എ.യു.പി.എസ്. ഇച്ചന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(A. U. P. S. Ichannur. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എ.യു.പി.എസ്. ഇച്ചന്നൂർ
17460 ICHANNUR.jpeg
വിലാസം
ചേളന്നൂർ

കോഴിക്കോട്
,
കണ്ണങ്കര പി.ഒ.
,
673616
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ8086053074
ഇമെയിൽichannuraups@gmail.com
കോഡുകൾ
സ്കൂൾ കോഡ്17460 (സമേതം)
യുഡൈസ് കോഡ്32040200613
വിക്കിഡാറ്റQ64550607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംഎലത്തൂർ
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്ചേളന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേളന്നൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ259
പെൺകുട്ടികൾ201
ആകെ വിദ്യാർത്ഥികൾ460
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഗീതാകുമാരി ബി.
പി.ടി.എ. പ്രസിഡണ്ട്ഷാജി പി.കെ
എം.പി.ടി.എ. പ്രസിഡണ്ട്സുജിത വി.കെ
അവസാനം തിരുത്തിയത്
11-03-2024Rajeshsreyas


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂർ എ യു പി സ്കൂൾ നിലവിൽ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദൻ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിൽ കഴിഞ്ഞകാല അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം ലഭിച്ചിട്ടുണ്ട്.

ചരിത്രം

പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂർ എ യു പി സ്കൂൾ നിലവിൽ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദൻ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളര്ച്ച ക്ക് പിന്നിൽ കഴിഞ്ഞകാല അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം ലഭിച്ചിട്ടുണ്ട്. 1914 ൽ എഴുത്ത് പള്ളിക്കൂടമായ് തുടങ്ങിയ ഈ വിദ്യാലയത്തിൽ ഐ ടി അധിഷ്ഠിത കമ്പ്യൂട്ടർ പഠനം കൂടി സാധ്യമായതോടെ സാങ്കേതിക രംഗത്തും മികച്ച വിദ്യാലയമായി വിരാജിക്കുന്നു. പ്രദേശത്തിന്റെയും നാടിന്റെയും അഭിമാനമായ ഇച്ചന്നൂർ എ യു പി സ്കൂൾ നിലവിൽ വന്നിട്ട് ഏകദേശം ഒരു നൂറ്റാണ്ടായി. ദിവംഗതനായ തിരുത്തിക്കുന്നത്ത് ഗോവിന്ദൻ കുട്ടി നായരാണ് സ്കൂളിന്റെ സ്ഥാപക മാനേജർ. അറിവിന്റെ ഉറവിടമായ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിൽ കഴിഞ്ഞകാല അധ്യാപകരുടെയും നാട്ടുകാരുടെയും നിസ്സീമമായ സഹകരണം ലഭിച്ചിട്ടുണ്ട്. 1914 ൽ എഴുത്ത് പള്ളിക്കൂടമായ് തുടങ്ങിയ ഈ വിദ്യാലയത്തിൽ ഐ ടി അധിഷ്ഠിത കമ്പ്യൂട്ടർ പഠനം കൂടി സാധ്യമായതോടെ സാങ്കേതിക രംഗത്തും മികച്ച വിദ്യാലയമായി വിരാജിക്കുന്നു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ്മയിലൂടെയും മാനേജ്‌മെന്റിന്റെ സഹകരണത്തിലൂടെയും പാഠ്യ പാഠ്യേതര പ്രവര്ത്ത്നങ്ങളിൽ ഇച്ചന്നൂർ എ യു പി സ്കൂൾ ഉത്തരോത്തരം പുരോഗമിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

