ഐ കെ എം സി എം എസ് എൽ പി സ്കൂൾ, മല്ലപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(37522 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഐ കെ എം സി എം എസ് എൽ പി സ്കൂൾ, മല്ലപ്പള്ളി
വിലാസം
മല്ലപ്പള്ളി

മല്ലപ്പള്ളി
,
മല്ലപ്പള്ളി ഈസ്റ്റ് പി.ഒ.
,
689584
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - ജനുവരി - 1904
വിവരങ്ങൾ
ഇമെയിൽikmcmslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്37522 (സമേതം)
യുഡൈസ് കോഡ്32120700503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംമല്ലപ്പള്ളി പച്ജായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംവിദ്യാഭ്യാസം സ്കൂൾ വിഭാഗം=
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1834-ൽ ആംഗ്ലിക്കൻ മിഷനറിയായിരുന്ന റവ. ജോസഫ് പീറ്റ് കോട്ടയം പഴയസെമിനാരിയിലെ വിദ്യാർത്ഥികളുമായി മല്ലപ്പള്ളിയിലെത്തി മല്ലപ്പള്ളിയുടെ സാമൂഹിക സാമ്പത്തീക സ്ഥിതിയും, ഭൂമിശാസ്ത്ര പരമായ കിടപ്പും മനസ്സിലാക്കി. സുറിയാനി ക്രിസ്ത്യാനികളുടെ അന്നത്തെ സാമൂഹിക, ആത്മീയ, സാംസ്‌ക്കാരിക സാമ്പത്തിക അവസ്ഥ അദ്ദേഹം മനസ്സിലാക്കിയതിന്റെ ഫലമായി ഒരു അദ്ധ്യാപകനെ വിദ്യ പകർന്നു നൽകുന്നതിനായി നിയമിക്കുകയും ശമ്പളം അദ്ദേഹം നൽകുകയും ചെയ്തു. 1836ൽ മല്ലപ്പള്ളിയിൽ നമ്മുടെ ഡയോസിസ്സിലെ ആദ്യത്തെ സിറിയോ- ആംഗ്ലിക്കൻ സഭ സ്ഥാപിതമായി. അതോടൊപ്പം ആ വർഷം തന്നെ ഹെന്റിബേക്കർ സീനിയർ മല്ലപ്പള്ളിയിൽ വെർണാക്കുലർ സ്‌കൂൾ സ്ഥാപിച്ചു. 1834-ൽ  അങ്ങനെ പാരീഷ് സ്‌കൂളും 1836-ൽ അതിന്റെ തുടർച്ചയായി പ്രാദേശിക ഭാഷാ സ്‌കൂളും (വെർണാക്കൂലർസ്‌കൂൾ) മല്ലപ്പള്ളിയിൽ നിലവിൽവന്നു. പാരീഷ് സ്‌കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകന്റെ പേരോ മറ്റുവിവരങ്ങള ളോലഭ്യമല്ല. അന്നത്തെ  പഠന രീതിയെപ്പറ്റി വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പറോക്കിയൽ സ്‌കൂളിലെ പഠന രീതി പ്രത്യേക തരത്തിലുള്ളതായിരുന്നു. എഴുതാനും വായിക്കാനും