സഹായം Reading Problems? Click here


ഗവ:എൽ പി ജി എസ്സ് തെള്ളിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(37609 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ:എൽ പി ജി എസ്സ് തെള്ളിയൂർ
വിലാസം
ജി എം എൽ പി എസ് തെള്ളിയൂർ

തടിയൂർ. (പി ഓ) തിരുവല്ല പത്തനംതിട്ട ജില്ല

689545

തടിയൂർ
,
689545
സ്ഥാപിതം1924
വിവരങ്ങൾ
ഇമെയിൽthelliyoorgmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37609 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ലതിരുവല്ല
ഉപ ജില്ലവെണ്ണിക്കുളം
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം8
പെൺകുട്ടികളുടെ എണ്ണം6
വിദ്യാർത്ഥികളുടെ എണ്ണം14
അദ്ധ്യാപകരുടെ എണ്ണം3
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിന്ദു. എസ്
പി.ടി.ഏ. പ്രസിഡണ്ട്നെൽസൺ ജോൺ
അവസാനം തിരുത്തിയത്
20-11-2020Glpgsthelliyoor


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ഉള്ളടക്കം[മറയ്ക്കുക]

ചരിത്രം:1924ൽ പെൺകുട്ടികൾക്കായി സ്ഥാപിതമായ ഈ വിദ്യാലയം റാന്നി അസ്സംബ്ലി മണ്ഡലത്തിൽ മല്ലപ്പള്ളി താലൂക്കിൽ കോയിപ്രം ബ്ലോക്കിൽ തെള്ളിയൂർ വില്ലേജിൽ എഴുമറ്റൂർ പഞ്ചായത്തിൽ റാന്നി -തിരുവല്ല റോഡിൽ ഇടയ്ക്കാട് ചന്തക്കു സമീപം സ്ഥിതി ചെയ്യുന്നു. മുൻപ് ഗവണ്മെന്റ്. എൽ. പി. ജി. എസ് എന്ന് അറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 2016-17അധ്യയന വർഷം മുതൽ ഗവണ്മെന്റ് മോഡൽ എൽ. പി. സ്കൂൾ എന്നറിയപ്പെടുന്നു.

ഭൗതികസാഹചര്യങ്ങൾ:റാന്നി -തിരുവല്ല പ്രധാന പാതയുടെ സമീപം സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ചുറ്റുമതിൽ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കൂടാതെ കിണർ, മഴവെള്ളസംഭരണി, വാട്ടർടാങ്ക്, പൈപ്പ് കണക്ഷൻ, ശുചിമുറികൾ, പാചകപ്പുര, ഊണുമുറി. വൈദ്യുതീകരിച്ച ക്ലാസ്സ്‌മുറികൾ, ലാപ്ടോപ്പ്, പ്രൊജക്ടർ തുടങ്ങിയ ഐ ടി ഉപകരണങ്ങൾ എന്നിവയും ഈ സ്കൂളിൽ ഉണ്ട്.

മികവുകൾ:കലാകായിക പ്രവർത്തി പരിചയക്ലാസുകൾ, ടാലന്റ്ലാബ്, ശുചിത്വശീലം, വായനാ ശീലം തുടങ്ങിയവ വളർത്താനുപകരിക്കുന്ന പ്രവർത്തനങ്ങൾ, ചിട്ടയായ സ്കൂൾ അസംബ്ലി,മെച്ചപ്പെട്ട രീതിയിലുള്ള ദിനാചരണങ്ങൾ തുടങ്ങിയവ സ്കൂളിൽ നടന്നുവരുന്നു. ജൈവ വൈവിദ്ധ്യ ഉദ്യാനം, ഔഷധത്തോട്ടം,അടുക്കള ത്തോട്ടം എന്നിവ സ്കൂളിനെ ആകർഷകമാക്കുന്നതോടൊപ്പം  ഹരിതാഭമാക്കുകയും ചെയ്യുന്നു. സബ്ജില്ല കലാ കായിക പ്രവത്തിപരിചയ മേളകളിൽ വ്യക്തി മുദ്ര പതിപ്പിക്കാൻ ഈ സ്കൂളിലെ കുട്ടികൾക്ക് കഴിയാറുണ്ട്. കൂടാതെ എൽ എസ് എസ് പരീക്ഷകളിൽ കുട്ടികൾ മികച്ച വിജയവും നേടുന്നു.

മുൻസാരഥികൾ:എം. വി സൂസമ്മ,വി. കെ വിജയൻ പിള്ള, രമ കെ. ആർ, വത്സമ്മ തോമസ്, ടി. ആർ വിലാസിനിയമ്മ, എ. ജി അന്നമ്മ, ഗീതാകുമാരി. ബി, ശ്രീകുമാരിക്കുഞ്ഞമ്മ, സാറാമ്മ ഓ. പി, രാജേശ്വരിയമ്മ. പി. കെ, എൻ. സജിമോൻ, ശ്രീകുമാർ ബാബു. പി.

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ദിനാചരണങ്ങൾ:പരിസ്ഥിതി ദിനം, വായനദിനം, സ്വാതന്ത്ര്യദിനം, ഓസോൺ ദിനം,ഗാന്ധിജയന്തി, കേരള പിറവി, അധ്യാപകദിനം, ശിശുദിനം, റിപ്പബ്ലിക് ദിനം തുടങ്ങി എല്ലാ ദിനാചരണങ്ങളും, ഓണം, ക്രിസ്തുമസ് തുടങ്ങി വിവിധ ആഘോഷ പരിപാടികളും നടത്തിവരുന്നു.

അധ്യാപകർ:ബിന്ദു. എസ്-ഹെഡ്മിസ്ട്രസ്സ്,മഞ്ജുമോൾ. കെ. ബി,അശ്വതി. കെ.

ബിന്ദു. എസ്-ഹെഡ്മിസ്ട്രസ്സ് മഞ്ജുമോൾ. കെ. ബി അശ്വതി. കെ|

പാഠ്യേതര പ്രവർത്തനങ്ങൾ:കലാകായിക പ്രവർത്തി പരിചയക്ലാസുകൾ, ടാലന്റ്ലാബ്, ശുചിത്വശീലം, വായനാ ശീലം തുടങ്ങിയവ വളർത്താനുപകരിക്കുന്ന പ്രവർത്തനങ്ങൾ, ചിട്ടയായ സ്കൂൾ അസംബ്ലി,മെച്ചപ്പെട്ട രീതിയിലുള്ള ദിനാചരണങ്ങൾ.

ക്ളബുകൾ:വിവിധ ഭാഷാക്ലബ്ബുകൾ,സയൻസ് ക്ലബ്‌,സോഷ്യൽ സയൻസ് ക്ലബ്‌, ഗണിത ക്ലബ്‌,ഐ ടി ക്ലബ്‌,സ്കൂൾ സുരക്ഷാ ക്ലബ്‌,വിദ്യാരംഗം കലസാഹിത്യവേദി.

സ്കൂൾ ഫോട്ടോകൾ:

വഴികാട്ടി