ഗവ:എൽ പി എസ്സ് തെള്ളിയൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ:എൽ പി എസ്സ് തെള്ളിയൂർ | |
---|---|
വിലാസം | |
തെള്ളിയൂർ തടിയൂർ , തടിയൂർ പി.ഒ. , 689545 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 5 - 1914 |
വിവരങ്ങൾ | |
ഇമെയിൽ | glpsthelliyoor2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37607 (സമേതം) |
യുഡൈസ് കോഡ് | 32120601604 |
വിക്കിഡാറ്റ | Q87594986 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 33 |
ആകെ വിദ്യാർത്ഥികൾ | 60 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 87 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷൈല പി മാത്യു |
പി.ടി.എ. പ്രസിഡണ്ട് | സൈമൺ തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലൈജു വിജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ഉള്ളടക്കം[മറയ്ക്കുക]
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസജില്ലയിലെ വെണ്ണിക്കുളം വിദ്യാഭ്യാസഉപജില്ലയിലുള്ള ഒരു സ്കൂളാണ് ഗവ.എൽ. പി. എസ് തെള്ളിയൂർ.
ചരിത്രം
പത്തനംതിട്ട ജില്ലയിൽതിരുവല്ല വിദ്യാഭ്യാസജില്ലയിലെ വെണ്ണിക്കുളം സബ്ജില്ലയിൽപ്പെട്ട തെള്ളിയൂർ ഗവ. എൽ. പി. സ്കൂൾ തിരുവല്ല - റാന്നി റൂട്ടിൽ ഇടയ്ക്കാട് മാർക്കറ്റിന് സമീപം ഒരു ചെറിയ കുന്നിൽ സ്ഥിതി ചെയ്യുന്നു. ഒട്ടനവധി മഹാന്മാർക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ അരങ്ങൊരുക്കിയ ഈ സരസ്വതീക്ഷേത്രത്തിന് മഹത്തായ ഒരു പാരമ്പര്യവും ചരിത്രവുമുണ്ട്. ഔപചാരിക വിദ്യാഭ്യാസത്തിന് സൗകര്യങ്ങളില്ലാതിരുന്ന ഒരു കാലഘട്ടത്തിൽ ഈ നാട്ടിലെ പ്രമുഖ കുടുംബമായ തോട്ടാവള്ളിൽ നാരായണനാശാന്റെ നേതൃത്വത്തിൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം. തോട്ടാവള്ളിൽ കുടുംബം നൽകിയ എഴുപത് സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ വിജ്ഞാന സമ്പന്നരായ ഏതാനും മഹത് വ്യക്തികളായിരുന്നു ഈ വിദ്യാലയത്തിന്റെ ആദ്യകാല നടത്തിപ്പ്. അതിന് ശേഷം കുറിയന്നൂർ ശാലോം മാർത്തോമ്മാ പള്ളി സ്കൂളിന്റെ നേതൃത്വം ഏറ്റെടുത്തു. ഓല മേഞ്ഞ ഷെഡ്‌ഡിലായിരുന്നു തുടക്കം. ആൺകുട്ടികൾക്ക് മാത്രമായിരുന്നു തുടക്കത്തിൽ പ്രവേശനം നൽകിയിരുന്നത് എന്നതിനാൽ ആൺ പള്ളിക്കുടം എന്ന് അറിയപ്പെടുവാനിടയായി. 1914 നവംബർ 9-ആം തീയതി സ്കൂൾ സർക്കാർ ഏറ്റെടുത്തു. 107 വർഷം പിന്നിട്ട ഈ വിദ്യാലയം ഓടുമേഞ്ഞ രണ്ടു കെട്ടിടങ്ങളിലായാണ് ഇന്നും നടക്കുന്നത്. ഇന്ന് ഈ വിദ്യാലയത്തിന് മികച്ച ഭൗതീക സാഹചര്യങ്ങൾ ഉണ്ട്.