പഠിപ്പിക്കുകയും ക്രിസ്തീയ മൂല്യങ്ങൾ പറഞ്ഞുകൊടുക്കുകയും മാത്രമാണ് അവിടെ ചെയ്തിരുന്നത്. പുസ്തകങ്ങളായി മണലും, തറയും, ഓലയും ആയിരുന്നു ഉപയോഗിച്ചിരുന്നത്. എഴുത്തിനുള്ള ഉപകരണം മുനയുള്ള ‘നാരായം’ ആയിരുന്നു. പഠനവിഷയങ്ങൾ നിർണ്ണയിച്ചിരുന്നത് മിഷനറിമാരായിരുന്നു. ഇവിടെ പഠിക്കുന്നവർ പാസ്സായാൽ ഗ്രാമർ സ്‌കൂളിലേക്കും അവിടെ നിന്നും സുറിയാനി കോളേജിലേക്കും ആയിരുന്നു പഠനാർത്ഥം പോയിരുന്നത് . ഈ സ്‌കൂളിൽ പഠിച്ച് ഉപരിപഠനം നടത്തി മദ്രാസ് സർക്കാരിന്റെ  ഉന്നതനിലയിൽ എത്തിയ വ്യക്തിയായിരുന്നു കാലഗണനം  വച്ചു നോക്കിയാൽ മലയാളത്തിൽ നിയമപുസ്തകം എഴുതിയ, പാലമറ്റത്തു കുരുവിള. അദ്ദേഹത്തെപ്പറ്റി അവ്യക്തമായ ഓർമ്മകൾ മാത്രമേ കുടുംബാംഗങ്ങളിൽ നിന്നും ലഭിക്കുവാനുള്ളു. ഈ സ്‌കൂൾ പിൽക്കാലത്തു ഒരു പ്രൈമറി സ്‌കൂളായി ഉയർത്തപ്പെട്ടു. എന്നാൽ ഈ സ്‌കൂളും ക്രമേണ നിന്നുപോയി. 1847-ൽ മല്ലപ്പള്ളി ആംഗ്ലിക്കൻ ദേവാലയത്തിൽ പട്ടക്കാരനായി എത്തിയ ജോർജ്ജ് മാത്തനച്ചനാണ് മുൻകാലത്തുനിന്നുപോയ പ്രൈമറി സ്‌കൂൾ പുനരാരംഭിക്കുന്നത്. ജോർജ്ജ് മാത്തൻ പാതിരിയുടെ ബംഗ്ലാവിന്റെ വരാന്തയിൽ അംഗഗുലീപരിമിതമായ കുട്ടികളുമായി ആരംഭിച്ച ഇംഗ്ലീഷ് സ്‌കൂൾ ക്രമേണ മിഡിൽ സ്‌കൂളായും പിന്നീട് ഹൈസ്‌കൂളായും  ശേഷം ഹയർ സെക്കണ്ടരി സ്‌കൂളായും തീരന്നതാണ് ഇന്നത്തെ  മല്ലപ്പള്ളി സി.എം. എസ്. ഹയർ സെക്കണ്ടറി സ്‌കൂൾ. പാതിരിയുടെ ശ്രമഫലമായി ആരംഭിച്ച പ്രൈമറി സ്‌കൂൾ നമ്മുടെ ശവക്കോട്ടയുടെ തെക്കുഭാഗത്തായിട്ടാണ് നിലനിന്നിരുന്നത്. ഇതിനെ ആമ്പള്ളിക്കൂടം എന്നാണ് നാട്ടുകാർ സ്‌നേഹപൂർവ്വം വിളിച്ചിരുന്നത്. ഇവിടെ ആൺകുട്ടികൾ മാത്രം പ്രവേശനത്തിനെത്തുന്നതിനു വ്യക്തമായ കാരണങ്ങൾ ഉണ്ടായിരുന്നു. അത് അന്നത്തെ വ്യവസ്ഥിതി തന്നെയായിരുന്നു. അക്കാലത്തെ സ്ത്രീ വിവേചനം, ബാലികാവിവാഹം, സ്ത്രീധന സമ്പ്രദായം  ഇതൊക്കെ തന്നെയായിരുന്നു ആ വിവേചനങ്ങൾ. ആൺപള്ളിക്കൂടത്തിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർ എല്ലാവരെയും പറ്റി വ്യക്തമായ വിവരങ്ങൾ  നമുക്കു ലഭ്യമല്ല. ഐക്കര മേപ്പുറത്ത് ഐ.