മാടപ്പള്ളി സി എസ് യുപിഎസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി. ഉപജില്ലയിലെ മാടപ്പളളി. സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാടപ്പള്ളി സി എസ് യുപിഎസ്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
മാടപ്പള്ളി സി എസ് യുപിഎസ് | |
---|---|
വിലാസം | |
മാടപ്പള്ളി മാടപ്പള്ളി പി.ഒ. , 686546 , കോട്ടയം ജില്ല | |
സ്ഥാപിതം | 1951 |
വിവരങ്ങൾ | |
ഇമെയിൽ | csupschoolmadappally@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33308 (സമേതം) |
യുഡൈസ് കോഡ് | 32100100508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 161 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | P M മഞ്ജുഷ |
പി.ടി.എ. പ്രസിഡണ്ട് | രഘുകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അമ്പിളി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാടപ്പള്ളി പഞ്ചായത്ത് പതിനാലാം വാർഡിൽ ചങ്ങനാശ്ശേരി വെങ്കോട്ട റോഡിന് തെക്കുവശം മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിനു സമീപം മാടപ്പള്ളി സി എസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു. മാടപ്പള്ളി പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലെയും കുട്ടികൾ ഇവിടെ അധ്യയനം നടത്തിവരുന്നു. ഗവൺമെൻറെ എൽ പി എസ് മാടപ്പള്ളി, സി.എസ് എൽ പി എസ് മാടപ്പള്ളി സെൻ സെബാസ്റ്റ്യൻസ് എൽപിഎസ് ചാഞ്ഞോടി എന്നീ സ്കൂളുകൾ ഇതിൻറെ ഫീഡിങ് സ്കൂളുകൾ ആയി പ്രവർത്തിക്കുന്നു.
നമ്മുടെ സംസ്ഥാനത്തെ സഹകരണമേഖലയിൽ ഉള്ള ഒരേയൊരു aided യുപിസ്കൂൾ ആണിത്. മാടപ്പള്ളി സർവീസ് സഹകരണ സംഘം വകയായി അനുവദിച്ചുകിട്ടിയ ഈ സ്കൂളിൻറെ പ്രവർത്തനം 1951 ജൂൺ 4-ന് പത്തുമണിക്ക് ആരംഭിച്ചു. സഹകരണ ബാങ്കിൻറെ പ്രസിഡൻറെ ആണ് സ്കൂളിൻറെ മാനേജർ. കേവലമൊരു ഫസ്റ്റ് ഫോം ഡിവിഷനോടുകൂടി താൽക്കാലിക ഷെഡ്ഡിൽ ആരംഭിച്ച സ്കൂളിലെ ആദ്യത്തെ അധ്യാപകർ ശ്രീ പി ജി ശ്രീധരൻ നായർ, ശ്രീമതി V. Kകാർത്ത്യായനിയമ്മയും ആയിരുന്നു.
1953 മെയ് മാസത്തിൽ സ്കൂൾ വക സ്ഥലത്ത് സ്ഥിരമായ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കി ഇതൊരു പൂർണ മിഡിൽ സ്കൂളായി പ്രവർത്തനം തുടങ്ങി.08/02/1953 സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം ബഹുമാനപ്പെട്ട മുൻ മന്ത്രി ശ്രീ കെ എം കോര നിർവഹിച്ചു. അന്നുമുതൽ ഈ സ്കൂൾ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു ഇവിടെനിന്നും പഠിച്ചു പാസായ കുട്ടികളിൽ പലരും ഉന്നതപദവിയിലെത്തിയിട്ടുണ്ട്.
ആദ്യകാലം മുതൽ തന്നെ എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾ സ്കൂളിൽ അധ്യയനം നടത്തിവരുന്നു. സമ്പന്ന വിഭാഗത്തിൽ പെട്ടവരായിരുന്നു കൂടുതലും സ്കൂളിൽ എത്തിയിരുന്നത്.എന്നാൽ വിദ്യാഭ്യാസം സൗജന്യവും സാർവത്രികവുമാക്കിയതോടുകൂടി എല്ലാ വിഭാഗത്തിലും പെട്ട കുട്ടികൾ സ്കൂളിൽ ചേരാൻ തുടങ്ങി. ചങ്ങനാശ്ശേരി സബ് ജില്ലയിലെ ഏറ്റവും നല്ല സ്കൂൾ എന്ന ബഹുമതി പലപ്രാവശ്യം ഈ സ്കൂളിന് ലഭിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ സ്കൂൾ മികച്ച നിലവാരം പുലർത്തിവരുന്നു. 5,6,7ക്ലാസ്സുകളിലെ ഓരോ ഡിവിഷനുകൾ ഇംഗ്ലീഷ് മീഡിയം ആയി പ്രവർത്തിച്ചു വരുന്നു.
ഭൗതികസൗകര്യങ്ങൾ
5 മുതൽ 7 വരെയുള്ള ക്ലാസ്സുകൾക്കായി മെയിൻ ബിൽഡിംഗിൽ ക്ലാസ്സ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു. പുതിയതായി നിർമ്മിച്ച കെട്ടിടത്തിൽ ഓഫീസും, . പ്ലേ ഗ്രൗണ്ടും അതിൽ കുട്ടികൾക്ക് പ്രത്യേകമായ പാർക്കും ക്രമീകരിച്ചിരിക്കുന്നു. ജലദൗർലഭ്യം പരഹരിക്കുന്നതിനായി മഴവെള്ളസംഭരണിയും ശുദ്ധജലത്തിനായി കിണറും ഉണ്ട്. ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് പ്രത്യേക അടുക്കളയും കുട്ടികളുടെ പ്രാഥമിക ആവശ്യങ്ങൾക്കായി ടോയ്‌ലറ്റുകളും ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ള സ്മാർട്ട് ക്ലാസ്സും ക്ലാസ്മുറികളും ഓഫീസ്മുറിയും വർണചിത്രങ്ങൾ ആലേഖനം ചെയ്ത മനോഹരമായ ചുമരുകളും വൃത്തിയും വെടിപ്പുമുള്ള പാചകപ്പുരയും ഊട്ടുമുറിയും ഇവിടുത്തെ പ്രത്യേകതകളാണ്. വിസ്തൃതമായ കളിസ്ഥലവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായിട്ടുള്ള ശൗചാലയങ്ങളൂം മനോഹരമായ ചുറ്റുമതിലും അതിനോടനുബന്ധിച്ച ഫലഭൂയിഷ്ഠമായ കൃഷിയിടങ്ങളും ഈ സ്കൂളിലനെ മനോഹരമാക്കുന്നു. റോഡിനോടു ചേർന്നു കിടക്കുന്ന ഒരു വിദ്യാലയമാണിത്.സ്മാർട്ട് ക്ലാസ് റൂമുകൾ, സയൻസ് ലാബ്,സ്കൂൾ ലൈബ്രറി, വിശാലമായ കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വായനാകൂട്ടം
വഴികാട്ടി
ചങ്ങനാശേരിയിൽ നിന്നും 8 കിലോമീറ്റർ തെങ്ങണ , മോസ്കോ വേങ്കോട്ട റോഡിൽ സ്ഥിതി ചെയുന്നു