പൂർണ്ണമായി വൈദ്യുതീകരിച്ച കെട്ടിടം .എല്ലാ ക്ലാസ് റൂമുകളിലും ഫാൻ ,ക്ലാസ് ലൈബ്രറി സൗകര്യം കുടിവെള്ള സൗകര്യം. കുട്ടികൾക്ക് പുസ്തകങ്ങൾ റെഫർ ചെയ്യാൻ സൗകര്യപ്രദമായ ലൈബ്രറി കെട്ടിടം.ആനുപാതികമായ ബാത്ത്റൂം സൗകര്യം,കമ്പ്യൂട്ടർ ലാബ്,ഐ.ടി.അധിഷ്ഠിത പഠനം,സ്മാർട്ട് റൂം,ആവശ്യമായ കളിസ്ഥലം

മികവുകൾ

കാലപ്രവൃത്തിപരിചയ മേളകളിൽ തുടർച്ചയായി മികച്ച വിജയം കരസ്ഥമാക്കുന്നു,പ്രവൃത്തിപരിചയ മേളയിൽ തുടർച്ചയായി സംസ്ഥാന തലത്തിൽ പങ്കെടുത്തുവരുന്നു.കായിക പരിശീലനത്തിന്റെ ഭാഗമായി ആഴ്ചയിൽ രണ്ടു ദിവസം കരാട്ടെ പരിശീലനം നടത്തുന്നു

ഓരോ ക്ലാസ്സിലും ശുദ്ധമായ കുടിവെളളം

ശുദ്ധമായ കുടിവെളളം പലപ്പോഴും കുട്ടികൾക്ക് ലഭ്യമാകാറില്ല .ശരീരത്തിന് ആവശ്യമായ വെളളം സമയത്ത് കിട്ടാതിരുന്നാൽ ഭാവിയിൽ കിഡ്നി സംബന്ധമായ അസുഖങ്ങളടക്കം പല രോഗങ്ങൾക്കും കാരണമാവുന്നു ഈ പ്രശ്നത്തിന് പരിഹാരമെന്ന ലയിലാണ് പി.ടി.എ ഓരോ ക്ലാസ്സിലും ശുദ്ധജലം ലഭ്യമാക്കാൻ പദ്ധതി പ്രാവർത്തികമാക്കിയത്. ചൂടാക്കിയ വെളളം ചൂടാറാത്ത പാത്രത്തിൽ സൂക്ഷിക്കുന്നു.

സ്പോർട്സ് , മേളകൾ , വാർഷികാഘോഷം, സ്കൂൾ കലോത്സവം

സയൻസ് , കണക്ക് , സാമൂഹ്യശാസ്ത്രം , ഇംഗ്ലീഷ് , ഹിന്ദി മുതലായ ക്ലബുകൾ സ്കൂൾ പാർലമെൻറ്റ് എന്നിവ സജീവമായി പ്രവർത്തിക്കുന്നു.

ദേശീയ ആഘോഷങ്ങൾ

ഓണം, റംസാൻ , ക്രിസ്തുമസ്സ് - ഓണത്തിന് ഓണസദ്യയും ,റംസാൻ മാസത്തിൽ നോൻപു തുറയും, ക്രിസ്തുമസ്സിന് കേക്ക് വിതരണവും നടന്നു.ക്രിസ്തുമസ്സ് രാവിൽ പി.ടി.എ അംഗങ്ങൾ , അധ്യാപകർ എന്നിവരുടെ സഹായത്തോടെ കുട്ടികൾ സമീപ വീടുകളിൽ ക്രിസ്തുമസ്സ് കരോൾ നടത്തി.