എൻ. നൈനാൻ, കുന്നേത്ര വർഗീസ് , തോട്ടത്തിമല ചെറിയാൻ, ചേർത്തോട്ടു സി.എം. ജോൺ, ഈഴോം മുറിയിൽ ഐ. ജോൺ, എന്നിവരായിരുന്നു അവരിൽ ചിലർ. ഇവരെല്ലാം ഈ സ്‌കൂളിൽ പഠിച്ചിട്ടുള്ളവരായിരുന്നു. ഈ സ്‌കൾ 1945 വരെ പ്രവർത്തിച്ചിരുന്നു. അന്നത്തെ സർക്കാരിന്റെ വിദ്യാഭ്യാസ നയം, സ്‌കൂളിനു വടക്കുവശത്തു സ്ഥാപിച്ച ശവക്കോട്ട എന്നിവകൾ കാരണമാണ് ഈ സ്‌കൂൾ നിന്നുപോയത്. സ്‌കൂൾ നിലച്ചപ്പോൾ ഉണ്ടായിരുന്ന കുട്ടികളെ ഐ.കെ.എം. സ്‌കൂളിൽ ചേർക്കുകയും പെൺപള്ളിക്കൂടം പൊളിച്ച് വലുതാക്കുകയും ചെയ്തു. ഒരു പക്ഷേ യശഃശരീരനായ പി. എൽ. ലൂക്കോസ്, ഏ. റ്റി. തോമാപാദ്രി, അമ്പാട്ടു ഡോക്ടർ സഹോദരന്മാർ, ഓവർസീയർ ജോർജ്ജ് ഈപ്പൻ, ഈ.ഐ.കുര്യൻ, ഇട്ടിയവിരാ, മുൻഷി, വട്ടശ്ശേരിയിൽ ഡബ്ലു സി. ചെറിയാൻ, ഐ. ഇട്ടി, ഡബ്ലു. സി. ചാക്കോ, ഐ. മാത്യു, ഇട്ടിക്കുര്യൻ, വല്യവീട്ടിൽ കുര്യൻ കുര്യൻ, മാത്തൻ മജിസ്‌ട്രേറ്റ് തുടങ്ങിയവർ ആൺപള്ളിക്കൂടത്തിൽ പഠിച്ചിരുന്നവരായിരിക്കാം. ഐക്കരമേപ്പുറത്തു ഐ. എൻ. നൈനാൻ വളരെയധികം കാലം ഈ സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു.  

നമ്മുടെ പ്രൈമറി സ്‌കൂളിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠനം നടത്തിയിരുന്നത്. ഏതാണ്ട് ഇതേ അവസ്ഥ തന്നെയായിരുന്നു തിരുവിതാംകൂറിലും കൊച്ചിയിലും, ഇതിനെ തരണം ചെയ്യുന്നതിനായി മിഷനറിമാരുടെ ഭാര്യമാർ പെൺകുട്ടികൾക്കായി അനവധി സ്‌കൂളുകൾ തിരുവിതാംകൂറിലും കൊച്ചിയിലും ആരംഭിച്ചു. അങ്ങനെയൊരു സ്‌കൂൾ മല്ലപ്പള്ളിയിൽ ആരംഭിക്കേണ്ട ആവശ്യത്തെപ്പറ്റി നമ്മുടെ മാതൃസംഘ പ്രവർത്തകർ ചിന്തിച്ചിരുന്നു. അതിനു നേതൃത്വം കൊടുത്തത് പീടികയിലെ കൊച്ചമ്മ ആയിരുന്നു.

സഭയുടെ സാമ്പത്തിക  പ്രയാസം മൂലം മാതൃസംഘ പ്രവർത്തകരുടെ ആവശ്യം ഉടനടി നടപ്പിലാക്കുവാൻ താമസിച്ചു. ഈ സമയത്താണ് മല്ലപ്പള്ളിയിലെ ഒന്നാമത്തെ മെട്രിക്കുലേറ്റും, ഒന്നാമത്തെ ബി.ഏ. ക്കാരനും, ഒന്നാമത്തെ കോളേജ് അദ്ധ്യാപകനുമായിരുന്ന ഈഴോം മുറിയിൽ ഇട്ടിക്കുര്യൻ നിര്യാതനാകുന്നു.

