സഹായം | Reading Problems? Click here |
![]() | ഹരിതവിദ്യാലയം-ഫിനാലേ കാണുക.I സ്കൂൾവിക്കി തിരുത്താം, നിർദ്ദേശങ്ങൾ കാണുക. ![]() |
എസ്.സി.എസ്.ഇ.എ.എൽ.പി സ്കൂൾ, തിരുവല്ല
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
എസ്.സി.എസ്.ഇ.എ.എൽ.പി സ്കൂൾ, തിരുവല്ല | |
---|---|
![]() | |
വിലാസം | |
തിരുവല്ല തിരുവല്ല പി.ഒ. , 689101 | |
സ്ഥാപിതം | 01 - 06 - 1906 |
വിവരങ്ങൾ | |
ഫോൺ | 0469 2731021 |
ഇമെയിൽ | scsealpstvla@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37236 (സമേതം) |
യുഡൈസ് കോഡ് | 32120900525 |
വിക്കിഡാറ്റ | Q87592741 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 74 |
ആകെ വിദ്യാർത്ഥികൾ | 150 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സിസ്സി വർഗ്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ഷെൽട്ടൺ വി റാഫേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹീന രാകേഷ് |
അവസാനം തിരുത്തിയത് | |
19-02-2023 | Scsealpstvla |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിൽ ഉൾപ്പെട്ട ഒരു എയ്ഡഡ് സ്കൂളാണ് എസ് സി എസ് ഇ എ എൽ പി സ്കൂൾ. തിരുവല്ല പട്ടണത്തിന്റെ തിലകക്കുറിയായി ഇത് സ്ഥിതി ചെയ്യുന്നു.
ചരിത്രം
മർത്തോമ്മ സഭയുടെ ആസ്ഥാനമായ തിരുവല്ല എസ്സ്. സി. എസ്സ് സെമിനാരിക്കുന്നിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു .വിദ്യാഭ്യാസ സൗകര്യങ്ങൾ വിരളമായിരുന്ന അക്കാലത്ത് സഭയുടെ കേന്ദ്രമായ തിരുവല്ലയിൽ പ്രാഥമിക വിദ്യാഭ്യാസം നടത്തുന്നതിന് സൗകര്യമുണ്ടാകേണ്ടത് സഭയുടെ കർത്തവ്യമാണെന്നും ആദ്ധ്യാത്മികവും സാംസ്കാരികവുമായ പുരോഗമനം ആവശ്യവുമാണെന്ന കാഴ്ചപ്പാടുമാണ് ഈ വിദ്യാലയത്തിന് ജന്മം കൊടുത്തത്.സുവിശേഷപ്രസംഗസംഘത്തിന്റെ നേതൃത്വത്തിൽ 1906 മാർച്ച് (1081 മീനം)മാസത്തിലാണ് ഈ സ്കൂൾ സ്ഥാപിതമായത്. കൂടുതൽ വായിക്കുക'
--സ്കൂൾ മാനേജ്മെന്റ് ==
എം ടി & ഇ എ സ്കൂൾസ് കോർപ്പറേറ്റ് മാനേജ് മെന്റിൽ ഉൾപ്പെട്ട ലോവർ പ്രൈമറി സ്കൂളാണ് എസ് സി എസ് ഇ എ എൽ പി സ്കൂൾ. സ്കൂൾ മാനേജർ - ശ്രീമതി. ലാലിക്കുട്ടി പി.
