ഗവ.യു പി എസ് ചക്കാമ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(31261 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.യു പി എസ് ചക്കാമ്പുഴ
വിലാസം
ചക്കാമ്പുഴ

ചക്കാമ്പുഴ പി.ഒ.
,
686574
,
കോട്ടയം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04822 262050
ഇമെയിൽgupschakkampuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്31261 (സമേതം)
യുഡൈസ് കോഡ്32101200401
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല രാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഉഴവൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ12
ആകെ വിദ്യാർത്ഥികൾ37
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിൻസി അബ്രഹാം
പി.ടി.എ. പ്രസിഡണ്ട്ബിജു എം ജി
എം.പി.ടി.എ. പ്രസിഡണ്ട്മീര മഹേഷ്‌
അവസാനം തിരുത്തിയത്
05-07-202531261-hm


പ്രോജക്ടുകൾ



കോട്ടയം ജില്ലയിൽ , എറണാകുളം, ഇടുക്കി ജില്ലകളുടെ അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്........

ചരിത്രം

1926 ൽ ഒരു എൽപി സ്‌കൂൾആയി ആരംഭിച്ച   ഈ സ്‌കൂൾ   1964 -65 കാലഘട്ടത്തിൽ യുപി  സ്‌കൂൾ ആയി അപ്പ്ഗ്രേഡ്  ചെയ്യപ്പെട്ടു . ഈ സ്‌കൂൾന്  1981ൽ ഒരു  പുതിയ ഇരുനില  കെട്ടിടം ഉണ്ടാവുകയും തുടർന്നു പുതിയ പുതിയ കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുകയും ചെയ് തു  ഒരു മിക്‌സ്ഡ്  സ്‌കൂൾ ആയ ഇവിടെ  1 -7 വരെ ഓരോ ഡിവിഷനു കളാണ് ഉള്ളത് .ഈ കോംബൗണ്ടിൽ ഒരു അംഗൻവാടിയും രാമപുരം സബ്‌ജില്ലയുടെ ബി .ആർ .സി  യും ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്കായി ഒരു ബഡ്‌സ്  സ്കൂളും  പ്രവർത്തിച്ചുവരുന്നു

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

സ്കൂൾ ഗ്രൗണ്ട്

    കുട്ടികളുടെ ശാരീര മാനസിക ഉല്ലാസത്തിനുതകുന്ന കളികളിൽ ഏർപ്പെടുന്നതിനുള്ള ഒരു കളിസ്ഥലം ഈ സ്കൂളിനുണ്ട്.

സയൻസ് ലാബ്

   കുട്ടികളിൽ ശാസ്ത്ര ബോധം വളർത്തുന്നതിനും പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിനും സജ്ജീകൃതമായ ഒരു ലാബ് ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഐടി ലാബ്

    കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്ന ഒരു ഐ. ടി ലാബ്  ഇവിടെ സജ്ജീകൃതമാണ്.

സ്കൂൾ ബസ്

    ലഭ്യമല്ല

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിനു സമീപം തരിശായികിടക്കുന്ന സ്ഥലത്ത് ജൈവകൃഷി ആരംഭിക്കുകയും എല്ലാകുട്ടികളെയും ഉൾപ്പെടുത്തി ഹരിത ക്ലബ്  രൂപീകരിക്കുകയും ചെയ്‌തു

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ  വകുപ്പിന്റെ  സംരംഭമായ  വിദ്യാരംഗം കലാ  സാഹിത്യവേദി  ഈ  സ്കൂളിൽ നല്ലരീതിയിൽ പ്രവർത്തിക്കുന്നു  

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്

സ്‌കൂൾ അധ്യാപികയായ ദീപ ടീച്ചറിന്റെ നേതൃത്വത്തിൽ കുട്ടികളിൽ ശാസ്ത്രചിന്ത വളർത്തിക്കൊണ്ടു വരാൻ -പഠനപ്രക്രിയകൾക്ക് അനുസൃതമായ നിരീക്ഷണപരിഷണങ്ങൾ നടത്തുന്നതിന് ശാസ്‌ത്രക്ലബ്ബ് പ്രവർത്തിക്കുന്നു സ്‌കൂളിൽ സജീകരിച്ചിട്ടുള്ള ശാസ്തലാബിന്റയ്യും ഹൈടെക് ക്ലാസ് മുറികളുടേയ്യും കമ്പ്യൂട്ടർ ലാബിന്റയും സഹായത്താൽ  ശാസ്ത്ര ലോകത്തെ വിവിധ പ്രതിഭാസങ്ങൾ കുട്ടികൾക്ക് പഠനയോഗ്യമാക്കൻ സയൻസ് ക്ലബ് ഉപയോഗപ്പെടുത്തുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ദീപ എം എൻ ,സുരേന്ദ്രൻ  നായർ എന്നിവരുടെ മേൽനേട്ടത്തിൽ കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഗണിതം കുട്ടികളുടെ ഇഷ്ടവിഷയം ആക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെ ഗണിതശാത്ര ക്ലബ്  പ്രവർത്തിക്കുന്നു .

