എ. എൽ. പി. എസ്. ഗുരുവിജയം വടൂക്കര

(A. L. P. S. GURUVIJAYAM VADOOKKARA എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ വടൂക്കര  എന്ന സ്ഥലത്തുള്ള ഏറ്റവും പഴക്കമേറിയ ഒരു എയ്ഡഡ് വിദ്യാലയമാണ്

എ. എൽ. പി. എസ്. ഗുരുവിജയം വടൂക്കര
വിലാസം
വടൂക്കര

വടൂക്കര പി.ഒ.
,
680007
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04872449905
ഇമെയിൽalpsguruvijayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്22641 (സമേതം)
യുഡൈസ് കോഡ്32071802401
വിക്കിഡാറ്റQ64088921
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംതൃശ്ശൂർ
താലൂക്ക്തൃശ്ശൂർ
തദ്ദേശസ്വയംഭരണസ്ഥാപനംതൃശ്ശൂർ കോർപ്പറേഷൻ
വാർഡ്40
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ55
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റി മൈക്കിൾ വി
പി.ടി.എ. പ്രസിഡണ്ട്Sabana Saleem
എം.പി.ടി.എ. പ്രസിഡണ്ട്Sreedevi Mahesh
അവസാനം തിരുത്തിയത്
31-07-202522641


പ്രോജക്ടുകൾ



ചരിത്രം

തൃശൂർ നഗരസഭാ ആസ്ഥാനത്തുനിന്ന് 4 കി മി തെക്ക് കൂർക്കഞ്ചേരി സെന്ററിൽ നിന്ന് 2 കി മി പടിഞ്ഞാറുമാറി റയിൽവേ ക്രോസ് കടന്ന് വടൂക്കര ഗുരുവിജയം സ്കൂൾ അങ്കണത്തിലെത്താം.

ഒരു അർദ്ധദ്വീപായ വടൂക്കര ഗ്രാമത്തിന് പുറംലോകവുമായി സമ്പർക്കം പുലർത്തനുള്ള ഏക വാഹനഗതാഗതമാർഗ്ഗം ആദ്യകാലത്ത് വടൂക്കര റയിൽവേ ലെവൽ ക്രോസ്സ് മാത്രമായിരുന്നു.കിഴക്കരികിൽ തീവണ്ടിപ്പാതയും തെക്കും വടക്കും പടിഞ്ഞാറും മാസങ്ങളോളം നിലനിൽക്കുന്ന ജലാശയങ്ങളും തെക്കും വടക്കും പ്രദേശങ്ങളായ അരണാട്ടുകരയേയും നെടുപുഴയേയും കൂട്ടിയിണക്കുന്ന പാലങ്ങളും റോഡുകളും വന്നിട്ട് അധിക കാലമായിട്ടില്ല.

ഇപ്രകാരം ഭൂമിശാസ്ത്രപരമായി ഏകാന്താവസ്തയിലും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലും ജാതി ജന്യമായ ഉച്ചനീചാവസ്ഥയിലും നെടുനിദ്രകൊണ്ടിരുന്ന ഈ കാർഷികമേഖലയിലേക്ക് അക്ഷരങ്ങളുടെ നെയ്‌വിളക്കുമായി ഒരു ശ്രീനാരായണ ഗുരുഭക്തൻ കടന്നുവന്നു. അദ്ദേഹത്തിന്റെ കാരുണ്യംകൊണ്ട് ഇവിടെ ഈ വിദ്യാലയം സ്ഥാപിതമായി. വടൂക്കരയിലെ ഗുരുവിജയം പ്രൈമറി സ്കൂളിന്റെ സ്‌ഥാപക മാനേജരായിരുന്നു മൂത്തേടത്തു എം  ആർ കോന്നി അവർകൾ. അദ്ദേഹം 1927 ൽ  സ്ഥാപിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ മൂത്തേടത്തു പാറൻ മകൻ രാമൻ മാസ്റ്ററായിരുന്നു. സമൂഹത്തിലെ പല ഉന്നതസ്ഥാനങ്ങളും വഹിക്കുന്ന പല പ്രമുഖ വ്യക്തികളും ഈ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തിട്ടുള്ളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തൃശൂർ റയിൽവെ സ്റ്റേഷനിൽനിന്നും 3 കി മി ബസ്സ് / ഓട്ടോ മാർഗം എത്താം.  
  • തൃശൂർ മുൻസിപ്പൽ സ്റ്റാന്റീനിൽനിന്നും 3 കി മി ബസ്സ് / ഓട്ടോ മാർഗം എത്താം.  
  • കൂർക്കഞ്ചേരിയിൽനിന്നും ഒന്നര കി മി - ഓട്ടോ മാർഗ്ഗം എത്താം.