ഗവ.എച്ച്.എസ്.കീക്കൊഴൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(G.H.S. KEEKOZHOOR എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ.എച്ച്.എസ്.കീക്കൊഴൂർ
വിലാസം
കീക്കൊഴൂർ

കീക്കൊഴൂർ പി.ഒ,
കീക്കൊഴൂർ
,
689672
,
പത്തനംതിട്ട ജില്ല
സ്ഥാപിതം08 - 01 - 1981
വിവരങ്ങൾ
ഫോൺ04682277999
ഇമെയിൽghskeekozhoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്38069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല കോഴഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅറൻമുള
താലൂക്ക്കോഴഞ്ചേരി
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ45
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്യാമ വി
പി.ടി.എ. പ്രസിഡണ്ട്റജി എ തങ്കപ്പൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിലെ റാന്നിത്താലൂക്കിൽ, ചെറുകോൽ ഗ്രാമ പഞ്ചായത്തിൽ , പമ്പാനദിയുടെ തീരത്ത് കീക്കൊഴൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു.

ചരിത്രം

കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന ചെറുകോൽ പഞ്ചായത്ത് പുതിയ ജില്ലാ രൂപീകരണത്തോടു കൂടി പത്തനംതിട്ട ജില്ലയുടെയും റാന്നി താലൂക്കിന്റെയും ഭാഗമായി മാറി. 1915 ൽ സ്ഥാപിതമായ ഗവ.എൽ . പി . സ്കൂളിനോട് ചേർന്നാണ് പ്രദേശ വാസികൾ ഇതിനായി സ്ഥലം നൽകിയത് .1981 ൽ വിദ്യാഭ്യാസ മന്ത്രി ശ്രീ ബേബി ജോൺ ഹൈസ്കൂൾ അനുവദിച്ചു.അതേ വർഷം എട്ടാം ക്ലാസ്സും തുടർ വർഷങ്ങളിൽ ഒൻപത്, പത്ത് ക്ലാസ്സുകളും ആരംഭിച്ചു. 1984 ൽ ആദ്യ SSLC ബാച്ച് പുറത്തിറങ്ങി . അദ്യവർഷങ്ങളിൽ ആറു ഡിവിഷനുകൾ ഉണ്ടായിരുന്നു.ഇപ്പോൾ മൂന്ന് ഡിവിഷനുകളുണ്ട്. സ്കൂൾ കോമ്പൌണ്ടിനുള്ളിൽ കീക്കൊഴൂർ ഗവ. എൽ.പീ. സ്കൂൾ പ്രവർത്തിക്കുന്നു.സ്കൂളിന് 20 സെന്റ് സ്ഥലം ശ്രീ. വി.എസ്. രാമകൃഷ്ണപ്പണിക്കർ സൌജന്യമായി നൽകുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ അമ്പതു സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി പത്ത് ക്ലാസ്സ്മുറികളുണ്ട്. നാലു ക്ലാസ്സ് മുറികൾ കൂടി പൂർത്തീകരിച്ചതോടെ ഹയർ സെക്കൻഡറി ആരംഭിക്കുന്നതിനു സൌകര്യമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 5 കമ്പൂട്ടറുകളുള്ള ഒരു കമ്പ്യൂട്ടർ ലാബ് ഈ വിദ്യാലയത്തിലുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട് ക്ലാസ് വൈറ്റ് ബോർഡ് , കംപ്യുട്ടർ , പ്രൊജക്ടർ , ഹോം തിയേറ്റർ അടങ്ങിയ ഒരു സ്മാർട്ട് ക്ലാസ് സ്കൂളിന് സ്വന്തമായി ഉണ്ട് .

സൊസൈറ്റി 

ചെറുകോൽ പഞ്ചായത്തിലെ എൽ പി , യു പി , എച്ച് എസ്‌ ഉൾപ്പടെ പതിനൊന്നു വിദ്യാലയങ്ങളുടെ ക്ലസ്റ്റർ സൊസൈറ്റി ആയി പ്രവർത്തിക്കുന്നു . ടോയ്ലറ്റുകൾ

അറ്റാച്ചിട്  -1 

പെൺകുട്ടികൾക്ക് - 2 യുറിനൽ പെൺകുട്ടികൾക്ക് -1 ഡിസ്ട്രോയെർ -1 ആൺകുട്ടികൾക്ക് - 1 ലൈബ്രറി, റീഡിങ്ങ് സൌകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജൂനിയർ റെഡ്ക്രോസ്സ്


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

മെയ്1984 - ജൂൺ1986
ജൂൺ1986 - മാർച്ച്1989 ശ്രീമതി. പി.കെ. രാജമ്മ
മെയ്1989 - മാർച്ച്1990 ശ്രീ. പി.ഡി. കുഞ്ഞപ്പി
മെയ്1990 - മാർച്ച്1991 ശ്രീ.ജോൺ മാത്യു
ജൂൺ1991 - ജൂൺ1992 ശ്രീമതി. കെ.ആർ. സരസമ്മ
ജൂൺ1992 - മാർച്ച്1993 ശ്രീമതി. കെ. സുകുമാരിക്കുട്ടിയമ്മ
ജൂൺ1993 - മാർച്ച്1994 ശ്രീമതി. ആലീസ് ഫിലിപ്
മെയ്1994 - മാർച്ച്1995 ശ്രീമതി. പി.റ്റി. അന്നമ്മ
മെയ്1995 - ജൂൺ1997 ശ്രീമതി. വത്സമ്മ ജോസഫ്
ജൂൺ1997 - മെയ്1998 ശ്രീ. എ.ഭാസ്കരൻ
മെയ്1998 - മാർച്ച്2001 ശ്രീമതി. എ.ആർ.സരസ്വതിയമ്മ
ജൂൺ2001 - മെയ്2003 ശ്രീമതി. റെബേക്കാമ്മ ജോസഫ്
ജൂൺ2003 - മാർച്ച്2008 ശ്രീമതി. പി. വിജയകുമാരി
ജൂൺ2008 - ജൂലൈ2008 ശ്രീ. പി.എസ്. ഹരികൃഷ്ണൻ
ഓഗസ്റ്റ്2008 - ജൂൺ2009 ശ്രീമതി. ലീനാ റാം
ജൂലൈ2009 -മെയ് 2011 ശ്രീ.കെ. എ. മഹമ്മദാലി ജിന്ന

മെയ് 2011- ജൂൺ 2013 ശ്രീമതി ഉഷാ ദിവാകരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr. V.P. വിജയമോഹൻ, Asst. Prof. MacFAST College, Thiruvalla
Sri. തോമസ് ഏബ്രഹാം, Sr. Lecturer. GOVT. H.S.S. Kadammanitta
Fr. ലെസ്ലി ചെറിയാൻ
Fr. രഞ്ജിസ് കെ. തരേത്ത്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • താലൂകാസ്ഥാ‍ാനമായ റാന്നിയിൽ നിന്നും 5 കി.മീ. അകലെ, റാന്നി-കോഴഞ്ചേരി റോഡരികിൽ
  • ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലേക്ക് 20 കി.മീ ദൂരമുണ്ട്.
Map
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.കീക്കൊഴൂർ&oldid=2535605" എന്ന താളിൽനിന്ന് ശേഖരിച്ചത്