പ്രവേശനോത്സവം 2022-23

ജൂൺ-1-2022

2022-23 വർഷത്തെ സ്കൂൾതല പ്രവേശനോത്സവത്തോടൊപ്പം ചേളന്നൂർ ബ്ലോക്ക് തല പ്രവേശനോത്സവവും സ്കൂളിൽ നടന്നു. ബ്ലോക്ക് മെമ്പർ ജ. എൻ. ഫാസിലിന്റെ അധ്യക്ഷതയിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. പി. സുനിൽകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ ആയിഷബീ ചേളന്നൂർ പഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീ. ഇ എം പ്രകാശൻ മാസ്റ്റർ , ശ്രീമതി. ജീന നബീട്ടിൽ എന്നിവർ പങ്കെടുത്ത പരിപാടിയിൽ DIET faculty ശ്രീമതി. മിത്തു തിമോത്തി മുഖ്യാതിഥി ആയിരുന്നു. പി.ടി.എ പ്രസിഡന്റ് ശ്രീ.പി കെ ഷാജി, എം.പി.ടി.എ ചെയർപേഴ്സൺ സുജിത വി കെ ,SSG കൺവീനർ ശ്രീ.പി ശിവദാസൻ മാസ്റ്റർ പൂർവ വിദ്യാർത്ഥി പ്രതിനിധി ശ്രീ.സന്ദീപ്, ചേളന്നൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് ശ്രീ.ടി.കെ സോമനാഥൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, SSG അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഒന്നാം ക്ലാസ് ചേർന്ന വിദ്യാർത്ഥികൾക്കും പ്രീ പ്രൈമറി വിദ്യാർത്ഥികൾക്കും സമ്മാന വിതരണം നടത്തി. പ്രവേശനോത്സവ ഗാനത്തോടെ വിദ്യാർത്ഥികളുടെ സ്വാഗത നൃത്തം അരങ്ങേറി

പ്രവേശനോത്സവം 2022-23, ഉദ്ഘാടനം

ഷോർട്ട് ഫിലിം സംവിധായകനും കലാകാരനുമായ ശ്രീ.അശ്വിനും സംഘവും കുട്ടികളുമായി ചേർന്ന് വിവിധ പരിപാടികൾ നടത്തി കുട്ടികളെ ആനന്ദ ലഹരിയിൽ ആക്കാൻ അവർക്ക് കഴിഞ്ഞു. പൂർവ വിദ്യാർത്ഥി സുനൈനയും സംഘത്തിൽ ഉണ്ടായിരുന്നു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. ഉച്ചയ്ക്ക് പായസം ഉൾപ്പെടെ സദ്യ വിളമ്പി. ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ. നൗഷീർ പി പി, AEO ഓഫീസിലെ സീനിയർ സൂപ്രണ്ടും സംഘവും, BRC കോ ഓർഡിനേറ്റർ മുനീർ മാസ്റ്റർ എന്നിവരുടെ സന്ദർശനവും നടന്നു.

പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ, നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തോടെ പരിപാടി ഉത്സവമാക്കി തീർക്കാൻ സാധിച്ചു

ദിനാചരണങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 2017 ജനുവരി 27 വാർഡ്കൗൺസിലർ ,എസ്‌ എസ് ജി ,പി ടി എ അംഗങ്ങൾ ,പൂർവ വിദ്യാർഥികൾ,രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവർ ചേർന്ന് സംരക്ഷണ വലയം തീർത്തു.

അദ്ധ്യാപകർ

പ്രധാന അധ്യാപിക

ഗീതാകുമാരി ബി

സഹാധ്യാപകർ

ബാബുരാജൻ ടി.കെ

ജയലക്ഷ്മി പി.എൻ

സന്തോഷ് ടി

സജിനി.കെ

സതീഷ് ബാബു കെ.പി

ബബിത.കെ

സൈനുദ്ദീൻ കെ-പി

സന്ദീപ് പി

സുധ കെ

നീതു സി

അനൂപ എം.പി

ബുഷ്റ കെ

അഖില ഇ കെ

ബിന്യ ഇ

സുജില സി

അനു ശങ്കർ പി

ആദിർഷ ജി.എസ്

വിഘ്നേഷ്

അംജിത്ത്

ശ്രീലക്ഷ്മി

അഞ്ജന

ഓഫീസ് അറ്റൻ്റൻ്റ്  

ജയരാജൻ.പി .എ



ക്ലബ്ബുകൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്റ്റാന്റിൽ നിന്ന് 18   KM ദൂരം.
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 21  KM ദൂരം.

Loading map...


"https://schoolwiki.in/index.php?title=എ.യു.പി.എസ്._ഇച്ചന്നൂർ&oldid=2191547" എന്ന താളിൽനിന്ന് ശേഖരിച്ചത്