മാടപ്പള്ളി സിഎസ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(33350 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മാടപ്പള്ളി സിഎസ് എൽ പി എസ്
വിലാസം
മാടപ്പള്ളി

മാടപ്പള്ളി പി.ഒ.
,
686546
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1954
വിവരങ്ങൾ
ഫോൺ0481 2473050
ഇമെയിൽcslpsmadappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്33350 (സമേതം)
യുഡൈസ് കോഡ്32100100507
വിക്കിഡാറ്റQ87660549
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്മാടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ20
ആകെ വിദ്യാർത്ഥികൾ53
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഗായത്രി എസ്
പ്രധാന അദ്ധ്യാപികഗായത്രി എസ്
പി.ടി.എ. പ്രസിഡണ്ട്സിജിമോൾ തങ്കപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്രാധിക ബാബുരാജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1954ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .മാടപ്പള്ളി പഞ്ചായത്തിൽ 13- ാംവാർഡിൽ പങ്കിപ്പുറം എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .കൊണ്ടൂർ ശ്രീ.പി .വി  കൃഷ്ണൻ നായർ അവര്കളാണ് ഇത് സ്ഥാപിച്ചത് . ഗ്രാമപ്രദേശത്തെ സാധാരണ ജനങ്ങളുടെ കുട്ടികളുടെ വിദ്യാഭാസ ആവശ്യത്തിനായി സ്ഥാപിച്ചതാണ് ഈ സ്കൂൾ .

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മാടപ്പള്ളി പഞ്ചായത്തിൽ 13-ാം വാർഡിൽ 5൦ സെന്റ് സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതിചെയ്‌യുന്നത് . ശാന്തസുന്ദരമായ സ്ഥലത്ത്  സ്ഥിതിചെയ്യുന്ന സ്കൂളിൽ പൂന്തോട്ടവും ധരാളം മരങ്ങളും ഉണ്ട് . കുട്ടികൾക്കു കളിയ്ക്കാൻ കളിസ്ഥലവും കളിയുപകരണങ്ങളുമുണ്ട് . സ്കൂളിന് രണ്ടു കെട്ടിടങ്ങളിലായി 5 ക്ലാസ്റൂമുകൾ ഉണ്ട് .ഇവയെല്ലാം വൈദ്യുദീകരിച്ചവയാണ് .കുട്ടികളിലെ കമ്പ്യൂട്ടർ ജ്ഞാനം വികസിപ്പിക്കുന്നതിനായ് നെറ്റ് കണക്ഷനും പ്രോജെക്ടറും അടങ്ങിയ  കമ്പ്യൂട്ടർ ലാബ് ഉണ്ട് .2  കമ്പ്യൂട്ടറുകളും 5 ലാപ്‌ടോപുകളും അടങ്ങിയതാണ് കംപ്യൂട്ടർലാബ് . കുട്ടികൾക്കു കമ്പ്യൂട്ടർ ക്ലാസ്സ്‌കൃത്യമായ് നൽകി വരുന്നു .സ്കൂളിനോട് അനുബന്ധിച്  ഒരു പ്രീ പ്രൈമറി പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്ക് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട് .സ്കൂൾ ആവശ്യത്തിന് എല്ലാക്കാലത്തും ജല ലഭ്യത ഉള്ള കിണറുണ്ട് .പൈപ്പ് കണക്ഷനും ഉണ്ട് .കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചു അനുയോജ്യമായ ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കിയിട്ടുണ്ട് .ഉച്ചഭക്ഷണ പരിപാടി മെച്ചപ്പെട്ട രീതിയിൽ നടക്കുന്നു .കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഡൈനിംഗ് ഹാൾ ഉണ്ട് .ക്ലാസ് ലൈബ്രറികളും സ്കൂൾ ലൈബ്രറിയും ഉണ്ട് .സ്കൂൾ സുരക്ഷയുടെ ഭാഗമായി ചുറ്റുമതിലും ഗേറ്റും നിർമിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

അസംബ്ലി

ആഴ്ച്ചയിലെ എല്ലാദിവസവും രാവിലെ 1൦ മണിക് അസംബ്ലി കൂടാറുണ്ട് . ഈശ്വരപ്രാർത്ഥനയോടുകൂടി അസ്സെംബ്ലി ആരംഭിക്കും.പ്രതിജ്ഞ, ന്യൂസ്,ഇന്നത്തെ ചിന്താവിഷയം,എക്സ്സെർസൈസ് എന്നിവയുണ്ട്. ദേശീയഗാനത്തോട്കൂടി അസംബ്ലി.