ഭൗതികസാഹചര്യങ്ങൾ
തടിയൂർ- വാളക്കുഴി റോഡിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിന് ചുറ്റുമതിലും ഗേറ്റുമുണ്ട്.70 സെന്റ് സ്ഥലത്തായി സ്ഥിതി ചെയ്യുന്ന രണ്ടു കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. 90'×20'അളവിലും 80'×20' അളവിലും ഉള്ള രണ്ട് ഓട് മേഞ്ഞ കെട്ടിടങ്ങൾ, തറയോട് പാകിയതും, സീൽ ചെയ്തതുമാണ്. 2012 13 സ്കൂൾ വർഷം എസ് എസ് എ യിൽ നിന്ന് മേജർ മെയിന്റനൻസ് നടത്തുകയും ശിശു സൗഹൃദ അന്തരീക്ഷം രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
ക്ലാസ് മുറികൾ
രണ്ട് ഓടുമേഞ്ഞ കെട്ടിടങ്ങളിലായി ടൈൽ ഇട്ടതും സീൽ ചെയ്തതും സ്ക്രീൻ ഉപയോഗി ച്ച് മറച്ചതുമായ ക്ലാസ് മുറികൾ ആണുള്ളത്. കുട്ടികൾക്ക് സൗകര്യാർത്ഥം ഇരുന്നു പഠിക്കാൻ ആവശ്യാനുസരണം ഡെസ്കും ബെഞ്ചും ഇല്ല എന്നത് പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ള താണ്. കൂടാതെ ഒരു സ്റ്റാഫ് റൂമും ഒരു സ്റ്റോർ റൂം ഉണ്ട്. ഇവയെല്ലാംതന്നെ മേൽക്കൂരകൾ സീൽ ചെയ്തതും തറ ടൈൽ ഇട്ടതുമാണ്. സ്കൂളിന്റെ ഗേറ്റ് കടന്നു വരുമ്പോൾ ഇടതുഭാഗത്തായി ഓഫീസ് റൂം സ്ഥിതിചെയ്യുന്നു. അവിടെ ഇതുവരെ കരണ്ട് കണക്ഷൻ കിട്ടിയിട്ടില്ല.
ക്ലാസ്മുറികൾ എല്ലാംതന്നെ വൈദ്യുതീകരിച്ചതാണ്. ഫാനുകളും ലൈറ്റുകളും ഉണ്ടെങ്കിൽ കൂടിയും അവയിൽ ചിലത് പ്രവർത്തനരഹിതമാണ്. സ്കൂളിന് സ്വന്തമായി ഒരു കമ്പ്യൂട്ടറും മൂന്നു ലാപ്ടോപ്പുകളും ആണ് ഉള്ളത്. എന്നാൽ ലാപ്ടോപ്പുകളിൽ ഒന്ന് ഉപയോഗശൂന്യമായ താണ്.
പാചകപ്പുര
പാചകപ്പുര ഓടുമേഞ്ഞതും ടൈൽ ഇട്ടതും ആണ്. രണ്ട് അടുക്കളകൾ ആണ് ഉള്ളത്. ഒരു അടുക്കളയിൽ ചിമ്മിനി അടുപ്പും മറ്റൊന്നിൽ ഗ്യാസ് കണക്ഷനുമാണ് ഉള്ളത്. സ്കൂളിന് അതിവിശാലമായ ഒരു കളിസ്ഥലം ഉണ്ട്. ആവശ്യാനുസരണം ടോയ്ലറ്റ് ഉണ്ടെങ്കിലും അവയിൽ ആൺകുട്ടികളുടെ ടോയ്‌ലറ്റിന് മേൽക്കൂരയില്ല. സ്കൂളിന് സ്വന്തമായി ടെലിഫോൺ കണക്ഷനും ഇ മെയിൽ ഐഡിയും ഉണ്ട്. കൂടാതെ കുട്ടികളുടെ മികവുകൾ സമൂഹത്തിലേക്ക് എത്തിക്കാൻ ഫേസ്ബുക്ക് അക്കൗണ്ട്, യൂട്യൂബ് ചാനൽ ഇവ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ഈ വർഷത്തെ കലാപരിപാടികൾ എല്ലാം തന്നെ ഈ മാധ്യമങ്ങളിലൂടെ സമൂഹത്തിലെ എല്ലാ ജനങ്ങൾക്കും കാണാവുന്ന രീതിയിൽ പോസ്റ്റ് ചെയ്തിട്ടുള്ളതാണ്.