സാമൂഹ്യശാസ്ത്രക്ലബ്

അധ്യാപകരായ -അനുപമ ടീച്ചറിന്റെയും ലൈസമ്മ ടീച്ചറിന്റെയും നേതൃത്വത്തിൽ  വിദ്യാർഥികളുടെ സാമൂഹ്യ അവബോധം പരിഭോഷിപ്പിക്കുന്നതിനായി ഈ സ്‌കൂളിൽ രൂപം നൽകിയ സോഷ്യൽസയൻസ്  ക്ലബ് വിജയകരമായി മുന്നേറുന്നു --

പരിസ്ഥിതി ക്ലബ്ബ്

അധ്യാപകരായ സുരേഷ് സാറിന്റെയും  സുരേന്ദ്രൻ സാറിന്റെയും മേൽനോട്ടത്തിൽ - 36- കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. കുഞ്ഞു മനസ്സുകളിൽ പരിസ്ഥിതി ബോധം  വളർത്തുക എന്ന ലക്ഷ്യത്തോടെ  ഒരു പരിസ്ഥിതി  ക്ലബ് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു 

സ്മാർട്ട് എനർജി പ്രോഗ്രാം


ദീപാ ടീച്ചറിന്റെയും ,സുരേഷ് സാറിന്റെയും നേതൃത്വത്തിൽ സ്മാർട്ട് എനർജി പ്രോഗ്രാം ഈ സ്കൂളിൽ നടന്നു വരുന്നു .എനർജി മാനേജ്‌മന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തി വരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൽ അംഗമാണ് ഈ സ്കൂൾ . -

നേട്ടങ്ങൾ

  • "ഗുണമേൻമയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം "എന്ന കാഴ്ച്ചപ്പാടോടെ ക്ലാസ് മുറികൾ സാങ്കേതിക വിദ്യ സൗഹൃതമാക്കൽ ഭൗതികസൗകര്യ വികസനം ,ഗുണത ഉറപ്പാക്കൽ ആവശ്യമായ അക്കാദമിക പ്രവർത്തനങ്ങൾ ,സാമൂഹിക പങ്കാളിത്തം ഉറപ്പാക്കൽ എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു

ജീവനക്കാർ

അധ്യാപകർ

1 ജിൻസി അബ്രഹാം [ഹെഡ്മാസ്റ്റർ ]

2 .ദേവിക ജി

3..അനുപമ ആർ

4ബിന്ദു എം ആർ

5.ബീന തോമസ്

6.അനു മോൾ കെ എൻ

7.ധന്യ ഗോപാൽ

അനധ്യാപകർ

1. ജിറ്റി സേവ്യർ

2.അമ്മിണി എം. എം

സ്‌കൂളിലെ മുൻ പ്രഥമ അദ്ധ്യാപകർ

1 .പത്മാവതി കുഞ്ഞമ്മ

2 .എം.ജി സരോജം

3 .ഫ്രഞ്ചി അബ്രഹാം

4 .ജോർജ് തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. . ബഹു .ശ്രീ റോഷി അഗസ്റ്റിൻ [കേരള ജലസേചന വകുപ്പ് മന്ത്രി ]
  2. ശ്രീ ചെന്താമരാക്ഷൻ [സയന്റിസ്റ്റ് ,അമേരിക്ക ]
  3. ശ്രീ ജയചന്ദ്രൻ [പോലീസ് ഡിപ്പാർട്ട്മെന്റ് ]
  4. ഡോക്ടർ .ജോസ്‌കുട്ടി കോലത്ത്
  5. ഡോക്ടർ .അരുൺരാജ് .ബി [യു.കെ ]
  6. അഡ്വ .വിൻസെന്റ് ചെറിയാൻ
  7. അഡ്വ .ജോസ് നെച്ചിയിൽ
  8. സോണി ഈറ്റക്കൽ [സംസ്ഥാന ക്ഷീര വികസന ബോർഡ് മെമ്പർ ]

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ.യു_പി_എസ്_ചക്കാമ്പുഴ&oldid=2745321" എന്ന താളിൽനിന്ന് ശേഖരിച്ചത്