സഹായം Reading Problems? Click here


ജി.എം.എൽ.പി.എസ്. പൊൻമള

Schoolwiki സംരംഭത്തിൽ നിന്ന്
(18452 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ജി.എം.എൽ.പി.എസ്. പൊൻമള
18452-01.jpg
വിലാസം
പള്ളിയാലിൽ,
പൊന്മള പി.ഒ,
മലപ്പുറം

പൊന്മള
,
676528
സ്ഥാപിതം1932
വിവരങ്ങൾ
ഫോൺ8111803598
ഇമെയിൽgmlpsponmala@gmail.com
കോഡുകൾ
സ്കൂൾ കോഡ്18452 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമലപ്പുറം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം34
പെൺകുട്ടികളുടെ എണ്ണം24
വിദ്യാർത്ഥികളുടെ എണ്ണം58
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലീന ജോർജ്
പി.ടി.ഏ. പ്രസിഡണ്ട്അസ്ക്കർ കെ
അവസാനം തിരുത്തിയത്
30-10-201818452


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

പൊന്മള ജി.എം.എൽ.പി സ്കൂളിന്റെ നാൾ വഴികൾ

സ്കൂൾ വിദ്യാഭ്യാസം നേടുന്നത് മതപരമായി നിഷിദ്ധമാണെന്ന കാഴ്ചപ്പാടുള്ള കാലത്താണു മദിരാശി സംസ്ഥാനത്തിൽ പെട്ട മലബാർ ജില്ലയിൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ഭൗതിക വിദ്യാഭ്യാസം നേടുന്നതിനനു അന്നത്തെ ഓത്തുപള്ളികളിൽ സൗകര്യം ഒരുക്കിയത്. 1912 ൽ ചാപ്പനങ്ങാടിയിലും 1923 ൽ ആക്കപ്പറമ്പിലും പൊന്മളയിലും ഓത്തുപള്ളികളിൽ ഭൗതിക പഠനം തുടങ്ങി.ഇതാണു പിന്നീട് സ്കൂളുകളായി രൂപം പ്രാപിക്കുന്നത്. 1932 ൽ സ്ഥാപിതമായ പൊന്മള ജി.എം.എൽ.പി സ്കൂൾ ആദ്യം ബോർഡ് സ്കൂൾ എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ചോലക്കര ഇല്ലം വകയായുള്ള സ്ഥലത്ത് ഒരു വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവന്നു.ഇല്ലത്തുനിന്നും കെട്ടിടവും സ്കൂൾ സ്ഥലവും വിറ്റു.1995 ൽ പി.ടി.എ കെട്ടിടവും സ്ഥലവും ഉടമയിൽ നിന്ന് വിലക്ക് വാങ്ങി സർക്കാറിലേക്ക് വിട്ടുകൊടുത്തു. തുടർന്ന് ഡി.പി.ഇ.പി പദ്ധതിയിൽ സ്കൂൾ കെട്ടിടം നിർമ്മിച്ചു. അങ്ങനെ ഈ സ്കൂളിന്റെ ശനിദശ മാറി ഇന്ന് സുന്ദരമായ ഒരു ഇരു നില കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്നു.

ആദ്യകാല അധ്യാപകർ

ചാവക്കാട് സ്വദേശികളായ ആമിക്കുട്ടി ടീച്ചർ,സൈനബ ടീച്ചർ,കമ്മു മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.പിന്നീട് ഉമ്മയ്യ ടീച്ചർ(കോട്ടക്കൽ പാലപ്പുറം),കെ.പി മുഹമ്മദ് മാസ്റ്റർ(പൊന്മള),കുഞ്ഞിമൊയ്തീൻ മാസ്റ്റർ(മലപ്പുറം കോട്ടപ്പടി),വേലായുധൻ മാസ്റ്റർ,നാരായണൻ നായർ മാസ്റ്റർ,ശ്രീദേവി ടീച്ചർ,വി.ശിവദാസൻ നായർ,ഹേമചന്ദ്രൻ മാസ്റ്റർ എന്നിവരും അദ്ധ്യാപനം നടത്തി.

ഇപ്പോൾ സേവനം ചെയ്യുന്നവർ

 1. ലീന ജോർജ്(എച്ച്.എം ഫോ:9495115667)
 2. റിന്റു ബി രാജ്(സീ.അസിസ്റ്റന്റ് ഫോ:9605352429)
 3. ടി ശിഹാബുദ്ദീൻ ഫൈസി(എഫ്.ടി അറബിക് ഫോ:9846838875)
 4. ഷഫീറ പൂവന്തൊടി(എൽ.പി അസിസ്റ്റന്റ് ഫോ:9747381286)
 5. ശബ്ന ടി.കെ(എൽ.പി അസിസ്റ്റന്റ് ഫോ:9656046867)
 6. റൈഹാനത്ത്(പ്രീ പ്രൈമറി ഫോ:9048142102)
 7. കുഞ്ഞിമുഹമ്മദ്(പി.ടി.സി.എം ഫോ:9847543260)
 8. സരസ്വതി(പാചകം ഫോ:9745271523)

പാഠ്യേതര പ്രവർത്തനങ്ങൾ

വഴികാട്ടി

 • മലപ്പുറം→പൊന്മള→പള്ളിയാലിൽ
 • കോട്ടക്കൽ→ഒതുക്കുങ്ങൽ-മാണൂർ→പൊന്മള പള്ളിയാലിൽ
 • കോട്ടക്കൽ-പെരിന്തൽമണ്ണ റോഡ്↔പറങ്കിമൂച്ചി-കുറുപ്പും പടി→പൊന്മള പള്ളിയാലിൽ

ആകാശക്കാഴ്ച

Loading map...

"https://schoolwiki.in/index.php?title=ജി.എം.എൽ.പി.എസ്._പൊൻമള&oldid=558358" എന്ന താളിൽനിന്ന് ശേഖരിച്ചത്