സെന്റ് തോമസ് എച്ച്.എസ്സ്. ചിങ്ങവനം.

(33018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


റൈറ്റ് റവ.ഡോ.അലക്സാണ്ടർ ചൂളപ്പറമ്പിൽ തിരുമേനി കോട്ടയം രൂപതയുടെ ഭരണസാരഥ്യം ഏറ്റ് അധികകാലം കഴിയുന്നതിനു മുൻപേ ക്രാന്തദർശിയായ അദ്ദേഹം ചിങ്ങവനത്തുള്ള ആളുകളുടെ പുരോഗതിയ്കു വേണ്ടി ഒരു സ്ക്കുൾ വേണമെന്ന് ആഗ്രഹിയ്ക്കുകയും ഇവിടെയുണ്ടായിരുന്ന സമുദായ പ്രമുഖരുമായി ആലോചിച്ച് സ്ക്കുൾ സ്ഥാപിക്കുന്നതിന് തീരുമാനിക്കുകയും ചെയ്തു.. അതനുസരിച്ച് എം.സി.ചാക്കോ മുളയ്ക്കാംചിറ അവർകളുടെ സഹായത്തോടെ സ്ക്കുൾ സ്ഥിതിചെയ്യുന്ന പുരയിടം വിലയ്കുവാങ്ങി.അങ്ങനെ 1928 മെയ് 21-ാം തീയതി തിങ്കളാഴ്ച സ്ക്കുൾ പ്രവർത്തനം ആരംഭിച്ചു .ഈ സ്ക്കുളിന്റെപ്രഥമ ഹെഡ്മാസ്റ്റർ ശ്രീ.പി.സി.ആൻഡ്രൂസ് ആയിരുന്നു..ചിങ്ങവനം ദേശത്തിന്റെ തിലകക്കുറിയായി മാറിയ ഈ സ്ക്കുളിന്റെ പിന്നീടുള്ള വളർച്ച ത്വരിതഗതിയിൽ ആയിരുന്നു.വളർന്നുകൊണ്ടിരിക്കുന്ന ഇളം തലമുറകളെ സ്വഭാവത്തിലും സംസ്ക്കാരത്തിലും വിദ്യാസമ്പാദനത്തിലും തൃപ്തികരമായ മാനങ്ങളിലേയ്ക്ക് തിരിച്ചുവിട്ട് ഉത്തമപൌരന്മാരാക്കി തീർക്കുവാൻ ഈ സ്ക്കുളിന് സാധിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. .ഇന്ന് 81 വയസ്സ് പിന്നിട്ട ഈ വിദ്യാക്ഷേത്രം കഴിഞ്ഞുപോയ വിദ്യാർഥി മനസ്സുകൾക്കും ഇന്നിന്റെ മക്കൾക്കും മധുരസ്മരണകൾ നൽകി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു.

സെന്റ് തോമസ് എച്ച്.എസ്സ്. ചിങ്ങവനം.
വിലാസം
ചിങ്ങവനം

ചിങ്ങവനം പി.ഒ.
,
686531
,
കോട്ടയം ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽstthomashscgv@gmail.com
കോഡുകൾ
സ്കൂൾ കോഡ്33018 (സമേതം)
യുഡൈസ് കോഡ്32100600310
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ29
ആകെ വിദ്യാർത്ഥികൾ74
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികJolly V.K
പി.ടി.എ. പ്രസിഡണ്ട്Bobby R
എം.പി.ടി.എ. പ്രസിഡണ്ട്Shanthini Reji
അവസാനം തിരുത്തിയത്
18-08-2025Stthomashscgv


പ്രോജക്ടുകൾ



ഭൗതികസൗകര്യങ്ങൾ

രണ്ടര ഏക്ക൪ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.ഹൈസ്കൂൾവിഭാഗത്തിനായി ആറുക്ളാസ്സ്റൂമുകളും യു. പി വിഭാഗത്തിനായി അഞ്ചുക്ളാസ്സ്റൂമുകളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സൗകര്യപൃദമായ ഒരു കംപ്യൂട്ട൪ലാബ് ഉണ്ട്.ഏഴ് കംപ്യട്ടറുകളുള്ളലാബിൽ ബ്റോഡ്ബാൻഡ്ഇൻറ൪നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1928-1931 ശ്രീഃ പി.സി.ആൻഡ്രൂസ്സ്
  • 1931-1944 റവഃ ഫാദർ.സ്റ്റീഫൻ ഊരാളിൽ
  • 1944-1946 റവഃ ഫാദർ.സിറിയക്ക് നടയ്ക്കുഴയ്ക്കൽ
  • 1946-1947 റവഃ ഫാദർ.ജോസഫ് കണ്ടാരപ്പള്ളി
  • 1947-1948 റവഃ ഫാദർ.എൻ.സി,ജേക്കബ്
  • 1948-1952 റവഃ ഫാദർ.ജോസഫ് കണ്ടാരപ്പള്ളി
  • 1952-1965 റവഃ ഫാദർ.കുര്യാക്കോസ്സ് തറയപ്പട്ടയ്ക്കൽ
  • 1965-1966 റവഃ ഫാദർ.ലൂക്കോസ്സ് പതിയിൽ
  • 1966-1970 റവഃ ഫാദർ.തോമസ്സ് തേരന്താനം
  • 1970-1973 റവഃ ഫാദർ.തോമസ്സ് വെട്ടിമറ്റം
  • 1973-1974 ശ്രീഃ വി,ജെ.ജോസഫ്
  • 1974-1979 ശ്രീഃ എൻ.എം.ജോൺ
  • 1979-1988 ശ്രീഃ പി.സി.ജോസഫ്
  • 1988-1991 സി . നോയൽ എസ്.വി.എം
  • 1991-1995 ശ്രീഃ എ.യു.ജോൺ
  • 1995-1998 ശ്രീഃ പി.എം.അലക്സ്
  • 1998-2000 ശ്രീഃ കെ.ജെ.ലൂക്കോസ്
  • 2000-2002 സി . ഈ . റ്റി.,ത്രേസ്യ
  • 2002-2004 ശ്രീമതിഃ സി.എൽ .അന്നമ്മ
  • 2004-2005 ശ്രീമതിഃ.ചേച്ചമ്മ തോമസ്സ്
  • 2005-2006 ശ്രീഃ പി.ജെ.ജോൺ
  • 2006-2010 ശ്രീഃ ജോയി എബ്രഹാം
  • 2010-2012 ശ്രീ.ജേക്കബ് കെ പി
  • 2012-2017 സി.മോളി എം സി
 2017- 2019                                                സ്റ്റീഫൻ കെ യു

2019- 2024 മനോജഁ ജോസഫഁ

2024- 2025 REJI THOMAS

2025_ Jolly V.K

  • പ്രശസ്ത ശാസ്ത്രജ്ഞൻ ഡോഃ ജോർജ്ജ് സുദർശൻ
  • നി.വ.ദി.ശ്രീഃ.പൌലോസ് മാർ പക്കോമിയോസ്
  • ശ്രീഃ മോൺസിഞ്ഞോർ പീറ്റർ ഊരാളിൽ
  • ബി.സി.എം കോളേജ് പ്രിൻസിപ്പലായിരുന്ന ബഃ സി.സാവിയോ എസ്.വി.എം
  • അഭിവന്ദ്യ കുര്യാക്കോസ് മാർ ഇവാനിയോസ് , തുടങ്ങിയവർ....

വഴികാട്ടി