സയൻസ് ലാബ് കുട്ടികൾക്ക് നേരിട്ടുള്ള പഠനാനുഭവങ്ങൾ ഒരുക്കിക്കൊടുക്കാൻ പര്യാപ്തമായ സയൻസ് ലാബ് ഉപകരണങ്ങൾ ഇവിടെയുണ്ട്. വിവിധതരം ടെസ്റ്റ് ട്യൂബ്കളും ബീക്കറുകളും വിവിധ രാസവസ്തുക്കളും ചാർട്ടുകളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. ഗണിതലാബ് വിവിധ അളവുതൂക്ക ഉപകരണങ്ങൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾ ഗണിത പഠനത്തിനായി ഒരുക്കിയിട്ടുണ്ട്. ഐ.സി.റ്റി മെച്ചപ്പെട്ട ഐസിടി പഠന സാധ്യതകൾ ഈ സ്കൂളിൽ ഉണ്ട്. നല്ല ലാബ്, രണ്ട് കമ്പ്യൂട്ടറുകൾ, പ്രിന്റർ, ഇന്റർനെറ്റ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഐ സി ടി യിൽ അധിഷ്ഠിതമായ ക്ലാസ്സുകൾ കൈകാര്യം ചെയ്യാൻ പ്രാപ്തരായ അധ്യാപകരും ഉണ്ട്. പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, വീഡിയോകൾ, സിനിമകൾ എന്നിവ യഥാസമയം പ്രദർശിപ്പിക്കുന്നു.ധാരാളം സി. ഡി കളും കമ്പ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്. ലൈബ്രറി വായിച്ചു വളരുന്ന ഒരു തലമുറയാണ് നാടിന്റെ സമ്പത്ത്. ഈ ലക്ഷ്യം മുൻനിർത്തി വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കാൻ സ്കൂളിൽ ലൈബ്രറി പ്രവർത്തനങ്ങൾ നടത്തി വരുന്നു. സ്കൂൾ ലൈബ്രറിയിൽ 653 പുസ്തകങ്ങളുണ്ട്. കൂടാതെ കുട്ടികൾ, പൂർവവിദ്യാർത്ഥികൾ എന്നിവരുടെ സംഭാവനയായി അമ്പതോളം പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിച്ചിരിക്കുന്നു. വായന ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യാറുണ്ട്. '
മികവുകൾ
പഠന പാഠയെതര പ്രവർത്തനങ്ങളിൽ ഈ സ്കൂളിലെ കുട്ടികൾ മുൻപന്തിയിൽ തന്നെ നിൽക്കുന്നു. അക്ഷരമുറ്റം, യുറീക്കാ ക്വിസ്, കലോത്സവങ്ങൾ, കലാമേളകൾ എന്നിവയിലെല്ലാം വിവിധ സ്ഥാനങ്ങൾ നേടി. കഥകളി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് പ്രസംഗ മത്സരത്തിന് ഈ സ്കൂളിലെ വിദ്യാർത്ഥികൾ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
എൽഎസ്എസ് പരീക്ഷ എൽ പി തലത്തിൽ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തുന്ന എൽഎസ്എസ് പരീക്ഷയിൽ ഈ വിദ്യാലയത്തിലെ കുട്ടികളെ പരിശീലനം നൽകി മികച്ച വിജയം നേടാൻ സഹായിക്കുന്നുണ്ട്.
