നോർത്ത് എൽ പി എസ് രാമപുരം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
നോർത്ത് എൽ പി എസ് രാമപുരം | |
---|---|
![]() | |
![]() | |
വിലാസം | |
ഇടിയനാൽ ഇടിയനാൽ പി.ഒ. പി.ഒ. , 686576 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | northlps25@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 31225 (സമേതം) |
യുഡൈസ് കോഡ് | 32101200309 |
വിക്കിഡാറ്റ | Q87658284 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 2 |
പെൺകുട്ടികൾ | 2 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ലിസമ്മ അബ്രാഹം |
പി.ടി.എ. പ്രസിഡണ്ട് | Jobin Jose |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ സതീഷ് |
അവസാനം തിരുത്തിയത് | |
09-02-2022 | Asokank |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
കോട്ടയം ജില്ലയുടെ വടക്കുഭാഗത്തായി, ഇടുക്കി എറണാകുളം ജില്ലകളുമായി അതിർത്തി പങ്കിടുന്ന രാമപുരം പഞ്ചായത്തിൽ നോർത്ത് എൽ.പി.സ്ക്കൂൾരാമപുരം സ്ഥിതി ചെയ്യുന്നു.
ചരിത്രം
1915 ൽ ആരംഭിച്ചതാണ് ഈ വിദ്യാലയം. ചെറിയ ഒരു കളരിയായിട്ടാണ് ഈ സ്ഥാപനം തുടങ്ങിയത്. പിന്നീട് 18 പേര് ചേർന്ന് വീതിച്ചെടുത്ത പണം കൊണ്ട് സ്കൂളിനുള്ള കെട്ടിടം നിർമ്മിച്ചു. നാട്ടുകാരായ ഏതാനും വ്യക്തികളുടെ മാനേജ്‍മെന്റിലാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ചെങ്ങന്നൂർ സ്വദേശിയായ കോശി സാർ , ഉമ്മൻ സാർ എന്നിവരാണ് ഈ സ്കൂളിലെ ആദ്യകാല അധ്യാപകർ.1984 ൽ പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഈ സ്കൂൾ ഏറ്റെടുത്തു. റവ.ഫാ മാത്യു ഇല്ലിമൂട്ടിൽ ആയിരുന്നു ആദ്യത്തെ മാനേജർ. രാമപുരത്തു നിന്നും കർമ്മലീത്ത സിസ്റ്റേഴ്സ് ഇവിടെ വന്ന് പഠിപ്പിച്ചിരുന്നു. തുടർന്ന് കുറിഞ്ഞിയിൽ ഒരു FCC മഠം സ്ഥാപിക്കുകയും FCC സിസ്റ്റേഴ്സ് ഇവിടുത്തെ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.സ്കൂളിന്റെ ആദ്യത്തെ ഹെഡ്മാസ്റ്റർ റ്റി.കെ. ഉമ്മൻസാറായിരുന്നു. പിന്നീട് വി.ജെ ആഗസ്തി, പി.കെ നാരായണപിള്ള , റവ.സി. മോസ്സസ്, റവ.സി. വിമല, റവ.സി. പോൾ മരിയ, റവ. സി.ഗ്രേയ്സ്‍മരിയ , റവ.സി.കാർമ്മൽ ജോസ്, റവ.സി. ആൻസ് തുടിയംപ്ലാക്കൽ, റവ.സി. എൽസി കോയിക്കലേട്ട് , ശ്രീമതി ത്രേസ്യാമ്മ സെബാസ്റ്റ്യൻ , ശ്രീ. ബിജുമോൻ മാത്യു എന്നിവരും പ്രഥമാധ്യാപകരായി.സ്കൂളിന്റെ ഇപ്പോഴത്തെ മാനേജർ റവ.ഫാ ജോസഫ് കല്ലാച്ചേരിൽ ആണ്. ശ്രീമതി.ലിസമ്മ അബ്രാഹം, സ്കൂൾ ഹെഡ്മിമിസ്ട്രസായി ഇപ്പോൾ സേവനം ചെയ്തു വരുന്നു.
ഭൗതികസൗകര്യങ്ങൾ
കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട് കുുട്ടികൾക്ക് ശാരീരികവും മാനസികവുമായ ഉല്ലാസത്തിനായി കളികളിൽ ഏർപ്പെടുന്നതിനായി ഒരു ചെറിയ ഗ്രൗണ്ട് സ്കൂളിന് ഉണ്ട്. കുട്ടികൾക്ക് പരീക്ഷണ നിരീക്ഷണങ്ങൾ ചെയ്യുന്നതിനും അവസരോചിത്രമായി പ്രയോഗിക്കാൻ പറ്റുന്നതരത്തിലും അനുയോജ്യമായ ഉപകരണങ്ങൾ സയൻസ് ലാബിൽ ഉണ്ട്.കമ്പ്യൂട്ടർ പഠനത്തിനും മറ്റുമായി ഒരു ചെറിയ പഠനമുറി ഓഫീസിനോടനുബന്ധിച്ച് സജ്ജമാക്കിയിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
ജൈവ കൃഷി നല്ല ഒരു ജൈവ കൃഷിത്തോട്ടം സ്കൂളിനുണ്ട്. പയർ, പാവൽ, കോവൽ മുളക് തുടങ്ങിയവ കൃഷിചെയ്യുന്നു.
