ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(Chundangapoyil Mopla L P S എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി  വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത്  ഉപജില്ലയിലെ ചുണ്ടങ്ങാപ്പൊയിൽ  സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ് ചുണ്ടങ്ങാപ്പൊയിൽ മാപ്പിള എൽ പി സ്കൂൾ.

ചുണ്ടങ്ങാപൊയിൽ മാപ്പിള എൽ.പി.എസ്
വിലാസം
ചുണ്ടങ്ങാപ്പൊയിൽ

പൊന്ന്യം പി.ഒ.
,
670641
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1922
വിവരങ്ങൾ
ഇമെയിൽschool14307@gmail.com
കോഡുകൾ
സ്കൂൾ കോഡ്14307 (സമേതം)
യുഡൈസ് കോഡ്32020400423
വിക്കിഡാറ്റQ64457197
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസനീഷ് കുമാർ കെ
പി.ടി.എ. പ്രസിഡണ്ട്മഷൂദ്
എം.പി.ടി.എ. പ്രസിഡണ്ട്നജുമ
അവസാനം തിരുത്തിയത്
07-07-202514307


പ്രോജക്ടുകൾ



ചരിത്രം

1922 ൽ അന്ത്രുമാൻ സീതിയും മമ്മു സീതിയും ചേർന്ന് സ്ഥാപിച്ചു . 1928 ൽ അംഗീകാരം ലഭിച്ചു . ചാടാലപുഴയുടെ തീരത്തു ഗ്രാമീണ സൗന്ദര്യം നിറഞ്ഞ പ്രദേശത്തു നാട്ടിലെ അന്ന് പിന്നോക്കാവസ്ഥയിലുള്ള വിഭാഗത്തിന് വേണ്ടി സ്ഥാപിതമായ മുസ്ലിം വിദ്യാലയം.ആദ്യ മാനേജരായ അന്ത്രുമാൻ സീതിയുടെ മരണശേഷം ഭാര്യ കദീശ ഹജ്ജുമ്മ മാനേജരായി.1988 ൽ അവരുടെ കാലശേഷം അവർക്ക്‌ മക്കളില്ലാത്ത കാരണം സഹോദരി പുത്രനായ ടി.കെ ഉസ്മാൻ മാനേജർ പദവി ഏറ്റെടുത്തു.2013 ൽ അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് മാനേജ്‌മെന്റ് ചുമതല ഭാര്യയായ കുഞ്ഞലീമയിൽ വന്നു ചേർന്നു.ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദൻ, തുടർന്ന് വന്ന കാലയളവിൽ സർവ്വ ശ്രീ ചാത്തുമാസ്റ്റർ, കുഞ്ഞമ്പു മാസ്റ്റർ, കുഞ്ഞിക്കണ്ണൻ മാസ്റ്റർ, അച്യുതൻ മാസ്റ്റർ, ആണ്ടി മാസ്റ്റർ, ചീരൂട്ടി ടീച്ചർ, നാണുക്കുറുപ്പ് മാസ്റ്റർ, നാരായണൻ മാസ്റ്റർ, ഹരിദാസൻ മാസ്റ്റർ, രവീന്ദ്രനാഥ് മാസ്റ്റർ എന്നിവർ പ്രധാനാദ്ധ്യപകരായി. ശ്രീമതി കെ കെ ലതിക  പ്രധാനാദ്ധ്യപികയായി 2005 മുതൽ തുടർന്നു വരുന്നു. കലാമത്സരങ്ങളിലും ശാസ്ത്രോത്സവങ്ങളിലും മികവ് നേടിക്കൊണ്ട് മുന്നേറുകയാണ് ഇന്ന് ഈ വിദ്യാലയം. തുടർച്ചയായി രണ്ട് വർഷം അറബി കലോത്സവത്തിൽ സബ് ജില്ലാതലത്തിൽ മൂന്നാം സ്ഥാനം നേടിയിട്ടുണ്ട്, സ്വദേശത്തും വിദേശത്തും ജോലി ചെയ്യുന്ന പൂർവ്വവിദ്യാർത്ഥികൾ സ്കൂളിനൊപ്പം എന്നുമുണ്ട്. മുൻ പ്രധാനാദ്ധ്യപകനായ രവീന്ദ്രനാഥും ഇന്നത്തെ പ്രധാനാദ്ധ്യാപികയായ കെ കെ ലതികയും സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു.1972 ൽ തലശ്ശേരി കലാപത്തിൽ സ്കൂൾ അഗ്നിക്കിരയാക്കിയതിന്റെ ദുരന്തസ്മരണയും സ്കൂളിനുണ്ട്. അതിനുശേഷം പുതുക്കിപ്പണിത സ്കൂൾ ഈ കഴിഞ്ഞവർഷം മേൽക്കൂര മാറ്റിയും നിലം ടൈൽ പാകിയും മോടി കൂട്ടിയിട്ടുണ്ട് ഇടക്കാലത്തു കുട്ടികൾ കുറവായിരുന്നെങ്കിലും ഇന്ന് പ്രീ പ്രൈമറി ഉൾപ്പെടെ നൂറിൽപരം കുട്ടികൾക്ക് വിദ്യനല്കുന്നു.