മുൻസാരഥികൾ
മുൻസാരഥികൾ | വർഷം |
---|---|
ടി കെ ഗോപാലൻ | 1981-82 |
പി കെ ചാക്കോ | 1983-84 |
പി വി അച്ചാമ്മ | 1984-85 |
പി കെ ചാക്കോ | 1985-86 |
എം എൻ ഉണ്ണികൃഷ്ണക്കുറുപ്പ് | 1986-89 |
എം കെ തങ്കപ്പൻ | 1990-93 |
എം ജെ സാറാമ്മ | 1994-96 |
ലീലാമ്മ വർഗീസ് | 1997-2003 |
വി കെ വിജയൻ പിള്ള | 2004-2007 |
രാജ്മോഹൻ തമ്പി | 2007 |
ഒ കെ അഹമ്മദ് | 2008 |
വി കെ രാജശ്രീ | 2009-2013 |
രജിത | 2014 |
സുനി വർഗീസ് | 2014-2015 |
എ എം ബാലാമണി | 2016-2017 |
സിന്ധു എലിസബത്ത് | 2017-2019 |
ഷൈല പി മാത്യു | 2021 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
കെ.എ രാജ്‌മോഹൻ - ഡിസ്ട്രിക്ട് ജഡ്ജ് ഫാമിലി കോർട്ട്
കെ.ജെ വർഗീസ് - റിട്ട. എച്ച്.ഒ.ഡി കെമിസ്ട്രി
എ. ആർ. ശാന്തമ്മ - റിട്ട.ടീച്ചർ തിരുവനന്തപുരം
ജി. രാജേന്ദ്ര കുമാർ - ഉദ്യോഗമണ്ഡൽ
ഉപേന്ദ്രനാഥ് കുറുപ്പ് -
ദേവസ്വം ബോർഡ് പ്രസിഡന്റ്
പ്രൊ. റെജി തോമസ് - ബി എ എം കോളേജ് തുരുത്തിക്കാട്
ഡോ. സോണി എം ജെ - അസോ. പ്രൊ.സെൻറ് ജോൺസ് കോളേജ്, അഞ്ചൽ
തോമസ് എബ്രഹാം - ഗവ. ഉദ്യോഗസ്ഥൻ
സി. ഡി. തങ്കമ്മ - റിട്ട.എൻ. എം. എൽ. പി. എസ് ശബരിമാങ്കൽ
ഇന്ദിര. എസ്. പിള്ള - റിട്ട. ടീച്ചർ
ദിനാചരണങ്ങൾ
പ്രവേശനോത്സവം
കോവിഡ് പ്രതിസന്ധി മൂലം സ്കൂൾ തുറക്കാത്ത സാഹചര്യത്തിൽ പ്രവേശനോത്സവം കഴിഞ്ഞ രണ്ടു വർഷങ്ങളായി ഓൺലൈനിലൂടെയാണ് നടത്തപ്പെടുന്നത്. കുട്ടികളെല്ലാവരും ഓൺലൈൻ മീറ്റിംഗിലൂടെ പുതിയ ക്ലാസ് ടീച്ചറെ പരിചയപ്പെടുകയും മറ്റു കൂട്ടുകാരെ പരിചയപ്പെടുകയും ചെയ്തു. പ്രധാന അധ്യാപിക നവാഗതരെയും മറ്റു കുട്ടികളേയും സ്കൂളിലേക്ക് സ്വാഗതം ചെയ്തു. ഓൺലൈനിലൂടെ ആണെങ്കിൽ തന്നെയും വളരെ നല്ല രീതിയിൽ പ്രവേശനോത്സവം ആഘോഷമാക്കാൻ സാധിച്ചു.
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനം പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് നടത്തപ്പെടുന്നത്. കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും ഓൺലൈനിലൂടെ അധ്യാപിക പരിസ്ഥിതി ദിന സന്ദേശം നൽകി. സ്കൂൾ പരിസരത്ത് പ്രധാന അധ്യാപിക വൃക്ഷത്തൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. കുട്ടികൾക്കുള്ള വൃക്ഷത്തൈകൾ വിതരണം ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകൾ സ്കൂൾ ഗ്രൂപ്പിൽ ഇട്ടു. ജൈവവൈവിധ്യ പാർക്ക് വിപുലപ്പെടുത്തി. ഓൺലൈനിലൂടെ പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി.
വായനാദിനം
മലയാള മലയാളിയെ അക്ഷരത്തിനും വായനയുടെയും ലോകത്തേക്ക് നയിച്ച കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കമിട്ടത് പി എൻ പണിക്കരുടെ ചരമദിനമാണ് ജൂൺ 19 വായന ദിനമായി ആചരിക്കുന്നത്. വായന ദിനവുമായി ബന്ധപ്പെട്ട മുൻകൂട്ടി ഒരുക്കങ്ങൾ ആസൂത്രണം ചെയ്യുന്നു. അതിനു മുന്നോടിയായി പുസ്തകങ്ങൾ കുട്ടികൾക്ക് വിതരണം ചെയ്യുന്നു. ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുട്ടികൾ വായിച്ച് പുസ്തകത്തിന്റെ ഒരു വായന കുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നു. വായനാ മത്സരം സംഘടിപ്പിക്കുന്നു. പത്രവാർത്തകൾ തയ്യാറാക്കി അവതരിപ്പിക്കുന്നു.
