ജി.എൽ.പി.എസ് മാങ്കുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറംജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ നിലമ്പൂർ ഉപജില്ലയിലുള്ള മുതീരി എന്നറിയപ്പെടുന്ന പ്രദേശത്താണ് ജി.എൽ.പി എസ് മാങ്കുത്ത് എന്ന വിദ്യാലയം സ്ഥിതിചെയ്യുന്നത്. 2021-22 അധ്യയന വർഷത്തിൽ 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ 110 വിദ്യാർത്ഥികളാണ് 5 അധ്യാപകരുടെ മേൽനോട്ടത്തിൽ അറിവുനിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നത്.
| ജി.എൽ.പി.എസ് മാങ്കുത്ത് | |
|---|---|
| വിലാസം | |
മാങ്കുത്ത് നിലമ്പൂർ ആർ എസ് പി.ഒ. , 679330 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1957 |
| വിവരങ്ങൾ | |
| ഫോൺ | 04931 223712 |
| ഇമെയിൽ | glpsmankuth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48422 (സമേതം) |
| യുഡൈസ് കോഡ് | 32050400706 |
| വിക്കിഡാറ്റ | Q64565349 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി,,നിലമ്പൂർ |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 49 |
| പെൺകുട്ടികൾ | 60 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | മോളി എബ്രഹാം |
| പി.ടി.എ. പ്രസിഡണ്ട് | റഫീഖ് പറമ്പൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | മുഹ്സിന പി കെ |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
കിഴക്കൻ ഏറനാടിന്റെ മലയോരത്ത് മുതീരി പ്രദേശത്തിന്റെ പൊൻവിളക്കായി നൂറുകണക്കിന് കുരുന്നുകൾക്ക് വെളിച്ചം പകരുന്ന ഒരു പൊതുവിദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൂൾ. 1957 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ 82 കുട്ടികളുള്ള ഒരു ഏകാധ്യാപകവിദ്യാലയമായി മാങ്കുത്ത് എന്ന പ്രദേശത്ത് പ്രവർത്തനം ആരംഭിച്ച വ്ദ്യാലയമാണ് മാങ്കുത്ത് ജി.എൽ.പി സ്കൂൾ. സ്കൂളിനായി സ്വന്തം സ്ഥലമോ കെട്ടിടമോ അന്നുണ്ടായിരുന്നില്ല. 1960 കാലഘട്ടത്തിൽ മുതീരിയിലുള്ള ശ്രീ. യു.വി വേലായുധൻ നയർ സ്കൂളിന് സ്ഥലം സംഭാവന ചെയ്തതോടെ മാങ്കുത്ത് പ്രവർത്തിച്ചിരുന്ന സ്കൂൾ മുതീരി പ്രദേശത്തേക്ക് മാറ്റി. നാട്ടുകാരുടെ സഹകരണത്തോടെ സ്വന്തമായി കെട്ടിടങ്ങളും കിണറും നിർമ്മിച്ചു. 1995 ആയതോടെ ഡി പി ഇ പി മൂന്ന് മുറികളുള്ള സ്കൂൾ കെട്ടിടം അനുവദിക്കുകയും അത് ഇന്നും തലയെടുപ്പോടെ നിലകൊള്ളുകയും ചെയ്യുന്നു. സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും പിന്നിട്ട് മുന്നേറുന്ന വിദ്യാലയം ഇന്ന് എല്ലാ ആധുനിക സംവിധാനങ്ങളോടും കൂടി , ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ഉൾപ്പെടെ ഒരു പ്രദേശത്തെ മുഴുവൻ അക്ഷര സ്നേഹികൾക്കു മുന്നിലും മലർക്കെ തുറന്നു കിടക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
- നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം രണ്ടു കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
- ചന്തക്കുന്ന് ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം.
- നാഷണൽ ഹൈവെയിൽ മലപ്പുറം ബസ്റ്റാന്റിൽ നിന്നും നാൽപ്പത് കിലോമീറ്റർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം