ജി.എം.യു.പി.എസ് ചേറ്റുവ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എം.യു.പി.എസ് ചേറ്റുവ | |
---|---|
പ്രമാണം:24549-gmups.jpg | |
വിലാസം | |
CHETTUVA Kundaliyur പി.ഒ. , 680616 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1910 |
വിവരങ്ങൾ | |
ഫോൺ | 0487 2293932 |
ഇമെയിൽ | gmupschettuva@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24549 (സമേതം) |
യുഡൈസ് കോഡ് | 32071500202 |
വിക്കിഡാറ്റ | Q64090657 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വല്ലപ്പാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | തളിക്കുളം |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 45 |
ആകെ വിദ്യാർത്ഥികൾ | 88 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Suresh ķ |
പി.ടി.എ. പ്രസിഡണ്ട് | Yusaf p v |
എം.പി.ടി.എ. പ്രസിഡണ്ട് | Noorjahan |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1910 ൽ അഞ്ചാം തരം വരെയുള്ള ബോർഡ്സ്‌കൂൾ ആയി നിലവിൽ വന്നു. 1941 -ൽ ഉണ്ടായ കൊടുങ്കാറ്റിൽ സ്‌കൂൾ കെട്ടിടം തകർന്നുവീണു .അന്ന് വടക്കുള്ളവർ തോട് കടന്നുവേണമായിരുന്നു സ്കൂളിലെത്താൻ .ചേറ്റുവ മുതൽ ചേലോടു വരെയായിരുന്നു തോട് .അതിനാൽത്തന്നെ കെട്ടിടം പിന്നീട് റോഡിന്റെ പടിഞ്ഞാറു വശത്തേക്ക് മാറ്റി സ്ഥാപിച്ചു .ഈ കാലഘട്ടത്തിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് വിദ്യാലയം ഏറ്റെടുത്തു .1957 -ൽ ഡിസ്ട്രിക്ട് ബോർഡ് പിരിച്ചുവിടുകയും സെപ്റ്റംബർ 30 -ന് സർക്കാർ വിദ്യാലയത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്‌തു .ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്നതിന്റെ മുൻവശത്തു വാടക കെട്ടിടത്തിൽ ഗവൺമെന്റ് എൽ .പി സ്‌കൂൾ ആയി വീണ്ടും പ്രവർത്തനം ആരംഭിച്ചു .മുസ്ലിം സമുദായക്കാർ കൂടുതൽ ഉള്ളതിനാൽ ഗവൺമെൻറ് മാപ്പിള സ്‌കൂൾ എന്ന് പേര് വന്നു .ശ്രീ പി.ടി കുഞ്ഞുമുഹമ്മദ് ,ശ്രീ റഹ്‌മാൻ സേഠഉ ,ശ്രീ ആർ ,കെ അബ്ദുള്ളക്കുട്ടി മാസ്റ്റർ ,ശ്രീ പി.കെ കബീർ ,ശ്രീ ഇസ്മയിൽ ,ശ്രീ മുഹമ്മദ് കാസിം എന്നിവരുടെ പരിശ്രമഫലമായി 1980 -ൽ ഈ ഗവൺമെൻറ് സ്‌കൂൾ അപ്പർ പ്രൈമറി തലത്തിലേക്ക് ഉയർത്തുവാൻ സാധിച്ചു.അങ്ങനെ എൽ.പി സ്‌കൂൾ നിന്നിരുന്നതിന് അടുത്ത് പുതിയ കെട്ടിടത്തിൽ ചേറ്റുവ ഗവൺമെന്റ് യു.പി.സ്‌കൂൾ സ്ഥാപിതമായി .
ഭൗതികസൗകര്യങ്ങൾ
ഉറപ്പാർന്ന കെട്ടിടങ്ങൾ ,മികച്ച ഗണിത-ശാസ്‌ത്ര ലാബുകൾ ,കമ്പ്യൂട്ടർ മുറി ,വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ , ലൈബ്രറി, ശൂചിത്വമാർന്ന പാചകപ്പുര ,ഊണുമുറി ,സ്റ്റേജ് ,ഓപ്പൺ ക്ലാസ് നടത്തുവാൻ പറ്റിയ കോൺക്രീറ്റ് ബെഞ്ചുകൾ ,വാഹനസൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാരംഗം കല സാഹിത്യ വേദി,അമ്മവായന ,സ്‌പോക്കൺ ഇഗ്ളീഷ് പരിശീലനം ,ക്ലബ് പ്രവർത്തനങ്ങൾ ,ഗൃഹസന്ദർശനം ,ജൈവ പച്ചക്കറി കൃഷി ,ഹരിതകേരളം പദ്ധതി അനുബന്ധ പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
ശ്രീ അബ്‌ദുള്ളക്കുട്ടി മാസ്റ്റർ ,ശ്രീ പി.വി മാധവൻ മാസ്റ്റർ ,ശ്രീ പി.സി മാധവൻ മാസ്റ്റർ ,ശ്രീ ജനാർദ്ദനൻ മാസ്റ്റർ ,ശ്രീമതി സൗദാമിനി ടീച്ചർ ,ശ്രീ എ.ബി ജയപ്രകാശൻ മാസ്റ്റർ , ശ്രീമതി സി .ഒ .മേഴ്‌സി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീ രാമുകാര്യാട്ട് (സിനിമാസംവിധായകൻ) ,ശ്രീ പി.ടി കുഞ്ഞിമുഹമ്മദ്(സിനിമാസംവിധായകൻ) ,ശ്രീ പരീക്കുട്ടി സാഹിബ് (സാഹിത്യകാരൻ)
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ചിത്രം ആവശ്യമുള്ള ലേഖനങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 24549
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