സഹായം Reading Problems? Click here


എ.എം.എൽ.പി.എസ്. പെരിമ്പലം

Schoolwiki സംരംഭത്തിൽ നിന്ന്
(18422 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
എ.എം.എൽ.പി.എസ്. പെരിമ്പലം
18422perimbalam.jpg
വിലാസം
പെരിമ്പലം പി.ഒ,
മുണ്ടുപറമ്പ,മലപ്പുറം

പെരിമ്പലം
,
676509
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽamlppbm@gmail.com
കോഡുകൾ
സ്കൂൾ കോഡ്18422 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ലമലപ്പുറം
ഉപ ജില്ലമലപ്പുറം
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം70
പെൺകുട്ടികളുടെ എണ്ണം65
വിദ്യാർത്ഥികളുടെ എണ്ണം135
അദ്ധ്യാപകരുടെ എണ്ണം5
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.അബ്ദുസ്സലാം
പി.ടി.ഏ. പ്രസിഡണ്ട്അനീഷ് ബാബു.എൻ.കെ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക് സഹായം
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം
അക്ഷരവൃക്ഷം സഹായം

ആനക്കയം പഞ്ചായത്തിൽ പതിനഞ്ചാം വാർഡിൽ സ്ഥിതി ചെയ്യുന്ന, പെരിമ്പലം എ.എം.എൽ.പി സ്‌കൂൾ 1911 ൽ സ്ഥാപിതമായി. കണ്ണചേത്ത് കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി സ്ഥാപിച്ച ഓത്തുപള്ളിയാണ് പിൽക്കാലത്ത് അദ്ദേഹത്തിൻറെ ശ്രമഫലമായി പെരിമ്പലത്തെ ആദ്യത്തെ വിദ്യാലയമായി മാറിയത്. 106 വർഷം പിന്നിട്ട ഈ വിദ്യാലയം പെരിമ്പലം എന്ന പ്രദേശത്തെ വിദ്യാഭ്യാസപരമായും സാംസ്കാരികമായും മുന്നോട്ട് നയിക്കുന്നതിൽ സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്.

ചരിത്രം

മൂന്ന് ഭാഗം കടലുണ്ടി പുഴയാൽ ചുറ്റപ്പെട്ട അനുഗ്രഹീതമായ പെരിമ്പലത്ത് പരേതനായ കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ല എന്ന അക്ഷര സ്‌നേഹി ദീനി പഠനത്തിന് വേണ്ടി ഒരു ഓത്തുപള്ളി സ്ഥാപിച്ചു. 1906 ൽ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ പെരിമ്പലം പ്രദേശത്തുകൂടെ കുതിര പുറത്ത് വരികയും ഓത്തുപള്ളി കാണുകയും ചെയ്തു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനും കണ്ണച്ചെത്ത കുഞ്ഞഹമ്മദ് മൊല്ലയും നടത്തിയ സംഭാഷണത്തിൽ ഇതിൽ നിങ്ങൾക്ക് ഒരു സ്കൂൾ തുടങ്ങിക്കൂടെ എന്ന ചോദിച്ചു. വിദ്യ സ്നേഹിയായ കുഞ്ഞഹമ്മദ് മൊല്ല ഓത്തുപള്ളിയിൽ സ്കൂൾ തുടങ്ങി. ഓലയും പുല്ലും മേഞ്ഞ കെട്ടിടം പിന്നീട് ഓട് മേഞ്ഞു മാറ്റം വരുത്തി. 1916 ൽ അന്നത്തെ ഭരണകൂടത്തിൽ നിന്നും എൽ.പി സ്കൂളായി അംഗീകാരം നേടി. ഒത്തുപള്ളിയിലും സ്കൂളിലും അധ്യാപകനായിരുന്ന കുഞ്ഞഹമ്മദ് മൊല്ല എന്ന മൊല്ലാക്ക പുറത്ത് പോകുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യ അധ്യാപികയുടെ വേഷത്തിൽ എത്തുമായിരുന്നു.മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.മൊല്ലാക്കയുടെ പേരക്കുട്ടി അബൂബക്കർ സ്കൂളിലെ പ്രഥമ അറബി അധ്യാപകനായി. ഇന്നും മൊല്ലാക്കയുടെ പേരക്കുട്ടികൾ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.മൊല്ലാക്കയുടെ മക്കളായ മാനു മാസ്റ്ററും കുഞ്ഞിക്കോയ മാസ്റ്ററും വാപ്പയിൽ നിന്ന് വിദ്യാഭ്യാസം നേടി അറിവിന്റെ നിറകുടമായ മൊല്ലാക്കയുടെ വിദ്യാലയത്തിൽ അധ്യാപകരായി.മൊല്ലാക്കയുടെ പേരക്കുട്ടി അബൂബക്കർ സ്കൂളിലെ പ്രഥമ അറബി അധ്യാപകനായി. ഇന്നും മൊല്ലാക്കയുടെ പേരക്കുട്ടികൾ ഈ വിദ്യാലയത്തിലെ അധ്യാപകരാണ്.


"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പെരിമ്പലം&oldid=402817" എന്ന താളിൽനിന്ന് ശേഖരിച്ചത്