ഹിരോഷിമ ദിനം
ജപ്പാനിലെ ഹിരോഷിമ നഗരത്തെ അമേരിക്ക അണുബോംബ് ഉപയോഗിച്ച ചാരമാക്കി ദിനമാണ് 1945 ഓഗസ്റ്റ് 6. അന്നേദിവസം നാം ഹിരോഷിമ ദിനമായി ആചരിക്കുന്നു. കുട്ടികളെല്ലാവരും സഡാക്കോ കൊക്കിനെ നിർമ്മിക്കുന്നു. അണുബോംബ് വർഷിച്ച അതിന്റെ വീഡിയോ പ്രദർശനം നടത്തുന്നു. ഹിരോഷിമയിൽ മരിച്ചതും നിരാലംബരും അസുഖബാധിതനായ ആളുകളെ അനുസ്മരിക്കുന്നു. യുദ്ധവിരുദ്ധ പ്രതിജ്ഞ എടുക്കുന്നു. പത്രക്കട്ടിംഗുകളും വാർത്തകളും പരിചയപ്പെടുത്തുന്നു.
സ്വാതന്ത്ര്യ ദിനം
എല്ലാ വർഷവും ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 9 മണിക്ക് സ്കൂൾ അങ്കണത്തിൽ പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ പതാക ഉയർത്തുന്നു. ദേശീയ ഗാനം ആലപിക്കുന്നു. സ്വാതന്ത്ര്യദിന പാലുകൾ സംഘടിപ്പിച്ചിരുന്നു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളായി കുട്ടികളുടെ കലാപരിപാടികൾ ഓൺലൈനിലൂടെ നടത്തപ്പെടുന്നു. കുട്ടികൾ വിവിധ സ്വാതന്ത്ര്യസമരസേനാനികളുടെ വേഷങ്ങൾ ധരിക്കുന്നു. പതാക നിർമ്മിക്കുന്നു. പോസ്റ്ററുകൾ നിർമ്മിക്കുന്നു. പ്രധാന അധ്യാപിക കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകുന്നു. പിടിഎ പ്രസിഡണ്ടിന്റെ അധ്യക്ഷതയിൽ മീറ്റിംഗ് നടത്തുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു.
ഓണാഘോഷം
ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ പരിപാടികൾ നടത്തപ്പെടുന്നു. ഓണപ്പാട്ട് വഞ്ചിപ്പാട്ട് പ്രസംഗം തുടങ്ങിയ വിവിധങ്ങളായ മത്സരങ്ങളും ഓണക്കളികളുടെ ഭാഗമായി മിഠായി പിറക്കൽ, കസേരകളി, വടംവലി മത്സരം തുടങ്ങിയവയും നടത്തപ്പെടുന്നു. കുട്ടികൾ പുതു വസ്ത്രങ്ങൾ ധരിച്ച് സ്കൂളിൽ എത്തുന്നു. അത്തപ്പൂക്കളം ഇടുന്നു. പായസം സദ്യ ഇവ നൽകുന്നു.
ക്രിസ്മസ് ആഘോഷം
എല്ലാവർഷവും വിപുലമായ രീതിയിൽ തന്നെ ക്രിസ്മസ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. പുൽക്കൂട് നിർമ്മിക്കുന്നു. നക്ഷത്ര വിളക്ക് തൂക്കുന്നു. മുഖ്യാതിഥിയെ ക്ഷണിക്കുന്നു. കുട്ടികൾ ചുവപ്പും വെള്ളയും ആയ വസ്ത്രങ്ങൾ ധരിക്കുന്നു. വിവിധ കലാ പരിപാടികൾ നടത്തുന്നു. കേക്ക് വിതരണം ചെയ്യുന്നു. മുഖ്യാതിഥി ക്രിസ്മസ് ദിന സന്ദേശം നൽകുന്നു.
പുതുവത്സരദിനം
പ്രധാനാധ്യാപിക കുട്ടികൾക്ക് പുതുവർഷ ആശംസകൾ നല്കുന്നു. പുതുവർഷത്തിലേക്ക് എല്ലാ കുട്ടികളെയും വരവേൽക്കുന്നു. മധുരപലഹാരങ്ങൾ നൽകുന്നു. പുതുവർഷ പ്രതിജ്ഞ എടുക്കുന്നു. ഒരുമിച്ച് പ്രാർത്ഥിക്കുന്നു.
