എ.എൽ.പി.എസ് തലശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ് തലശ്ശേരി | |
---|---|
വിലാസം | |
തലശ്ശേരി എ.എൽ.പി.സ്ക്കൂൾ തലശ്ശേരി , തലശ്ശേരി പി.ഒ. , 679532 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1979 |
വിവരങ്ങൾ | |
ഫോൺ | 04884 280921 |
ഇമെയിൽ | alpstly@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24646 (സമേതം) |
യുഡൈസ് കോഡ് | 32071700101 |
വിക്കിഡാറ്റ | Q64089793 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | വടക്കാഞ്ചേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചേലക്കര |
താലൂക്ക് | തലപ്പിള്ളി |
ബ്ലോക്ക് പഞ്ചായത്ത് | വടക്കാഞ്ചേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ദേശമംഗലംപഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 148 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ റഷീദ്.എം |
പി.ടി.എ. പ്രസിഡണ്ട് | അനൂപ് സി.ബി. |
എം.പി.ടി.എ. പ്രസിഡണ്ട് | സവിത |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
തൃശൂർ ജില്ലയുടെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് എ.എൽ.പി.സ്കൂൾ തലശ്ശേരി. വടക്കാഞ്ചേരി സബ്ജില്ലയിലെ മികച്ച വിദ്യാkലയങ്ങളിൽ ഒന്നാണ് ഇത്. അക്കാദമിക ഭൗതിക തലങ്ങളിൽ വളരെ മികച്ച നേട്ടം ഈ വിദ്യാലയം കൈവരിച്ചിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സ് വരെ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.
1979ൽ തലശ്ശേരി ചുങ്കം ജമാ അത്ത് കമ്മിറ്റിയുടെ കീഴിലാണ് ഇ വിദ്യാലയം സ്ഥാപിതമായത്. പിന്നോക്ക വിഭാഗക്കാർ കൂടുതൽ താമസിക്കുന്ന ഇ പ്രദേശത്ത് വിദ്യാലയം വലിയൊരു മുതൽക്കൂട്ടാണ്.പാലക്കാട് ജില്ലയോട് ചേർന്ന് കിടക്കുന്ന ഇ വിദ്യാലയത്തിൽ മൂന്ന് ഡിവിഷനിൽ അധികം വിദ്യാർഥികൾ ഓരോ വർഷവും അധ്യയനം പൂർത്തിയാക്കുന്നു .
ഭൗതികസൗകര്യങ്ങൾ
നാല് കെട്ടിടങ്ങളിലായാണ് കെ.ജി വിഭാഗവും പ്രൈമറി വിഭാഗവും നില കൊള്ളുന്നത്. കുട്ടികൾക്കു ഇഷ്ടംപോലെ കളിക്കാവുന്ന വലിയ മൈതാനവും സ്കൂളിനുണ്ട്. വലിയ പരിപാടികൾ നടത്താനാവശ്യമായ ഓപ്പൺ സ്റ്റേജും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്കു പ്രകൃതിസൗന്ദര്യം വിളിച്ചോതുന്ന വിധം മനോഹരമായ പൂന്തോട്ടവും പാർക്കും കളിയുപകരണങ്ങളും വിവിധ സ്ഥലങ്ങളിലായി സജ്ജമാക്കിയിട്ടുണ്ട്. സ്കൂളിലേക്ക് വരുന്ന വഴി ടൈൽ വിരിച്ചു സുരക്ഷിതമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സർവ്വതോൻമുഖമായ വികാസം എന്നത് വിട്ടുവീഴ്ചയില്ലാത്ത വിഷയമായതിനാൽ പാഠപുസ്തകത്തിനും പാഠ്യപദ്ധതിക്കും പുറത്തു പലവിധത്തിലുള്ള പ്രവർത്തനങ്ങൾ കുട്ടികൾക്കായി വികസിപ്പിച്ചെടുക്കാൻ അദ്ധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്.
