ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര

Schoolwiki സംരംഭത്തിൽ നിന്ന്
(GOVT UPS AYERKULANGARA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവൺമെന്റ് യു പി എസ്സ് അയ്യർകുളങ്ങര
വിലാസം
അയ്യർക്കുളങ്ങര

വൈക്കം പി.ഒ.
,
686141
,
കോട്ടയം ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04829 232081
ഇമെയിൽgupsaiyerkulangara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45252 (സമേതം)
യുഡൈസ് കോഡ്32101300704
വിക്കിഡാറ്റQ87661319
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്വൈക്കം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ27
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസതീഷ് വി രാജ്
പി.ടി.എ. പ്രസിഡണ്ട്അംബരീഷ് ജി വാസു
എം.പി.ടി.എ. പ്രസിഡണ്ട്വിദ്യ അനിൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കേരള നവോത്ഥാന ചരിത്രത്തിലെ സുപ്രധാന ഏടായ വൈക്കം സത്യാഗ്രഹത്തിലൂടെ ലോകപ്രശസ്തമായ ക്ഷേത്രനഗരമാണ് വൈക്കം. രാഷ്ട്രപിതാവായ മഹാത്മജിയുടെയും ശ്രീനാരായണ ഗുരുവിന്റെയും പാദസ്പർശമേറ്റ് ധന്യമായ ഈ പുണ്യ ഭൂമിയിൽ, വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ തെക്കു കിഴക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് അയ്യർകുളങ്ങര ഗവ യു പി സ്ക്കൂൾ.വൈക്കം നഗരസഭയിലെ 12-ാം വാർഡിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നതെങ്കിലും തികച്ചും ഗ്രാമാന്തരീക്ഷമാണ് ഈ പ്രദേശം.1906 ൽ സ്ഥാപിതമായ ഈ വിദ്യാലയം 115 വർഷം പിന്നിട്ട് പ്രൗഢഗംഭീരമായി ഇന്നും നിലകൊള്ളുന്നു.

ചരിത്രം

കോട്ടയം ജില്ലയിൽ വൈക്കം താലൂക്കിൽ വലിയാനപ്പുഴയുടെ തീരത്ത് ശാന്തസുന്ദരമായ ഗ്രാമീണാന്തരീക്ഷമുള്ള വൈക്കം മുൻസിപ്പാലിറ്റി 12-ാം വാർഡിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ചെട്ടിമംഗലം, ആറാട്ടുകുളങ്ങര , തോട്ടകം , വാഴമന, കൊടിയാട് തുടങ്ങിയ പ്രദേശത്തുള്ള കുട്ടികളാണ് ഈ സ്ക്കൂളിൽ പഠിക്കുന്നത്.ആറാട്ടുകുളങ്ങര മാറാലയിൽ 1906 ൽ പ്രവർത്തിച്ചിരുന്ന കുട്ടിപ്പള്ളി കൂടമാണ് ഇന്നത്തെ സർക്കാർ യു.പി സ്കൂൾ ആയത്. മടപ്പള്ളി വീട്ടുകാരും , തെക്കേവീട്ടുകാരും നൽകിയ സ്ഥലത്താണ് സർക്കാർ തലത്തിൽ ആദ്യമായി സ്ക്കൂൾ ആരംഭിക്കുന്നത്. പ്രശസ്ത അഭിഭാഷകരായിരുന്ന കാട്ടുമനവീട്ടിൽ ശ്രീ. അയ്യപ്പൻപിള്ള ,ശ്രീ കൃഷ്ണപിള്ള ,ശ്രീ. പരമേശ്വരപണിക്കർ, തെക്കേവീട്ടിൽ ശ്രീ കേശവൻപിള്ള , കൂടാരപ്പള്ളി ശ്രീ പരമേശ്വരപിള്ള എന്നിവരുടെയെല്ലാം നേതൃത്വത്തിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ മൈതാനം ,സ്മാർട്ട് ക്ലാസ്സ് റൂം , പ്രീ പ്രൈമറി AC ക്ലാസ്സ് റൂമുകൾ, ഓഡിറ്റോറിയം,ലാബ്, ലൈബ്രറി, റാംമ്പ്, മഴവെളള സംഭരണി,ചിൽഡ്രൻസ് പാർക്ക്,ജൈവ വൈവിധ്യ ഉദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പ്രവൃത്തിപരിചയം - പരിശീലനം.
  • വിവിധ ക്ലബുകളുടെ നേതൃത്വത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തിവരുന്നു.
  • വീഡിയോ പ്രദർശനം
  • ക്വിസ് മത്സരങ്ങൾ
  • കൃഷി
  • വായനാവസന്തം പദ്ധതി - അടച്ചുപൂട്ടൽ കാലത്തും വായന പ്രോത്‌സാഹിപ്പിക്കുന്നതിന് അമ്മ വായന.
  • ബാഡ്മിന്റൺ,ബാസ്കറ്റ്ബോൾ പരിശീലനങ്ങൾ
  • യോഗ
  • കോവിഡ് കാലത്തെ പഠനവൈകല്യം ഇല്ലാതാക്കാൻ എല്ലാ കുട്ടികൾക്കും സപ്പോർട്ടീവ് ക്ലാസ്സുകൾ.

വഴികാട്ടി

1.വൈക്കം KSRTC സ്റ്റാൻഡിൽ നിന്നും വെച്ചൂർ- ചേർത്തല - ആലപ്പുഴ - റൂട്ടുകളിലെ ബസിൽ കയറിയാൽ  3 കി.മീറ്ററിനുള്ളിൽ ചേരും ചുവട് പാലത്തിൽ ഇറങ്ങി അഞ്ചു മിനിറ്റു ദൂരം നടന്നാൽ സ്ക്കൂളിൽ എത്താം.

2.കിഴക്കേ നടയിലുള്ള ദളവാക്കുളം സ്റ്റാൻഡിൽ നിന്നും 2 km ദൂരം Auto ൽ സഞ്ചരിച്ചാലും സ്കൂളിൽ എത്താവുന്നതാണ്.

3.അന്താരാഷ്ട്ര നിലവാരത്തിലേയ്ക്കുയർത്തിയ , വൈക്കംഗവ ബോയ്സ് ഹയർ സെക്കണ്ടറി സ്ക്കൂൾ bus stop ൽ നിന്നും കിഴക്കോട്ട് 1½  Km ദൂരപരിധിയിലാണ് സ്ക്കൂൾ സ്ഥിതിചെയ്യുന്നത്.

Map