ഗവ എൽ പി സ്കൂൾ പാറപ്പള്ളി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ.എൽ പി എസ് പറപ്പള്ളി/ചരിത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1911-ൽ, ഔസേപ്പ് ജോസഫ്, വയലിൻ കളപ്പുര, 7 സെൻറ് സ്ഥലം സൌജന്യമായി നൽകിയിടത്താണ് ഈ സ്കൂൾ സ്ഥാപിച്ചത്. ഇപ്പോൾ നിലവിലുളള ഒരേക്കറോളം വിസ്തൃതമായ വസ്തുവിൽ, ഈ 7 സെൻറ് ഒഴികെയുളള സ്ഥലം സർക്കാർ പൊന്നുംവിലയ്ക്കെടുത്തതാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുളളത്. ആശാൻ പളളിക്കൂടമെന്ന നിലയിൽ, കല്ലിൽ കുട്ടപ്പൻനായരുടെ പിതാവാണ് ഇവിടെ സ്കൂൾ തുടങ്ങിവച്ചത്. ഓലമേഞ്ഞ ചെറിയ ഒരു കെട്ടിടമായിരുന്നു അന്നത്തേത്. പിന്നീട് ഇത് എൻ.എസ്.എസ് കരയോഗം പണം മുടക്കി പുതുക്കിപ്പണിതു. ആദ്യഘട്ടത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകൾ ഇവിടെ ഉണ്ടായിരുന്നതായും ലോവർ പ്രൈമറി സ്കൂളിനെ പിന്നീട് അപ്പർ പ്രൈമറിയാക്കാനുളള ശ്രമങ്ങൾ നടന്നിരുന്നതായും അറിയാൻ കഴിഞ്ഞിട്ടുണ്ട്.