ഭൗതികസൗകര്യങ്ങൾ
ഹൈടെക് പൂർത്തികരണ പ്രഖ്യാപനം
1906 ൽ ചെറിയതോതിൽ ആരംഭിച്ച ഈ സ്കുൾ ക്രമേണവളർന്ന് ഒരു പൂർണ്ണ് പ്രൈമറി സ്കൂളായിത്തിർന്നു . പലകമട തറച്ച് ഓലമേഞ്ഞ കെട്ടിടം കാലാനുസൃതമായി പുതുക്കിപ്പണിയുന്നതിനു സാധിച്ചു. ശ്രീ. എൻ. കെ .വർഗ്ഗീസ് H.M.ആയിരുന്ന കാലത്ത് കുട്ടികളുടെ വർദ്ധനവുമൂലം ഡിവിഷൻ തിരിക്കേണ്ടതായുംകെട്ടിടത്തിന്റെ വികസനം അനിവാര്യ വുമായി വന്നു . അങ്ങനെ 30 അടി നീളത്തിൽ പഴയ കെട്ടിടത്തോടു ചേർത്തു സ്കൂൾ കെട്ടിടം വികസിപ്പിക്കുകയുണ്ടായി.പിന്നീട് St.Thomas ഇടവക, അധ്യാപകർ, നല്ലവരായ നാട്ടുകാർ,തിരുവല്ല റോട്ടറി ക്ലബ്ബ് എന്നിവരുടെ സഹായത്തോടെ ഒരു ടോയ് ലറ്റും പാചകപ്പുരയും പണിയാൻ സാധിച്ചു. 2013ൽ പുതിയ മനോഹരമായ ഒരു പാചകപ്പുര പണിയാൻ സാധിച്ചു ഇന്ന് ഭൗതികസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി കെട്ടിടം പുതുക്കിപ്പണിയുന്നതിനു തീരുമാനിച്ചിരിക്കുന്നു.മെത്രാപ്പോലിത്തായുടെ അനുവാദത്തോടെ സ്കൂൾ മാനേജ്മെന്റ് കെട്ടിടം പണി ആരംഭിക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
- മികച്ച ഓഫീസ് റും , പാചകപ്പുര എന്നിവയുണ്ട്.
- കുടിവെള്ള സൗകര്യങ്ങൾ ലഭ്യമാണ്.
- മൈക്ക്സെറ്റ് ഉണ്ട്.
- എല്ലാ ക്ലാസ്സ്മുറികളിലും ലൈറ്റുകൾ, ഫാനുകൾ എന്നിവയുണ്ട്.
- ലാപ്ടോപ്പുകൾ,പ്രൊജക്ട്റുകൾ,ഡെസ്ക്ടോപ്പ്,പ്രിന്റെർ എന്നിവയുണ്ട്.അവ ക്ലാസ്സുകളിൽ പ്രയോജനപ്പെടുത്തുന്നു.
- പച്ചവിരിച്ചു നിൽക്കുന്ന തണൽവൃക്ഷങ്ങളുംനല്ല പരിസ്ഥിതിയുമാണ് സ്കൂൾപരിസരം.
മികവുകൾ
1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ഐ.സി.ടി .യുടെ സഹായത്തോടെ പഠനപ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നു . ഹലോഇംഗ്ലിഷ്,മലയാളത്തിളക്കം,ഉല്ലാസഗണിതം എന്നീ പ്രവർത്തനങ്ങളും നടന്നുവരുന്നു. പ്രത്യേക അസംബ്ലി, ദിനാചരണങ്ങൾ, പ്രൊഗ്രാമുകൾ എന്നിവയും നടക്കുന്നു.
- സബ്ജില്ലതല സ്കൂൾകലാമേളയിൽ പ്രസംഗമത്സരത്തിൽ 1st A ഗ്രയിഡും മറ്റു മത്സരങ്ങളിൽ ഗ്രയിഡുകളുംസ്ഥാനങ്ങളും കൂടാതെ മികച്ച സ്കൂളിനു നാലാം സ്ഥാനവും ലഭിച്ചു.
- സാമൂഹ്യശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം.
- ശാസ്ത്ര-ഗണിതമേളകളിൽ ഗ്രയിഡുകളും സ്ഥാനങ്ങളും ലഭിച്ചു.
- 2019-'20 വർഷത്തിൽ രണ്ടു വിദ്യാർത്ഥികൾക്ക് L.S.S. Scholarship കൾ ലഭിച്ചു.
- കൈയ്യെഴുത്തുമാസിക,പതിപ്പുകൾ എന്നിവയും നിർമ്മിച്ചു.
പ്രത്യേക പരിപാടികൾ
- ആരോഗ്യസംരക്ഷണത്തിന്റെ ഭാഗമായി പുഷ്പഗിരി മെഡിക്കൽ കോളേജിലെ 10 ഡോക്ടേഴ്സ് ഉൾപ്പെടുന്ന ഒരു ദന്തൽക്യാമ്പ് നടത്തി.
- കുടുംബശാക്തീകരണ പരിപാടി-Evg: Mathew John Sir നേതൃത്വം നൽകി.