ഈഴോം മുറിയിൽ ഇട്ടിക്കുര്യൻ

മല്ലപ്പള്ളിയിലെ ആംഗ്ലിക്കൻ സഭാംഗമായ ഈഴോം മുറിയിൽ ഇട്ടിയുടെയും പാലമുറ്റത്തു മേരിയുടെയും മകനായി 1861 മെയ് മാസം 11-ാംതീയതി മല്ലപ്പള്ളിയിൽ ഇട്ടിക്കുര്യൻ ജനിച്ചു. കുര്യന് ആറു സഹോദരങ്ങൾഡ കൂടിയുണ്ടായിരുന്നു.അവർ ഇട്ടി, ഏലിയാമ്മ, ഇട്ട്യേരാച്ചൻ , മാത്തച്ചൻ,ഔസേപ്പച്ചൻ, മറിയാമ് മഎന്നിവരായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം സഭവക വെർണാക്കുലർ അഥവാ പ്രൈമറി സ്‌കൂളിലായിരുന്നു. അവിടെ നിന്നും നമ്മുടെ മിഡിൽസ്‌കൂളിൽ ചേർന്നു. ഇംഗ്ലീഷ് സ്‌കൂളിലെ പഠനാനന്തരം കോട്ടയം സി.എം.എസ്. കോളേജിൽ നിന്നും  എഫ്.എ. പരീക്ഷ പാസ്സായി. ബി.എ. പരീക്ഷയും സ്തുത്യർഹമായ നിലയിൽ നാലാം റാങ്കോടു കൂടിയാണ് അദ്ദേഹം പാസ്സായത്.

തിരുവനന്തപുരം മഹാരാജാസ് കോളേജ്, മദ്രാസ് ക്രിസ്ത്യൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠിച്ചിരുന്നത്. 1884-ലാണ് ബി.എ. പരീക്ഷ പാസ്സായത്. റോബർട്ട് ഹാർവേ, ജോൺ റോബ് എന്നീ പ്രഗത്ഭരായ അദ്ധ്യാപകർ അദ്ദേഹത്തെ പഠിപ്പിച്ചിട്ടുണ്ട്. പ്രഗത്ഭനായ ഒരു വിദ്യാർത്ഥിയായിരുന്നു കുര്യനെന്നു അവർ രേഖപ്പെടുത്തിക്കാണുന്നു. ബി.എ. പരീക്ഷയ്ക്ക് ഗണിതശാസ്ത്രമായിരുന്നു പ്രധാന പഠനവിഷയം. ബി.എ. പരീക്ഷ റാങ്കോടു പാസ്സായ ഇട്ടിക്കുര്യൻ 1886- ജനുവരിയിൽ ആന്ധ്രാപ്രദേശിലെ മസൂലി പട്ടണത്തുള്ള നോബിൾ കോളേജിൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. അവിടെയും ഗണിത ശാസ്ത്രമായിരുന്നു പഠിപ്പിച്ചിരുന്നത്. ആദ്യത്തെ വർഷം തന്നെ അദ്ദേഹം എഫ്.എ.യ്ക്കു പഠിപ്പിച്ചിരുന്ന എട്ടുപേരും  ഉന്നതമായ നിലയിൽ പാസ്സായതായും, കഴിവുറ്റ അദ്ധ്യാപകനാണ് ഇട്ടിക്കുര്യനെന്നും, ഡബ്ല്യൂ. ജി.