സഹായം Reading Problems? Click here


ഗവ.എൽ പി എസ് പറപ്പള്ളി

Schoolwiki സംരംഭത്തിൽ നിന്ന്
(31509 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവ.എൽ പി എസ് പറപ്പള്ളി
31509-school.png
വിലാസം
കിഴപറയാർപി.ഒ,

പറപ്പള്ളി
,
686578
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ9495849938
ഇമെയിൽglpsparappally@gmail.com
കോഡുകൾ
സ്കൂൾ കോഡ്31509 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലപാലാ
ഉപ ജില്ലപാലാ
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം5
പെൺകുട്ടികളുടെ എണ്ണം8
വിദ്യാർത്ഥികളുടെ എണ്ണം13
അദ്ധ്യാപകരുടെ എണ്ണം4
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസജി മോൻ കെവി
പി.ടി.ഏ. പ്രസിഡണ്ട്റ്റിജ സുധൻ
അവസാനം തിരുത്തിയത്
23-09-202031509


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

നമ്മുടെ പാറപ്പളളി ഗ്രാമത്തിൽ ഇക്കഴിഞ്ഞ 104 വർഷങ്ങളായി നിലനിന്നു പോരുന്ന വിദ്യാലയമാണ് പാറപ്പളളി ഗവ.എൽ.പി സ്കൂൾ. ഈ പ്രദേശത്തെ ആയിരക്കണക്കിന് കുരുന്നുകളുടെ അകകണ്ണ് തുറക്കാൻ സഹായിച്ചവളാണ് ഈ വിദ്യാലയമുത്തശ്ശി. നാട്ടുകാർ സൌജന്യമായി നൽകിയ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നതെന്നത് ഇന്നാട്ടുകാരുടെ വിദ്യാഭ്യാസാമുഖ്യം വെളിപ്പെടുത്തുന്നു. ഈ പ്രദേശത്തെ ഏക പൊതുമേഖലാസ്ഥാപനമാണ് ഈ എൽ.പി. സ്കൂൾ. ഈ പ്രദേശക്കാരായ സാധാരണക്കാർക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ പ്രാഥമിക വിദ്യാഭ്യാസത്തിന് വർഷങ്ങളായി ആശ്രയമായിരുന്നത് നമ്മുടെ ഈ സർക്കാർ പ്രൈമറി സ്കൂളാണ്.

ചരിത്രം

തിരുവിതാംകൂർ രാജഭരണത്തിൻ കീഴിലായിരുന്ന കാലത്ത് ഗരുഡൻമന പരമേശ്വരൻ നമ്പൂതിരിയുടെ ജന്മി വസ്തുവായിരുന്ന ഈ സ്ഥലം പിന്നീട് വയലിൽ കളപ്പുര കുടുംബം കാണാപ്പാട്ടത്തിനെടുത്തു. അന്നത്തെ പതിവ്, പാട്ടക്കാരൻ, വസ്തുക്കരത്തോടൊപ്പം ജന്മിക്കരവും വില്ലേജോഫീസിൽ അടയ്ക്കണമെന്നതായിരുന്നു. ജന്മിക്ക് നിശ്ചിത തുക സർക്കാർ നൽകും. 1911-ൽ, ഔസേപ്പ് ജോസഫ്, വയലിൻ കളപ്പുര, 7 സെൻറ് സ്ഥലം സൌജന്യമായി നൽകിയിടത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ നിലവിലുളള ഒരേക്കറോളം വിസ്തൃതമായ വസ്തുവിൽ, ഈ 7 സെൻറ് ഒഴികെയുളള സ്ഥലം സർക്കാർ പൊന്നുംവിലയ്ക്കെടുത്തതാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുളളത്. ആശാൻ പളളിക്കൂടമെന്ന നിലയിൽ, കല്ലിൽ കുട്ടപ്പൻനായരുടെ പിതാവാണ് ഇവിടെ സ്കൂൾ തുടങ്ങിവച്ചത്. ഓലമേഞ്ഞ ചെറിയ ഒരു കെട്ടിടമായിരുന്നു അന്നത്തേത്. പിന്നീട് ഇത് എൻ.എസ്.എസ് കരയോഗം പണം മുടക്കി പുതുക്കിപ്പണിതു. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഇവിടെ ഉണ്ടായിരുന്നതായും ലോവർ പ്രൈമറി സ്കൂളിനെ പിന്നീട് അപ്പർ പ്രൈമറിയാക്കാനുളള ശ്രമങ്ങൾ നടന്നിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഒരേക്കർ സ്ഥലം സ്വന്തമായുളള ഈ സ്കൂളിൽ വിശാലമായ കളിസ്ഥലമുണ്ട്. ചുറ്റുമതിലുകൾ തീർത്ത് സുരക്ഷിതമാണിത്. കുട്ടികൾക്ക് വിനോദത്തിനായി കിഡ്സ് പാർക്കും ഇവിടെയുണ്ട്. വ്യത്തിയും വെടിപ്പും എല്ലാവിധ സൌകര്യങ്ങളും ഉളള കഞ്ഞിപ്പുരയും, ഡൈനിംഗ് ഹാളും ഈ സ്കൂളിലുണ്ട്. കുട്ടികൾക്ക് പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ Toilet-കളും, കുടിവെളളവുമുണ്ട്. കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനത്തിനാവശ്യമായ കമ്പ്യൂട്ടറുകളും ഈയിടെ ഇൻറർനെറ്റ് സംവിധാനവും ലഭിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിനാവശ്യമായ പച്ചക്കറികളും പഴങ്ങളും സ്കൂളിൽ കൃഷി ചെയ്യുന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. പാലാ രൂപതയുടെ പ്രഥമമെത്രാൻ അഭിവന്ദ്യ സെബാസ്റ്റ്യൻ വയലിൽ

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_പറപ്പള്ളി&oldid=980908" എന്ന താളിൽനിന്ന് ശേഖരിച്ചത്