വിദ്യാരംഗം കലാസാഹിത്യ വേദി കുട്ടികളിലെ സർഗവാസനകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന് വിദ്യാരംഗം കലാസാഹിത്യവേദി സഹായിക്കുന്നു. ഉപജില്ലാ തലത്തിൽ നടത്തുന്ന മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യുന്നു.
ക്ലബ് പ്രവർത്തനങ്ങൾ
ഗണിതശാസ്ത്രക്ലബ് ഗണിതം മധുരമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ അധ്യാപിക ലിസമ്മ അബ്രഹാമിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഗണിതലാബ്പ്രവർത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ് വിദ്യാർത്ഥികളിൽ സാമൂഹ്യാവബോധം വളർത്തുന്നതിനായി ഈ സ്കൂളിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. ആനുകാലിക സംഭവങ്ങൾ ചർച്ച ചെയ്യുകയും വിവിധ മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു.
ആരോഗ്യ ക്ലബ്ബ് ആരോഗ്യമാണ് സമ്പത്ത് എന്ന ബോധ്യം കുട്ടികളിൽ വളർത്താൻ അധ്യാപകരുടേയും സ്കൂൾ ഹെൽത്ത് നേഴ്സിന്റേയും നേതൃത്വത്തിൽ ആരോഗ്യ ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.
സ്മാർട്ട് എനർജി പ്രോഗ്രാം
എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടത്തിവരുന്ന സ്മാർട്ട് എനർജി പ്രോഗ്രാമിൽ അംഗമാണ് ഈ സ്കൂൾ .
നേട്ടങ്ങൾ
- 2016-17 വർഷത്തിൽ രാമപുരത്തു വാര്യർ മെമ്മോറിയൽ വഞ്ചിപ്പാട്ടു മത്സരത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ്.
- 2016 - 17 ൽ നടന്ന ഉപജില്ലാ കലോത്സവത്തിൽ ലളിതഗാനം ഒന്നാം സ്ഥാനം ഈ സ്കൂളിന് ലഭിച്ചു.
ജീവനക്കാർ
അധ്യാപകർ
- ലിസമ്മ അബ്രാഹം(ഹെഡ്മിസ്റ്റ്രസ്
- ഷീബ സി ഒ
- മിനു ജോസഫ്
പാചകത്തൊഴിലാളി
ഏലിക്കുട്ടി മാത്യു
മുൻ പ്രധാനാധ്യാപകർ
പേര് | സേവനകാലം | ||
---|---|---|---|
1 | ബിജുമോ൯ മാത്യു. | 2015 | 2021 |
2 | ശ്രീമതി ത്രേസ്യാമ്മ സെബാസ്റ്റ്യൻ | 2013 | 2015 |
3 | സി.എൽസമ്മ സെബാസ്റ്റ്യൻ | 2001 | 2013 |
4 | സി.ആൻസമ്മ ജോർജ് | 1998 | 2001 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഡോ. മേരിക്കുട്ടി മഴുവഞ്ചേരിൽ
2 പ്രൊഫ മാത്യു പുതിയിടത്തു ചാലിൽ
3. ഫാ. ടോം ഉഴുന്നാലിൽ
വഴികാട്ടി
വിദ്യാലയത്തിലേക്ക് ഏത്തിച്ചേരുന്നതിനുള്ള മാർഗ്ഗങ്ങൾ
- രാമപുരം ഭാഗത്തു നിന്നും വരുന്നവർ രാമപുരം - കുറിഞ്ഞി റൂട്ടിൽ നെല്ലിയാനിക്കുന്ന് കവലയിൽ നിന്നും മാനത്തൂർ റൂട്ടിൽ 300 മീറ്റർ കിഴക്കോട്ട് വരുക.
- പാലാ - തൊടുപുഴ റൂട്ടിൽവരുന്നവർ കുറിഞ്ഞി കവലയിൽ ഇറങ്ങി കുറിഞ്ഞി - രാമപുരം റൂട്ടിൽ ഇടിയനാൽ കയറ്റത്തിൽ നിന്നും ഇടത്തോട്ട് (കിഴക്കോട്ട്) 300 മീറ്റർ വരുക.
Loading map...