ജി.എൽ.പി.എസ് പെരുംപറമ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിൽ തിരൂർ വിദ്യാഭ്യാസ ജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ പെരുമ്പറമ്പ് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് ഇത് .സ്കൂളിന്റെ മുഴുവൻ പേര് ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ പെരുമ്പറമ്പ് എന്നാണ് .
| ജി.എൽ.പി.എസ് പെരുംപറമ്പ് | |
|---|---|
| വിലാസം | |
പെരുമ്പറമ്പ് പെരുമ്പറമ്പ് പി.ഒ. , 679576 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1928 |
| വിവരങ്ങൾ | |
| ഫോൺ | 0494 2681247 |
| ഇമെയിൽ | glpperumparamba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 19222 (സമേതം) |
| യുഡൈസ് കോഡ് | 32050700205 |
| വിക്കിഡാറ്റ | Q64567235 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂർ |
| ഉപജില്ല | എടപ്പാൾ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പൊന്നാനി |
| നിയമസഭാമണ്ഡലം | തവനൂർ |
| താലൂക്ക് | പൊന്നാനി |
| ബ്ലോക്ക് പഞ്ചായത്ത് | പൊന്നാനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,എടപ്പാൾ, |
| വാർഡ് | 6 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 175 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സരസ്വതി പി. പി |
| പി.ടി.എ. പ്രസിഡണ്ട് | വിജിത |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിൻസി |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പെരുമ്പറമ്പ് ഗ്രാമത്തിന്റെ അക്ഷര ദീപമായി ജ്വലിച്ചു നിൽക്കുന്ന ജി .എൽ .പി .സ്കൂൾ 1928 ൽ ജന്മം കൊണ്ടു .ഇപ്പോൾ ഈ സ്ഥാപനം വിജയകരമായ സേവനത്തിന്റെ 93 വർഷം പിന്നിട്ടിരിക്കുന്നു .പ്രഗൽഭരും നിസ്വാർത്ഥമതികളുമായ അധ്യാപകരുടെ സേവനം തുടക്കം മുതൽ ഇവിടെ ലഭ്യമാകുന്നു .ഇന്ന് സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ സാഹചര്യങ്ങൾ വളരെ മെച്ചപ്പെട്ടിട്ടുണ്ട് .ശക്തമായ പി .ടി .എ ,എം .ടി .എ ,എസ് .എം .സി ,പൂർവ വിദ്യാർത്ഥി സംഘടന എന്നിവ സ്കൂളിന്റെ പുരോഗതിക്ക് മുഖ്യ ഘടകങ്ങളായി പ്രവർത്തിക്കുന്നുണ്ട് .കാലാനുസൃതമായി വന്ന ബോധന സമ്പ്രദായത്തിലെ മാറ്റങ്ങൾക്കനുസരിച്ച് രക്ഷിതാക്കളും സ്കൂളും തമ്മിൽ സൗഹൃദമായ ബന്ധം പുലർത്തുന്നതു കൊണ്ട് പാഠ്യ പാഠ്യേതര നിലവാരം ഉയർത്തി കൊണ്ടു വരാൻ കഴിഞ്ഞിട്ടുണ്ട് .
ഭൗതികസൗകര്യങ്ങൾ
ജി .എൽ.പി .പെരുമ്പറമ്പ് സ്കൂളിൽ മൂന്ന് കെട്ടിടങ്ങൾ ഉണ്ട് .ആൺ കുട്ടികൾക്ക് ആവശ്യത്തിന് ടോയ്‌ലറ്റ് ,പെൺകുട്ടികൾക്ക് ടോയ്‌ലറ്റ് ,യൂറിനൽ എന്നിവ ഉണ്ട് .കുടിവെള്ളത്തിനായി കിണർ ,പൈപ്പ് ഉണ്ട് .ഉച്ച ഭക്ഷണം പാചകം ചെയ്യുന്നതിനായി നല്ല അടുക്കള ,ഗ്യാസ് എന്നിവ ഉണ്ട് .കുട്ടികളുടെ മാനസികവും കായികവുമായ വികസനത്തിന് കളിസ്ഥലവും പാർക്കും ഉണ്ട് .ഫാൻ ,ടൈൽസ് പാകിയ ക്ലാസ് റൂമുകൾ കൂടാതെ 5 കമ്പ്യൂട്ടർ ,5 ലാപ് ടോപ്പുകൾ ,3 പ്രൊജക്ടറുകൾ എന്നിവയും ഉണ്ട് .
സ്കൂളിന് വൈ ഫൈ സൗകര്യവും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
എൽ .എസ് .എസ് സ്കോളർഷിപ്പ് പരിശീലനം ,വിജയഭേരി പ്രവർത്തനങ്ങൾ ,നിരന്തര മൂല്യനിർണയ പ്രവർത്തങ്ങൾ ,പ്രവൃത്തി പരിചയ പരിശീലന ക്ലാസുകൾ .2011 -12 സബ് ജില്ലയിലെ ബെസ്റ്റ് പി .ടി . എ ,2015 ൽ ജില്ലാ പ്രവൃത്തി പരിചയ മേളയിൽ 3 കുട്ടികൾ പങ്കെടുത്തു ,2016 ൽ ജില്ലാ ഗണിത മേളയിലും ;ജില്ലാ പ്രവൃത്തി പരിചയ യിലുമായി 2 പേർ പങ്കെടുത്തു .2017 -18 , 2019 -20 വർഷങ്ങളിൽ എൽ .എസ് .എസ് വിജയികൾ ,2019 -20 ഉപ ജില്ലാ ശാസ്ത്ര മേളയിൽ മൂന്നാം സ്ഥാനം ,വിവിധ ക്വിസ് മത്സരങ്ങളിൽ ജി .എൽ . പി .എസ് പെരുമ്പറമ്പിലെ കുട്ടികളുടെ പങ്കാളിത്തം ,ഗണിത ലാബ് ,ശാസ്ത്ര ലാബ് ,വിപുലമായ ലൈബ്രറി .
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാനധ്യപകരുടെ പേര് | കാലഘട്ടം |
|---|---|---|
| 1 | അപ്പുകുട്ടൻ മാസ്റ്റർ | 1993 |
| 2 | അഹമ്മദുണ്ണി മാസ്റ്റർ | 1994-1995 |
| 3 | ഗോപിനാഥൻ .എം പി | 1995-2000 |
| 4 | ദാമോദരൻ | 2000-2004 |
| 5 | വി .വി .സുകുമാരൻ | 2004-2004 |
| 6 | മാധവൻ .ടി പി | 2004-2015 |
| 7 | സരസ്വതി .പി .പി | 2015 -2024 |
ചിത്രശാല
-
പലഹാരമേള
-
പലഹാര മേള
വഴികാട്ടി
വഴികാട്ടി - എടപ്പാൾ -പഴയ ബ്ലോക്ക് -പാറപ്പുറം റോഡ് -പെരുമ്പറമ്പ്