റിപ്പബ്ലിക് ദിനം
ഇന്ത്യ ബ്രിട്ടീഷ് ഭരണത്തിൽ നിന്നും മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക് രാജ്യമായ അതിന്റെ ഓർമ്മക്കായി ജനുവരി 26 ന് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു എല്ലാവർഷവും രാവിലെ 9 മണിക്ക് പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തുന്നു. ദേശീയ ഗാനം ദേശീയ ഗീതം എന്നിവ ആലപിക്കുന്നു. മധുര പലഹാരങ്ങൾ വിതരണം ചെയ്യുന്നു. കുട്ടികളുടെ വിവിധ കലാപരിപാടികൾ നടത്തപ്പെടുന്നു. റിപ്പബ്ലിക് ദിന ക്വിസ് മത്സരങ്ങൾ നടത്തുന്നു. റിപ്പബ്ലിക് ദിനവുമായി ബന്ധപ്പെട്ട പ്രസംഗം മത്സരം സംഘടിപ്പിക്കുന്നു. ബാഡ്ജുകൾ തയ്യാറാക്കുന്നു. കൂടാതെ റിപ്പബ്ലിക് ദിന പോസ്റ്ററുകൾ നിർമ്മിക്കുന്നു.
അധ്യാപകർ
ശ്രീമതി. ഷൈല. പി. മാത്യു - പ്രധാനാധ്യാപിക
ശ്രീമതി. എമിലി ജോർജ് - ടീച്ചർ
ശ്രീമതി. ഷബീന അഷ്‌റഫ് - ടീച്ചർ
ശ്രീമതി. സോഫിയ ബേബി - ടീച്ചർ
ശ്രീമതി. ജിനി എലിസബത്ത് മാത്യു - പ്രീപ്രൈമറി ടീച്ചർ
പാഠ്യേതര പ്രവർത്തനങ്ങൾ
സ്പോക്കൺ ഇംഗ്ലീഷ്
ഇംഗ്ലീഷ് ഭാഷയിൽ പ്രാവണ്യം നേടുന്നതിനായി എല്ലാ ശനിയാഴ്ചയിലും വൈകുന്നേരം 6 മണിക്ക് ഓൺലൈനിലൂടെ അധ്യാപകർ ക്ലാസ്സ് എടുക്കുന്നു.
വിദ്യാരംഗം
കുട്ടികളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച്ച വൈകുന്നേരം ഓൺലൈനിലൂടെ കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ തെളിയിക്കുന്നതിനുള്ള പരിപാടികൾ നടപ്പിലാക്കിവരുന്നു.
ടാലന്റ് ലാബ്
ഓരോ കുട്ടികളിലെയും പ്രതിഭകളെ കണ്ടെത്തി അവയെ ഏറ്റവും ഉയർന്ന തലത്തിലേക്ക് വികസിപ്പിക്കുവാൻ ആവശ്യമായ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടുകൂടി ഈ സ്കൂളിൽ ടാലന്റ് ലാബ് പ്രവർത്തിച്ചുവരുന്നു. ഇതിലൂടെ കുട്ടികളുടെ സർഗാത്മക ചിന്ത, നിരീക്ഷണ പാഠവം, നേതൃപാടവം, ആശയവിനിമയശേഷി, സഹഭാവം തുടങ്ങിയവ സാധ്യമാകുന്നു.
ക്ളബുകൾ
പരിസ്ഥിതി ക്ലബ്
കുട്ടികളിലെ ശാസ്ത്രീയവും സാമൂഹ്യപരവുമായ അവബോധം വളർത്താൻ വേണ്ടി ശ്രീമതി എമിലി ജോർജ് ടീച്ചന്റെ നേതൃത്വത്തിൽ സയൻസ് ക്ലബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ വിജ്ഞാന വർദ്ധനവിനോടൊപ്പം തന്നെ അന്വേഷണത്വരയും, ഗവേഷണ ബുദ്ധിയും, സാമൂഹ്യ അവബോധവും വളർത്തിയെടുക്കുക എന്നതും ഈ സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ ലക്ഷണങ്ങളിൽപ്പെടുന്നു. ചുറ്റുപാടുമുള്ള കാര്യങ്ങൾ കണ്ടും കേട്ടും പഞ്ചേന്ദ്രിയങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പഠനമാണ് സയൻസ് ക്ലബ് പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കുന്നത്. കൂടാതെ വിവിധ പരീക്ഷണങ്ങളിലൂടെയും പ്രോജക്റ്റ് കളിലൂടെയും സർവ്വേ കളിലൂടെയും സയൻസ് ക്ലബ് പ്രവർത്തനം ഊർജ്ജിതമാക്കുന്നു.
