്ട് .  വൃത്തിയുള്ള  അടുക്കളയും ഗ്യാസ് കണക്ഷനുമുണ്ട് .ചുറ്റുമതിൽ ഭാഗീകമാണ് .കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട്. പ്രവർത്തനക്ഷമമായ രണ്ടു കമ്പ്യൂട്ടറുകളും 3  ലാപ്ടോപ്പും  2  പ്രോജെക്ടറും  ഒരു പ്രിന്ററുമുണ്ട് . രണ്ടുകമ്പ്യൂട്ടറുകൾ പ്രവർത്തനക്ഷമമല്ല . ലൈബ്രറി  പുസ്തകങ്ങൾ കുറെ ഉണ്ടെങ്കിലും  ലൈബ്രറി റൂം ഇല്ല  . സ്റ്റാഫ്‌റൂം  പ്രത്യേകമായി ഇല്ല  ഹെഡ്മാസ്റ്റർറൂം  ഉണ്ട് .പ്രീ പ്രൈമറിക്കായി  ക്ലാസ്സ്‌റൂം പണി നടക്കുന്നു അതോടൊപ്പം ഒരു സ്മാർട്ട് ക്ലാസ്റൂമിന്റെയും പണിനടക്കുന്നുണ്ട് . സ്കൂളിന്റെ നവതിയോടനുബന്ധിച്ചു മുൻ അദ്ധ്യാപിക ശ്രീമതി ഏലിക്കുട്ടി മാത്യു കോട്ടൂരിന്റെ സ്മരണാർത്ഥം മക്കൾ സ്കൂളിന് മനോഹരമായ ഒരു കവാടം പണിതു നൽകി  


school protection
ഹരിതവിദ്യാലയപ്രഖ്യാപനം

'പൊതുവിദ്യാലയ സംരക്ഷണ യജ്ഞം''''''''''' പൊതുവിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടന്ന പൊതുയോഗം കിടങ്ങൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി എബ്രഹാം ഉത്‌ഘാടനം ചെയ്തു വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഷിജി ജോമോൻ , ബ്ളോക് മെമ്പർ ശ്രീ പ്രകാശ് ബാബു, പഞ്ചായത്തിന്റെ മറ്റ്‌ അംഗങ്ങൾ , കിടങ്ങൂർ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ ശ്രീ ജി വിശ്വനാഥൻ നായർ ,രക്ഷിതാക്കൾ ,പൂർവാധ്യാപകർ ,പൂർവ്വവിദ്യാർഥികൾ,വിവിധ ക്ലബ്ബ്കളുടെ പ്രതിനിധികൾ ,മുൻ പി ടി എ അംഗങ്ങൾ ,സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ ,കുടുംബ ശ്രീ അംഗങ്ങൾ ,പരിസരവാസികൾ തുടങ്ങിയവർ പങ്കെടുത്തു .സ്കൂൾ അങ്കണത്തിൽ ഹെഡ്മിസ്ട്രെസിന്റെ നേതൃത്വത്തിൽ എല്ലാവരും ചേർന്നൂ സംരക്ഷണ പ്രതിജ്ഞ എടുത്തു

മുൻ സാരഥികൾ

സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർമാർ: ശ്രീ രാമവാര്യർ  പിറയാറ്റുവാര്യം ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ .പിന്നീട് ശ്രീ കെ കേശവപിള്ള , എം വി വേലുക്കുട്ടൻ നായർ ,പി മാധവിക്കുട്ടിയമ്മ ,വി കെ വാസു ,കെ കെ രാഘവൻ ,എം കെ ദേവകിയമ്മ ,എൻ പി പുരുഷോത്തമൻ നായർ ,പി ടി ജോസഫ് ,ശ്രീ ദാമോദരൻ ,പി പി മേരിക്കുട്ടി ,കുട്ടിയമ്മ ജെയിംസ് ,എൽസമ്മ ജോസഫ് ,ടി കെ ശ്യാമള  എന്നിവരായിരുന്നു  ഈസ്കൂളിലെ മുൻ സാരഥികൾ .2011 മുതൽ ശ്രീകല  എസ്  ഹെഡ്മിസ്ട്രസ്സായി തുടരുന്നു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പിറയാർ&oldid=2169513" എന്ന താളിൽനിന്ന് ശേഖരിച്ചത്