പീൽ രേഖപ്പെടുത്തിക്കാണുന്നു. അസി. പ്രഫസറായി നോബിൾ കോളേജിൽ മൂന്നുവർഷം പ്രവർത്തിച്ച അദ്ദേഹം അനാരോഗ്യത്താൽ 1888- ഡിസംബറിൽ കോളേജിനോട് വിട പറഞ്ഞു. മദ്രാസിലെ കാലാവസ്ഥ രോഗത്തിന് ശമനം ഉണ്ടാക്കും എന്ന പ്രതീക്ഷയാൽ മദ്രാസിലെത്തി, മദ്രാസ് ക്രിസ്ത്യൻ കോളേജിൽ വാർഡനായി ജോലിയിൽ പ്രവേശിച്ചു. അവിടെത്തന്നെ അസി. പ്രഫസറായും ജോലി നോക്കി വരവെ രോഗം മൂർഛിക്കുകയും സ്വദേശത്തേക്ക് മടങ്ങുകയും ചെയ്തു. നാട്ടിലെ കാലാവസ്ഥയും ചികിത്സയും രോഗം ഭേദമായില്ലെന്നു മാത്രമല്ല 1900 മെയ് മാസം ഒന്നാം തീയതി സ്വഭാവനത്തിൽ വച്ച് നിര്യാതനാകുകയും ചെയ്തു. അങ്ങനെ കേവലം 39 വർഷം  മാത്രം ജീവിച്ച് നമ്മെവിട്ട് അകാലത്തിൽ കടന്നു പോയ ഒരു പനിനീർപുഷ്പമായിരുന്നു ഇട്ടിക്കുര്യൻ. ഭൗതീക ശരീരം മല്ലപ്പള്ളി സി.എസ്.ഐ. പള്ളിയുടെ ശവകോട്ടയുടെ കവാടരംഭത്തിൽ വലത്തുവശത്തായി അടക്കം ചെയ്തു.

മല്ലപ്പള്ളിയിൽ ഒരു പെൺപള്ളിക്കൂടം സ്ഥാപിക്കണമെന്ന ചിന്ത പ്രവലപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് ഇട്ടിക്കുര്യൻ മരിക്കുന്നത്. അകാലത്തിൽ മരണമടഞ്ഞ (തന്റെ മൂത്ത മകൾ മറിയാമ്മയുടെ ഭർത്താവായ) ഇട്ടിക്കുര്യന്റെ ഓർമ്മയ്ക്കായി ഒരു പെൺപള്ളിക്കൂടം സ്ഥാപിക്കണമെന്ന ആഗ്രഹം പീടികയിലെ കൊച്ചമയ്ക്കുണ്ടായി. തത്ഫലമായി അന്നുണ്ടായിരുന്ന ആൺപള്ളിക്കൂടത്തിന്റെ ചുവടുപറ്റി ഒരു പെൺപള്ളിക്കൂടം സ്ഥാപിക്കുന്നതിനു ശ്രമം ആരംഭിച്ചു. അന്നു സഭയിലെ പട്ടക്കാൻ റവ. കെ. പി.  വർക്കിയച്ചനായിരുന്നു. പീടികയിലെയും ഈഴോംമുറിയിലെയും സാമ്പത്തിക സഹായത്തിനു പുറമെ ഇടവകയുടെയും എല്ലാ ഇടവ കക്കാരുടെയും നാട്ടുകാരുടെയും സാമ്പത്തിക സഹായങ്ങൾ കെട്ടിട നിർമ്മാണത്തിനുണ്ടായിരുന്നു. 1904 ജനുവരി മാസത്തിലാണ് ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചത്.

