ജി.എം.എൽ.പി.എസ് കല്ലാർമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(G. M. L. P. S. Kallarmangalam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ കുറ്റിപ്പുറം സബ്ജില്ലയിലെ മാറാക്കര പഞ്ചായത്തിലെ17- ആം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കല്ലാർമംഗലം ദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വൈഞ്ജാനിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായി മാറിയ ഈ സ്കൂൾ1923-24 കാലഘട്ടത്തിൽ ചേലക്കുത്ത് കല്ലാർമംഗലം പള്ളിയുടെ സമീപം ഒരു ഏകാധ്യാപക വിദ്യാലയമായാണ് പ്രവർത്തനം ആരംഭിച്ചത് .

ജി.എം.എൽ.പി.എസ് കല്ലാർമംഗലം
വിലാസം
കല്ലാർ മംഗലം

GMLPSCHOOL KALLARMANGALAM
,
കല്ലാർ മംഗലം പി.ഒ.
,
676553
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ0494 2610612
ഇമെയിൽgmlpskallarmangalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്19313 (സമേതം)
യുഡൈസ് കോഡ്32050800502
വിക്കിഡാറ്റQ101199068
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംമാറാക്കരപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ96
ആകെ വിദ്യാർത്ഥികൾ162
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅബ്ദുൽ ആരിഫ് എൻ
പി.ടി.എ. പ്രസിഡണ്ട്ഫൈസൽ പി വി
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
06-03-2024SAYINA.T


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കല്ലാർമംഗലം ദേശത്തിന്റെ സാമൂഹിക സാംസ്‌കാരിക വൈജ്ഞാനിക മണ്ഡലങ്ങളിൽ നിറസാന്നിധ്യമായി മാറിയ കല്ലാർമംഗലം ജി എം എൽ പി സ്കൂൾ നൂറിന്റെ നിറവിൽ എത്തിനിൽക്കുകയാണ് .1923-24 കാലഘട്ടത്തിൽ  ചേലക്കുത്ത് കല്ലാർമംഗലം പള്ളിയുടെ സമീപം ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച സ്കൂളിന്റെ അന്നത്തെ പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് പരേതനായ വലിയ കാലായി മുഹമ്മദ് മാസ്റ്റർ ആയിരുന്നു. കുറച്ചു വർഷങ്ങൾ ഇവിടെ പ്രവർത്തിച്ച സ്കൂൾ പിന്നീട് നഷ്ടപ്പെടുമെന്ന സാഹചര്യം ശ്രദ്ധയിൽപെട്ട തഹസിൽദാർ ഇടപെട്ടു സ്കൂൾ പുനഃസ്ഥാപിക്കാനുള്ള നിർദേശം നൽകി.ഇതിന്റെ അടിസ്ഥാനത്തിൽ അന്നത്തെ ഡിസ്‌ട്രിക്‌ട് ബോർഡ് അംഗമായ ശ്രീ .തെക്കഞ്ചേരി രാഘവനുണ്ണി അധികാരിയുടെ ഉടമസ്ഥതയിലുള്ള പാച്ചിനിപാടം പ്രദേശത്തെ 17 സെന്റ് സ്ഥലത്തു കെട്ടിടം നിർമിച്ചു സ്കൂൾ പുനരാംഭിച്ചു .

2003 മാർച്ചിൽ കുറ്റിപ്പുറം ബ്ലോക്കിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ഇപ്പോൾ നിൽക്കുന്ന സ്ഥലവും കെട്ടിടവും സർക്കാർ ഏറ്റെടുത്തു .തുടർന്ന് എസ് എസ് എ പദ്ധതിയുടെ 6 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് അനുവദിച്ചു കൊണ്ട് തുടങ്ങിയ സ്കൂൾ ഇന്ന് എസ് എസ് കെ ,ഗ്രാമപഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹായം കൊണ്ട് അത്യാധുനിക സൗകര്യങ്ങളോടെ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വെച്ച് നമ്മുടെ സ്കൂൾ ജൈത്ര യാത്ര തുടരുകയാണ് .

ഭൗതികസൗകര്യങ്ങൾ

ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയുമാണ് സ്കൂളിന് നിലവിലുള്ളത് .ആറ് ക്ലാസ് മുറികൾ ഡിജിറ്റൽ സൗകര്യം ഉള്ളതാണ്.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ്‌ലറ്റ് സൗകര്യം ഉണ്ട് .ആധുനിക രീതിയിലുള്ള പാചകപ്പുരയുടെ പണി നടന്നു കൊണ്ടിരിക്കുന്നു.ലൈബ്രറി സൗകര്യമുണ്ട് .കളിയുപകരണങ്ങൾ അനവധിയുണ്ടെങ്കിലും കളിസ്ഥലത്തിന്റെ പരിമിതി സ്കൂൾ നേരിടുന്ന ഒരു വെല്ലുവിളിയാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതി ദിനം

വായനാദിനം

പഠനോപകരണശില്പശാല

വിജയസ്പർശം

യോഗാദിനം

ലോകലഹരിവിരുദ്ധദിനം

ഓണാഘോഷം

ക്രിസ്മസാഘോഷം

സ്കൂൾ പാർലമെന്റ് ഇലെക്ഷൻ

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്

സ്കൂൾ കലോത്സവം

മാലിന്യ നിർമാർജന ബോധവത്കരണ ക്ലാസ്

ഭാഷോത്സവം

കർഷകദിനം

ഫീൽഡ് ട്രിപ്പ്

ഭിന്നശേഷിദിനാചരണം

മുൻസാരഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി

1.കാടാമ്പുഴ ചേലക്കുത്ത് റോഡിൽ 2 കി. മി സഞ്ചരിച്ചു എ സി നിരപ്പ് റോഡിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു പള്ളിയാൽ വഴി 2 കി .മി സഞ്ചരിച്ചു സ്കൂളിൽ എത്താം .

2.വെട്ടിച്ചിറയിൽ നിന്നും കാടാമ്പുഴ റോഡിൽ 50 മീറ്റർ സഞ്ചരിച്ചു ഇടത്തോട്ട് തിരിഞ്ഞു റോഡിൽ 2 കി .മി സഞ്ചരിച്ചു വലത്തോട്ട് ഒന്നേ കാൽ കി .മി സഞ്ചരിച്ചു കോളനി റോഡിലൂടെഇറങ്ങി 50 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്തും {{#multimaps:10.95150129429147,76.02511302517821|zoom=18}}