സഹായം Reading Problems? Click here


അയ്യപ്പൻകാവ് യു.പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16555 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


കോഴിക്കോട് ജില്ലയിലെ അയനിക്കാ‍‍ട് എന്ന ഗ്രാമത്തിൽ 1905 ജൂണിൽ അയ്യപ്പൻകാവ് യു.പി സ്കൂൾ എന്ന വിദ്യാലയം സ്ഥാപിതമായി.ഒരു നുറ്റാണ്ട് പിന്നിട്ട മഹത്തായ വിദ്യാലയമായ, ഈ സരസ്വതി ക്ഷേത്രംകോഴിക്കോട് ജില്ലയിലെ പയ്യോളി പ‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ചായത്തിൽ അയനിക്കാട് പാലേരിമുക്ക് റോ‍ഡിൽ പ്രശസ്ഥമായ കളരിപ്പടി ക്ഷേത്രത്തിന് സമീപം സ്ഥിതിചെയ്യുന്നു. അജ്ഞതയിൽ നിന്നും അന്ധകാരത്തിൽ നിന്നും ഒരു ജനതയെ അറിവിന്റേയും സ്വാതന്ത്യന്റേയും വെളിച്ചത്തിലേക്ക് നയിച്ച ഒരു മഹത്തായ സ്ഥാപനമാണ് ഈ വിദ്യാലയം.

ചരിത്രം

കിഴക്ക് കുറ്റ്യാടിപ്പുഴയും പടിഞ്ഞാറ് അറബികടലും അതിരുതീർക്കുന്ന അയനിക്കാട് ഗ്രമത്തിലെ ഏക ആശ്രയമായിരുന്നു ഒരു കാലത്ത് അയ്യപ്പൻ കാവ് യു. പി സ്കൂൾ ഇംഗ്ലിഷ് വിദ്യാഭ്യാസത്തോട് പൊതു സമൂഹത്തിനുണ്ടായ അഭിനിവേശവും ഭൗതിക സാഹചര്യങ്ങളിൽ കാലോചിതമായ മാറ്റത്തിനു വിധേയമാകാത്തതും കാരണം ഇടക്കാലത്ത് കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് അനുഭവപ്പട്ടു. പരിമിതികൾക്കകത്തു നിന്നും ഒത്തിരി, ഒത്തിരി മാറ്റത്തിന്റെ പാതയിലേക്ക് മുന്നേറ്റം തുടങ്ങിയിരിക്കുകയാണ് ഈ വിദ്യാലയം ഇന്ന്

ഭൗതികസൗകര്യങ്ങൾ

50 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 4 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലവും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1 കൃഷ്ണൻ ഗുരുക്കൾ
2 ഗോപാലൻ ഗുരുക്കൾ
3 ഗോപാലൻ നായർ
4 കമലാക്ഷി
5 ഗംഗാധരൻ
6 ജാനുഅമ്മ
7 രാജേന്ദ്രൻ
8 തങ്കമ​ണി
അയ്യപ്പൻകാവ് യു.പി സ്കൂൾ ,അയനിക്കാ‍‍ട് ലോഗോ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

Protection
പ്രമാണം:തിരുമുറ്റം പൂർവ വിദ്യാർത്ഥി സംഗമം.jpg
തിരുമുറ്റം പൂർവ വിദ്യാർത്ഥി സംഗമം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • NH 17 ൽ കോഴിക്കോട് നിന്നും 42 കിലോമീറ്റർ വടക്കുഭാഗം വടകര നഗരത്തിൽ നിന്നും 8 കി.മി. തെക്കായിസ്ഥിതി ചെയ്യുന്നു.

Loading map...


"https://schoolwiki.in/index.php?title=അയ്യപ്പൻകാവ്_യു.പി_സ്കൂൾ&oldid=1810929" എന്ന താളിൽനിന്ന് ശേഖരിച്ചത്