നേച്ചർ ക്ലബ്
കുട്ടികൾക്ക് പ്രകൃതിയെ അടുത്തറിയുവാനും സ്നേഹിക്കുവാനും പ്രകൃതിയോട് ഇഴുകി ജീവിക്കുവാനും വേണ്ടി സ്കൂള് നേച്ചർ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. ജൈവ പച്ചക്കറി ഉത്പാദനത്തിന്റെ പ്രായോഗിക വശം ഉൾക്കൊണ്ടുകൊണ്ട് വിപുലമായ രീതിയിൽ തന്നെ ജൈവ വൈവിധ്യ ഉദ്യാനവും ഒരുക്കിയിരിക്കുന്നു. ഔഷധസസ്യങ്ങളുടെ തോട്ടം, ശലഭോദ്യാനം എന്നിവയെല്ലാം തന്നെ ആവാസവ്യവസ്ഥയ്ക്ക് അനുയോജ്യ കരമായ രീതിയിൽ നേച്ചർ ക്ലബ്ബിന്റെ ഭാഗമായി സ്കൂളിൽ സജ്ജീകരിച്ചിരിക്കുന്നു.
ഗണിത ക്ലബ്
ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ഗണിത അധ്യാപരുടെ നേതൃത്വത്തിൽ ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ക്രിയകൾ ലളിതമായി വിദ്യാർത്തികൾക്ക് മനസ്സിലാക്കി ശാസ്ത്രീയ അവബോധം സൃഷ്ടിക്കൽ, തുടങ്ങിയവ ഗണിതശാസ്ത്രത്തിന്റെ ഭാഗമായി പ്രാവർത്തികമാക്കുന്നു. ഗണിത പസിലുകൾ, ജ്യാമിതിയ നിർമിതികൾ. ജ്യോമട്രിക്കൽ ചാർട്ട്. നമ്പർ ചാർട്ട്, ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ എന്നിവ ബോഡ് മാസ്സ് എന്ന ഗണിതോത്സവം സംഘടിപ്പിച്ചു നടത്തി വരുന്നു.
ലാംഗ്വേജ് ക്ലബ്
ഐ ടി ക്ലബ്
സ്കൂൾ ഐ ടി ക്ലബ്ബിന്റെ കോ ഓർഡിനേറ്ററായി ഷബീന ടീച്ചറിനെ ചുമതലപ്പെടുത്തി. ഓരോ സ്കൂളിന്റെയും എല്ലാ കാര്യങ്ങളും സമൂഹം അറിയുന്നതിനായി സ്കൂൾ വിക്കിയിൽ ഒരു സ്കൂളിനെ സംബന്ധിക്കുന്ന എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തുവാൻ തീരുമാനിച്ചു. അതിൻപ്രകാരം ടീച്ചർ ലഭ്യമായ കാര്യങ്ങളെല്ലാം സ്കൂൾ വിക്കിയിൽ ഉൾപ്പെടുത്തുന്നു. കുട്ടികളെ പ്രൊജക്ടർ ഉപയോഗിച്ച് ദിനാചരണങ്ങളും മറ്റും കാണിക്കുന
ഹെൽത്ത് ക്ലബ്
ലഹരി വിരുദ്ധ സമിതി
വഴികാട്ടി
വെണ്ണിക്കുളം - റാന്നി റൂട്ടിൽ വെണ്ണികുളത്ത് നിന്നും 7.8 കിലോമീറ്റർ ദൂരം യാത്ര ചെയ്യുമ്പോൾ തടിയൂർ മാർക്കറ്റ് ജംക്ഷനിൽ നിന്ന് ഇടത് വശത്തുള്ള റോഡിൽ നിന്ന് 50 മീറ്റർ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37607
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