പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(GLPS PANNIKOOTTUR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ
47423-new.resized.jpg
വിലാസം
പന്നിക്കോട്ടൂർ

പന്നിക്കോട്ടൂർ പി.ഒ.
,
673572
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ0495 2200032
ഇമെയിൽpannikkotturglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്47423 (സമേതം)
യുഡൈസ് കോഡ്32040200706
വിക്കിഡാറ്റQ64551094
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല കൊടുവള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകൊടുവള്ളി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനരിക്കുനി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ56
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ112
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുലൈമാൻ കെ
പി.ടി.എ. പ്രസിഡണ്ട്സിറാജുദ്ദീൻ പിടി
എം.പി.ടി.എ. പ്രസിഡണ്ട്ജിനി ഷാജി
അവസാനം തിരുത്തിയത്
13-04-202347423


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ നരിക്കുനി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് പന്നിക്കോട്ടൂർ ജി.എൽ.പി.സ്കൂൾ.

ചരിത്രം

1957ൽ ഏകാദ്ധ്യാപക വിദ്യാലയമായി ആരംഭിച്ചു.ആദ്യ വിദ്യാർത്ഥി കുണ്ടുങ്ങര ഉത്താൻ ഹാജി മകൻ സീതി ആയിരുന്നു.പിന്നീ‌ട് വലിയാറമ്പത്ത് കണാരൻ നായർ നൽകിയ സ്ഥലത്ത് അര നൂററാണ്ട് കാലത്തോളം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു.ഗ്രാമ പഞ്ചായത്തിന്റെ സഹായത്തോടെ2008-09 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി സ്വന്തമായി സ്ഥലം വാങ്ങുകയും SSA യുടെ യും പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പുതിയ കെട്ടിടം 2015 ഫെബ്രുവരി 2 ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉൽഘാടനം ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

ഇരുപത് സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂൾ 1 കോൺക്രീററ് കെട്ടിടത്തിൽ 9 ക്ലാസ് മുറികളും ഓഫീസ് റൂമും പ്രവർത്തിക്കുന്നു. .2021ൽ കൊടുവള്ളി നിയോജക മണ്ഡലം MLA കാരാട്ട് റസാക്കിന്റെ ആസ്തി വികസന ഫണ്ടുപയോഗിച്ച് നിർമിച്ച നാല് ക്ലാസ് മുറികൾ ഉൾപ്പെടെയാണ് ഇത്.

കുുട്ടികൾക്ക് പരിമിതമായ കംപ്യൂട്ടർ പഠന സൗകര്യങ്ങളും ബ്രോഡ്ബാൻഡ് കണക്ഷനും ഈ സ്ഥാപനത്തിനുണ്ട്.
പ്രമാണം:IMG-20171207-
class library inauguration

പാഠ്യേതര പ്രവർത്തനങ്ങൾ

  • കിഡ്സ് പാർക്ക്
  • ജൈവ വൈവിധ്യ പാർക്ക്
  • ഗാർഡനിങ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • വായനാമൂല, ക്ലാസ് ലൈബ്രറി
  • സയൻസ് ലാബ്
  • പരിസ്ഥിതി ക്ലബ്ബ്
  • നേർക്കാഴ്ച

പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ഇ.കെ.കുഞ്ഞിരാമൻ നായർ
ടി.അസ്സൻ
ചെറുണ്ണിക്കുട്ടി
അച്ചുതൻ നായർ
ഗംഗാധരൻ നായർ.കെ.
ഗംഗാധരൻ.പി.
ടി.നാരായണൻ നായർ
കെ.പി.മൂസക്കുട്ടി.
ആലിക്കുഞ്ഞി.വി.പി.
കരുണൻ.പി.കെ
ടി.പി.മാളു.
കെ.പി.മാധവൻ
ഏലിക്കുട്ടി.കെ.കെ.
സഫിയ.കെ.വി.
എം പി ഉസ്മാൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പൊതുവാദ്യാഭ്യാസ സംരക്ഷണ യജ്ഞം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പന്നിക്കോട്ടൂർ GLP സ്കൂളിൽ27/1/17വെള്ളിയാ‍ഴ്ചനടന്ന പരിപാടിയുടെ ഉൽഘാടനം പൊതുജനപങ്കാളിത്തത്തോടെ നടന്നു.രാവിലെ 11മണിക്ക് വാർഡ് മെംപർ നിഷചന്ദ്രൻ ഉൽഘാ‌നം ചെയ്തു.റി‌ട്ടയേർഡ് അദ്ധ്യാപകനും പൊതുപ്രവർത്തകനുമായ എൻ.പി.ബാലകൃഷ്ണൻമാസ്ററർപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നാട്ടുകാരും പൊതുപ്രവർത്തകരും ആയി 25പേർ പരിപാടിയിൽ പങ്കെടുത്തു.

വഴികാട്ടി

  • കോഴിക്കോട് നഗരത്തിൽ നിന്നും 26 കി.മി. അകലത്തായി പരപ്പൻ പൊയിൽ-പുന്നശ്ശേരി റോഡിൽ എളേററിൽ വ‌ട്ടോളിക്ക് സമീപം പന്നിക്കോട്ടൂർ എന്നസ്ഥലത്ത് സ്ഥിതിചെയ്യുന്നു.