- കോഴഞ്ചേരി St Thomas College Rtd.Principal Dr.P.J .Philip സെപ്ത്ംബർ 5 അധ്യാപകദിനത്തോടനുബന്ധിച്ചു സന്ദേശം നൽകി.
- അധ്യാപകദിനത്തിൽ സ്കൂൾ അധ്യാപകരും ,അധ്യാപകരായ രക്ഷകർത്താക്കളും പങ്കെടുത്ത മീറ്റിംഗിൽ Dr.Angelo Mathew(Asst.Professor,Loyola College ,Tvm) സന്ദേശം നൽകി.
മുഖ്യസാരഥികൾ
വിദ്യാലയത്തിന്റെ പുരോഗതിയ്ക്കു വേണ്ടി സുസ്ത്യർഹമായ സേവനം അനുഷ്ഠിച്ചവർ.
- ശ്രീ. സി.കുര്യൻ * ശ്രീ. വി.എ.കുര്യൻ. * ശ്രീ. ജി. ഉമ്മൻ *ശ്രീ. എൻ.കെ.വർഗ്ഗീസ് * ശ്രീ. ശാമുവേൽ ചാക്കോ
- ശ്രീ.എം. വി.വർഗ്ഗീസ് * ശ്രീ. തോമസ് ജോൺ * ശ്രീ. ഗീവർഗ്ഗീസ് .എൻ. കുരുവിള * ശ്രീ.കെ.തോമസ് ഇട്ടി * ശ്രീ. കെ.വി.ജോസ്
- എം. സി.കുഞ്ഞുകോശി * എം. സി. വർഗ്ഗീസ് * എം.ജി.തോമസ് * സജി .കെ.കുര്യൻ * ശ്രീമതി.വി.സി.ഏലിയാമ്മ
- ശ്രീമതി. വി.വി.ശോശാമ്മ * ശ്രീമതി. എം.വി. അന്നമ്മ * ശ്രീമതി. ഡെയ്സി. കെ.ചെറിയാൻ * ശ്രീമതി. റോസമ്മ തോമസ് * ശ്രീമതി. സിസ്സി വർഗ്ഗീസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
:സാമൂഹ്യ-സാംസ്കാരിക-ആത്മിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന അനേകമാളുകൾ ഈ വിദ്യാലയത്തിൽ നിന്നും പഠനം നേടിയിട്ടുണ്ട്.
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
അദ്ധ്യാപകർ
- ശ്രീമതി . സിസ്സി വർഗ്ഗീസ് (H M)
- ശ്രീമതി . ഷാന്റി പീറ്റർ
- ശ്രീമതി . ജെമി ജോസ്
- ശ്രീമതി . ലീബ മേരി കോശി
പാഠ്യേതര പ്രവർത്തനങ്ങൾ
കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
- പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
- ബാലസഭ
- ഹെൽത്ത് ക്ലബ്ബ്
- ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
- പഠന യാത്ര
ക്ലബുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- ജ്യോതിശാസ്ത്ര ക്ലബ്ബ്
- സ്മാർട്ട് എനർജി ക്ലബ്
- സ്പൈസ് ഇംഗ്ലീഷ് ക്ലബ്
- സയൻസ് ക്ലബ്
- ഹെൽത്ത് ക്ലബ്
- ഗണിത ക്ലബ്
- സാമൂഹ്യ ശാസ്ത്ര ക്ലബ്
- ഹിന്ദി ക്ലബ്
നേർക്കാഴ്ച്ച
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
* തിരുവല്ല ടൗണിൽ സെൻട്രൽ ജംഷനിൽ എസ്സ് സി എസ്സ് കോമ്പൗണ്ടിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എസ്സ് സി എസ്സ് ഹൈസ്കൂളും, ഹയർ സെക്കണ്ടറി സ്കൂളും ഇതേ കോമ്പൗണ്ടിലാണ്. ലാന്റ് മാർക്ക് തിരുവല്ല കെ.എസ്സ്. ആർ. ടി .സി. ബസ് സ്റ്റാന്റ്.*
Loading map... |
പ്രമാണം:37236-anumodanam.jpg
memory of sugathakumari TR
online kalamela
LSS prize winners
PREVESHANOLSAVAM 2021-22 (Nov-1)