ഭൗതികസൗകര്യങ്ങൾ

ഒരു പ്രധാന കെട്ടിടം ആണ് ഇപ്പോഴുള്ളത് . അതിൽ 4 ക്ലാസുകൾ പ്രവർത്തിക്കുന്നു .പള്ളിയോടു ചേർന്നുള്ള മദ്രസ കെട്ടിടത്തിലാണ് പ്രീ പ്രൈമറി വിഭാഗം . ടോയ്ലറ്റ് , യൂറിനൽ , സൗകര്യങ്ങളും ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള അടുക്കളയും ഉണ്ട് ,

പാഠ്യേതര പ്രവർത്തനങ്ങൾ

2016 - 17.2017-18 വർഷങ്ങളിൽ കലാമേളയിൽ അറബിക് വിഭാഗത്തിൽ സബ് ജില്ലാതലത്തിൽ 3 സ്ഥാനം നേടി . ശാസ്ത്രോത്സവത്തിൽ ജില്ലാ തലത്തിൽ ത്രെഡ് പാറ്റേൺ ൽ എ ഗ്രേഡ് നേടി . സബ്ജില്ലാ തലത്തിൽ നല്ല നിലവാരം ഉണ്ടാക്കിയിട്ടുണ്ട് . എല്ലാ വർഷവും വാർഷികം വിപുലമായി നടത്തി വരുന്നു .2018 മാർച്ചിൽ 36 വർഷത്തെ അധ്യാപനത്തിനു ശേഷം ഗിരിജ ടീച്ചർ വിരമിച്ചു .

മാനേജ്‌മെന്റ്

അന്ത്രുമാൻ സീതി ആദ്യ മാനേജർ , അദ്ദേഹത്തിന്റെ കാലശേഷം ഭാര്യയായിരുന്ന കദീസ്സ ഹജ്ജുമ്മ ആയിരുന്നു മാനേജർ .മക്കളില്ലാത്ത അവരുടെ മരണത്തോടെ സഹോദരീ പുത്രനായ ഉസ്മാൻ T K മാനേജർ ആയി, 2012 ൽ അദ്ദേഹത്തിന്റെ മരണത്തോടെ ഭാര്യ മാനേജർ ആയിട്ടുണ്ട് .

മുൻസാരഥികൾ

ആദ്യ ഹെഡ്മാസ്റ്റർ ശ്രീ ഗോവിന്ദൻ മാസ്റ്റർ ആയിരുന്നു . ശ്രീ ചാത്തു മാസ്റ്റർ , കുഞ്ഞമ്പു മാസ്റ്റർ , കുഞ്ഞിക്കണ്ണൻ മാസ്റ്റർ , അച്യുതൻ മാസ്റ്റർ , ആണ്ടി മാസ്റ്റർ , ചീരൂട്ടി ടീച്ചർ , നാണു മാസ്റ്റർ , നാരായണൻ മാസ്റ്റർ , ഹരിദാസൻ മാസ്റ്റർ , രവീന്ദ്രൻ മാസ്റ്റർ എന്നിവരായിരുന്നു മുൻകാല പ്രധാന അധ്യാപകർ , ഇപ്പോൾ ശ്രീമതി ലതിക ടീച്ചർ ആണ് പ്രധാനാധ്യാപിക .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ: ശബ്‌ന എസ് ചമ്പാട്
  • സുബിൻ സെയ്ദു
  • ബഷീർ ചെറിയാണ്ടി
  • നൂറുദീൻ
  • അഷ്‌റഫ്
  • രഥിൻ

വഴികാട്ടി

  • തലശ്ശേരി ബസ്റ്റാന്റിൽ നിന്നും 8.5 കിലോമീറ്റർ
  • തലശ്ശേരി റെയിൽവേസ്റ്റേഷനിൽ നിന്നും 8 കിലോമീറ്റർ
  • പാനൂർ ബസ്റ്റാന്റിൽ നിന്നും 6  കിലോമീറ്റർ
  • കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 19 കിലോമീറ്റർ
Map