സ്‌കൂളിലേക്ക് അദ്ധ്യപകരെ കണ്ടെത്തിയതും പീടികയിലെ കൊച്ചമ്മ ആയിരുന്നു. അന്ന് ആൺപള്ളിക്കൂടത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന പാലമുറ്റത്തു പി.കെ. ഇട്ടിസാറിനെ പെൺപള്ളിക്കൂടത്തിന്റെ ആദ്യ ഹെഡ്മാസ്റ്ററായി നിയോഗിച്ചത് കൊച്ചമ്മയുടെ ശ്രമഫലമായിരുന്നു. കെ.പി. ഉമ്മനച്ചന്റെ കാലത്തു ഈ പാഠശാല വലുതാക്കി പണിയിച്ചു. 1945-ൽ ആൺപള്ളിക്കൂടം വിവിധ കാരണങ്ങളാൽ നിന്നു പോയതിനാൽ അവിടെയുണ്ടായിരുന്ന ആൺകുട്ടികളെ  ഐ.കെ.എം. സ്‌കൂളിൽ ചേർത്തു. എന്നാൽ അതിനു മുൻപു തന്നെ ഈ സ്‌കൂളിൽ ആൺകുട്ടികൾക്ക് പ്രവേശനം കൊടുത്തിരുന്നു. ആദ്യത്തെ പ്രവേശനം നേടിയ ആൺകുട്ടി നമ്മുടെ സഭയിലെ യശഃശരീരനായ പി.ഈ. വർക്കിയച്ചനായിരുന്നു. പില്ക്കാലത്തു സ്ഥലക്കുറവുണ്ടായിരുന്നതിനാൽ പഴയ ആൺപള്ളിക്കൂടം പൊളിച്ചു പകുതികൊണ്ട് ഐ.കെ.എം. സ്‌കൂൾ വലുതാക്കി. ഇതു സംഭവിച്ചത് ഏ.ജെ. കുര്യനച്ചന്റെ കാലത്തായിരുന്നു. യശഃശരീരനായ ഈഴോം മുറിയിൽ ഇട്ടിക്കുര്യന്റെ ഭാര്യയുടെ ഓർമ്മയെ നിലനിർത്താനായി നിർമ്മിച്ചിട്ടുള്ളതാണ് നമ്മുടെ ദേവാലയത്തിന്റെ വടക്കുവശത്തുള്ള വെസ്ട്രി.

1834-ൽ ആംഗ്ലിക്കൻ മിഷനിറിയായിരുന്ന റവ. ജോസഫ് പീറ്റിന്റെ നിർദ്ദേശാനുസരണം ആരംഭിച്ച പാറോക്കിയൽ (പാരീഷ്) സ്‌കൂൾ ആണ് വിവിധ ഘട്ടങ്ങൾ കഴിഞ്ഞ് ഇന്ന് ഇതേ രീതിയിൽ നാം കാണുന്ന ഐ.കെ.എം. സ്‌കൂൾ. അങ്ങനെ ഈ സ്‌കൂളിന് 170 വർഷം  പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് ഒരു സത്യമാണ്. എന്നാൽ ഒരു പെൺപള്ളിക്കൂടമായി ഈ സ്‌കൂൾ ആരംഭിച്ചിട്ട് 100 വർഷം കഴിഞ്ഞിരിക്കുന്നു. ഈ നാടിനു വിദ്യ പകർന്നു കൊടുത്തു വളർന്നു വലുതായി ഒരു വടവൃക്ഷം പോലെ നില്ക്കുന്ന ഈ സ്‌കൂളിൽ പഠിച്ചിരുന്നവർ പലരും ഉന്നത ശ്രേണിയിലെത്തിയിട്ടുണ്ട്. അവരിൽ പട്ടക്കാരും, ഉപദേശിമാരും, അദ്ധ്യാപകരും, സർക്കാർ, അർദ്ധസർക്കാർ ജീവനക്കാരും മാത്രമല്ല കൃഷിക്കാരും, പണക്കാരും, പാവപ്പെട്ടവരും ഉണ്ടായിട്ടുണ്ട്. ആൺപള്ളിക്കൂടത്തിലെ അദ്ധ്യാപകരിൽ ചിലരെപ്പെറ്റി മുകളിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ. ഇന്നു ജീവിച്ചിരിക്കുന്നവരിൽ വെ. റവ. പി.ഒ. വർഗീസ് ചങ്ങഴിക്കുന്നേൽ, ശ്രീ. സി.ഐ. മത്തായി (പ്രായം 98) എന്നിവർ ആൺ പള്ളിക്കൂടത്തിൽ പഠിച്ചവരാണ്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

Map