കുട്ടികളിൽ ആത്മവിശ്വാസവും സാമൂഹികാവബോധവും സൃഷ്ടിക്കുന്നതിന്റെ ഭാഗമായി ആഴ്ചയിലൊരിക്കൽ ആയോധനകലാ പരിശീലനം നൽകുന്ന പദ്ധതി ആവിഷ്കരിക്കാൻ സാധിച്ചിട്ടുണ്ട്. സ്വന്തമായി കൃഷി ചെയ്തു വിഷവിമുക്തമായ പച്ചക്കറികൾ ഉല്പാദിപ്പിക്കുന്നതിലൂടെ കാർഷികവൃത്തിയോടും കർഷകരോടും ഉള്ള കുട്ടികളുടെ മനോഭാവം നല്ല രീതിയിൽ വളർത്തുന്നതിനായി കുട്ടികൾ തന്നെ നിർമിച്ചു സംരക്ഷിച്ചു പോരുന്ന ഒരു ജൈവപച്ചക്കറിത്തോട്ടം വിദ്യാലയത്തിന്റെ ഭാഗമാണ്.
മുൻ സാരഥികൾ
1.ഡി .ദേവരാജൻ [മുൻ ഹെഡ് മാസ്റ്റർ ]
2.പദ്മാവതി [ടീച്ചർ ]
3.മുഹമ്മദ് കോയ[അറബിക് ടീച്ചർ ]
4.സുഹറ [അറബിക് ടീച്ചർ ]
5.ഒ. ഇന്ദിര [ടീച്ചർ ]
6.ഒ. രമാദേവി [ടീച്ചർ ]
7.ഡി. ശ്രീലത [മുൻ H M]
8.ടി.വി.ഓമന [ടീച്ചർ ]
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഒ.ദിവ്യ [ഐ ഐ ടി ]
രഘു [എഞ്ചിനീയർ ,അമേരിക്ക ]
സൈഫുന്നീസ [കാലിക്കറ്റ് യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡർ, BSC COMPUTER SCIENCE]
ശരത്ത് [ONE OF 18 UN -INDIA YOUNG CLIMATE LEADERS]
നേട്ടങ്ങൾ .അവാർഡുകൾ.
വടക്കാഞ്ചേരി സബ്ജില്ലാ തലത്തിൽ കലോത്സവത്തിനും കായികമേളയിലും ഉയർന്ന സ്ഥാനങ്ങൾ എല്ലാ വർഷവും ലഭിക്കാറുണ്ട്. LSS സ്കോളർഷിപ് തുടർച്ചയായി മൂന്ന് വർഷവും ലഭിച്ചിട്ടുണ്ട്. ദേശമംഗലം പഞ്ചായത്തിൽ ഏറ്റവും നന്നായി ജൈവകൃഷി നടത്തിയതിനു ആദരവ് ലഭിച്ചിട്ടുണ്ട്.
വഴികാട്ടി
- ഷൊർണുർ റെയിൽവേ സ്റ്റേഷനിൽ നിന്നും തൃശൂർ റോഡിൽ 2 കി.മി സഞ്ചരിച്ചു ചെറുതുരുത്തി ചുങ്കത്തു നിന്ന് വലത്തോട്ട് തിരിഞ്ഞു ചെറുതുരുത്തി -പൊന്നാനി റോഡിൽ 8 കി .മി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- പട്ടാമ്പിയിൽ നിന്നും ഗുരുവായൂർ റോഡിൽ 4 കി .മി സഞ്ചരിച്ചാൽ കൂട്ടുപാത ജംഗ്ഷനിൽ വെച്ചു ഇടത്തേക്ക് തിരിഞ്ഞു ഷൊർണുർ ഭാഗത്തേക് 7 കി .മി വന്നാൽ സ്കൂളിൽ എത്താം.
- തൃശ്ശൂരിൽ നിന്ന് 15 കി .മി സഞ്ചരിച്ചു വടക്കാഞ്ചേരി ടൗണിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു കുന്നംകുളം റോഡിൽ 3 കി .മി വരുമ്പോൾ കുണ്ടന്നൂർ ജംഗ്ഷനിൽ എത്തും.അവിടെ നിന്ന് വലത്തോട്ട് തിരിഞ്ഞു 8 കി .മി വന്നാൽ സ്കൂളി എത്താം.
- ലാൻഡ് മാർക്ക് [NEAR MSA ORPHANAGE,THALASSERY]
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 24646
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