വിദ്യാരംഗം കലാ സാഹിത്യ വേദി.

കുട്ടികളിലെ സർഗ്ഗവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിക്കുന്നു. ജിനിമോൾ വർഗീസ് എന്ന അദ്ധ്യാപിക  ഇതിന്റെ ചുമതല വഹിക്കുന്നു.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

1 .ഗണിതക്ലബ്‌

ഗണിതക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളെ ഗണിതത്തിൽ മികവുറ്റവരാക്കാൻ മാത്‍സ്ടാലന്റ്  പരീക്ഷ, ഗണിതോത്സവം, ഇവ നടത്താറുണ്ട്.

2 .നേച്ചർക്ലബ്

സ്കൂളിൽ നേച്ചർക്ലബിന്റെ ആഭിമുഖ്യത്തിൽ തൈനടീൽ,ചെടിത്തോട്ട  നിർമാണം,ഔഷധസസ്യത്തോട്ടം ഇവ നടത്താറുണ്ട്.ജൈവ വൈവിധ്യ രെജിസ്റ്ററുകൾ കൂട്ടികൾ നിര്മിക്കാറുണ്ട്.കുട്ടികളെ പരിസ്ഥിതിയോട് ഇണക്കി വളർത്താനും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കാനും ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു.

3 .സോഷ്യൽ ക്ലബ്

ദിനാചരണങ്ങൾ കാര്യക്ഷമമായി നടത്താൻ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. സോഷ്യൽ ക്ലബിനോട് അനുബന്ധിച്ച ഒരു ക്വിസ് ക്ലബും പ്രവർത്തിക്കുന്നുണ്ട്.ക്വിസ് മത്സരത്തിൽ കുട്ടികളക് മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കാൻ ഇത് സഹായകമാകുന്നു. ശ്രീജാമോൾ P P ആണ് ഇതിന്റെ ചുമതല.

4 . ഹെൽത്ത് ക്ലബ്

കുട്ടികളിൽ  ആരോഗ്യശീലവും ശുചിത്വശീലവും  വളർത്താൻ ഹെൽത്ത് ക്ലബ് സഹായിക്കുന്നു.ഇടയ്ക് കുട്ടികൾക്കു മെഡിക്കൽപരിശോധന നടത്താറുണ്ട്.

5.മലയാളം ക്ലബ്

കുട്ടികൾക്കു ഭാഷ സ്നേഹം വളർത്താൻ സഹായിക്കുന്നു. അക്ഷര കാർഡ്, വായന കാർഡ് നിർമാണം, മലയാള ഭാഷ വാരാചരണം,ലൈബ്രറി പ്രവർത്തനം ഇവ നടത്തുന്നു.









മുൻ സാരഥികൾ

പി വി കൃഷ്ണൻ  നായർ

കെ ജി ശങ്കരൻ നായർ

പി കെ സരസമ്മ

സി  ആർ  ചന്ദ്രശേഖരൻ നായർ

പി എം ജനാർദ്ദനൻ നായർ






പൂർവ്വവിദ്യാർഥികൾ

ശ്രീ . പി  എം  മധുസൂദനൻ നായർ

ശ്രീ . കലാഭവൻ പ്രജോദ്

ശ്രീ . DR. കെ .രാധാകൃഷ്ണൻ

വഴികാട്ടി

  • ചങ്ങനാശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (7.6 കിലോമീറ്റർ)

ചങ്ങനാശേരി ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Map