ജി.എൽ.പി.എസ്.മാണിമൂല

Schoolwiki സംരംഭത്തിൽ നിന്ന്
(G. L. P. S. Manimoole എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്.മാണിമൂല
വിലാസം
Manimoola

Manimoola(PO) പി.ഒ.
,
671541
,
കാസർഗോഡ് ജില്ല
സ്ഥാപിതം19 - 10 - 1981
വിവരങ്ങൾ
ഫോൺ04994 201240
ഇമെയിൽglpsmanimoolahm@gmail.com
കോഡുകൾ
സ്കൂൾ കോഡ്11420 (സമേതം)
യുഡൈസ് കോഡ്32010300803
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാസർഗോഡ്
ഉപജില്ല കാസർഗോഡ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിക്കോൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ 1 to 4
മാദ്ധ്യമംമലയാളം MALAYALAM, കന്നട KANNADA
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ57
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ121
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്ധ്യാലക്ഷ്മി കെ. എസ്സ്.
പി.ടി.എ. പ്രസിഡണ്ട്മണി
എം.പി.ടി.എ. പ്രസിഡണ്ട്ഉഷാലത പി. ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കാസറഗോഡിന്റെ കിഴക്കൻ മലയോര പ്രദേശമായ ബന്തടുക്ക ഗ്രാമത്തിലെ മാണിമൂല വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഒരു പ്രദേശമായിരുന്നു. 1981 ഒക്ടോബർ 30 ന് ശ്രീ ബി.എം. രാമണ്ണറൈ യുടെ അധ്യക്ഷതയിൽ നിലവിലുണ്ടായരുന്ന സ്പോൺസറിങ്ങ് കമ്മറ്റി നിർമ്മിച്ച ഒരു ഒറ്റമുറി കെട്ടിടത്തിലായിരുന്നു സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്. അന്നത്തെ ഉദുമ എം. എൽ. എ. ശ്രീ. കെ പുരുഷോത്തമൻ ആയിരുന്നു ഉദ്ഘാടകൻ. 1984 ആയപ്പോഴേക്കും മാണിമൂല ഗവ. എൽ. പി. സ്കൂൾ നാലാം ക്ലാസുവരെയുള്ള ഒരു പ്രൈമറി സ്കൂളായി മാറിയിരുന്നു. ഈ ഘട്ടത്തിൽ ഗവൺമെന്റിൽനിന്ന് മൂന്ന് ക്ലാസ്‌മുറികൾ അനുവദിച്ചുതന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് സംവിധാനത്തിലുടെ നിരവധി സഹായങ്ങൾ ലഭിച്ചതിനാൽ വിദ്യാലയം ഇന്ന് കണുുന്ന ഭൗതിക സാഹചര്യങ്ങളിലേക്ക് വളർന്നു.

ഭൗതികസൗകര്യങ്ങൾ

പ്രകൃതി മനോഹരമായ അന്തരീക്ഷത്തിൽ സ്കൂളിന് നിലവിൽ ഒന്നര ഏക്കർ സ്ഥലമാണ് സ്വന്തവായുള്ളത്. അതിൽ മൂന്ന് കെട്ടിടങ്ങളിലായി നാല് ക്ലാസ്‌ മുറികളും ഒരു ഒഫീസ് മുറിയും ഒരു ഹാളും നിലകൊള്ളുന്നു. വളരെ ചെറിയ ഒരു കംപ്യൂട്ടർ മുറിയും രണ്ട് കംപ്യൂട്ടറുകളും ഒരു ലാപ്‌ടോപ്പും രണ്ട് പ്രിന്ററുകളും, ഇന്റർനെറ്റ് സൗകര്യവും ICTയുടെ ഭാഗമായുണ്ട്. ആവശ്യത്തിന് കുടിവെള്ള സൗകര്യവും മൂത്രപ്പുരകളും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ പഠന പ്രവർത്തനങ്ങൾ കൂടാതെ ശാസ്ത്രക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ആരോഗ്യ ക്ലബ്ബ്, ഗണിത ക്ലബ്ബ് തുടങ്ങിയ ക്ലബ്ബ് പ്രവർത്തനങ്ങളും, ബാലസഭ,

മാനേജ്‌മെന്റ്

കുറ്റിക്കോൽ ഗ്രാമ പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്കൂൾ നിലനിൽക്കുന്നത്. സ്കൂളിന്റെ വികസനത്തിൽ പഞ്ചായത്തിന് വളരെ സ്വാധീനം ഉണ്ട്. സ്കൂൾ പ്രവർത്തങ്ങൾ പി. ടി. എ., എസ്.എം.സി., എം. പി. ടി. എ. തുടങ്ങിയ കമ്മറ്റികളുടെ സഹായത്തോടെ മുന്നോട്ട്പോകുന്നു.

മുൻസാരഥികൾ

ശ്രീ. ബാലകൃഷ്ണൻ മാസ്റ്റർ, കൊറഗപ്പ മാസ്റ്റർ, കൃഷ്ണഭട്ട് മാസ്റ്റർ, വെങ്കട്ടരമണ ഭട്ട് മാസ്റ്റർ, ഈശ്വര മാസ്റ്റർ, ദാമോദര മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സാരഥികളായിരുന്നു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാസറഗോഡ് കാഞ്ഞങ്ങാട് നാഷണൽ ഹൈവേയിൽ പൊയ്യനാച്ചിയിൽനിന്നും തെക്കിൽ ആലട്ടി റോഡിൽ 33 കി. മീ. കിഴക്ക് മാണിമൂലയിലാണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്.മാണിമൂല&oldid=2530607" എന്ന താളിൽനിന്ന് ശേഖരിച്ചത്