സഹായം Reading Problems? Click here


ചെറുവണ്ണൂർ വെസ്റ്റ് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(16509 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കണ്ടീത്താഴയിൽ പത്താം വാർഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. എം. നാരായണനാണ്.. പഞ്ചായത്തിലെ പത്താം വാർഡ് റോഡിൽ ഏകദേശം 100 മീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ചെറുവണ്ണൂർ അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി 34 സെൻറ് സ്ഥലവും, ക്ലാസുകൾ നടത്താവുന്ന ഒരു സ്ഥിരമായ കെട്ടിടവും ആണ് ഈ സ്കൂളിൽ ഉള്ളത്.

2009 ൽ ശ്രീമതി. റസിയ എ.പി , 2011 ൽ ശ്രീമതി. എം.ഹഫ്സത്ത് ,2015 ൽ ശ്രീമതി.ഷീമ പി.കെ , 2018 ശ്രീ .വിഷ്ണുനാഥ് 2021 ൽ ശ്രീമതി.സമീറ സി എന്നീ അധ്യാപകർ സ്കൂളിൽ ജോലി നേടി. നിലവിൽ 63 കുട്ടികളും പ്രധാനധ്യാപികയടക്കം 5 അധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നുണ്ട്.

ചെറുവണ്ണൂർ വെസ്റ്റ് എൽ.പി.സ്കൂൾ
16509 school photo.jpeg
ചെറുവണ്ണൂർ വെസ്റ്റ് എൽ പി സ്കൂൾ
വിലാസം
ചെറുവണ്ണൂർ

ചെറുവണ്ണൂർ പി.ഒ.
,
673524
സ്ഥാപിതം1952
വിവരങ്ങൾ
ഇമെയിൽcheruvannur101wlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16509 (സമേതം)
യുഡൈസ് കോഡ്32041000520
വിക്കിഡാറ്റQ64551521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംചെറുവണ്ണൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ31
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശീമ പി കെ
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ് കെ പി
എം.പി.ടി.എ. പ്രസിഡണ്ട്മിനി
അവസാനം തിരുത്തിയത്
06-02-202216509-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
(?)
എന്റെ നാട്
(?)
നാടോടി വിജ്ഞാനകോശം
(?)
സ്കൂൾ പത്രം
(?)
അക്ഷരവൃക്ഷം
(?)
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ
(?)
എന്റെ വിദ്യാലയം
(?)
Say No To Drugs Campaign
(?)ചരിത്രം

ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ കണ്ടീത്താഴയിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് .

1952 സെപ്തംബർ ഒന്നാം തീയ്യതിയാണ് ചെറുവണ്ണൂർ വെസ്റ്റ് എൽ പി സ്കൂൾ സ്ഥാപിതമായത് .1940കളിൽ വടക്കേടത്ത് അമ്മദ് എന്ന ആളുടെ മാനേജ്മെന്റിൽ കേളോത്ത് മീത്തൽ എന്ന സ്ഥലത്ത് ഒരു മുസ്ലിം എൽ പി സ്കൂൾ നിലവിലുണ്ടായിരുന്നു. അംഗീകാരം നഷ്ടപ്പെട്ട ആ സ്കൂളിലെ സ്ഥാനത്താണ്കണ്ടീത്താഴയിൽ മറ്റൊരു മുസ്ലിം സ്കൂൾ അനുവദിച്ചത്.

ഒതയോത്ത് കുഞ്ഞമ്മദ് , ആർ .കുഞ്ഞി കേളപ്പൻ നമ്പ്യാർ, വിളയാട്ടൂരിലെ വയനാടൻ തോട്ടത്തിൽ ഇബ്രാഹിം മാസ്റ്റർ, കണ്ടിയിൽ കുഞ്ഞബ്ദുള്ള മുസ്‌ലിയാർ തുടങ്ങിയ ഏതാനും വിദ്യാഭ്യാസ തൽപരരായ ആളുകളുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. ചാത്തോത്ത് അമ്മദിന്റെ പിതാവ് മൊയ്തീൻ എന്ന ആളുടെ പേരിൽ ഉള്ള ചാത്തോത്ത് താഴെ എന്ന സ്ഥലത്താണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് കല്യാണി അമ്മയുടെ ഉടമസ്ഥതയിൽ ആയിരുന്നു. (പ്രസിദ്ധ ഹാസ്യനടൻ കോഴിക്കോട് നാരായണൻനായരുടെ മാതാവ്) ഇപ്പോഴത്തെ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം മേപ്പയ്യൂർ സ്വദേശിയായ പാവട്ടുകണ്ടി ചിയാമു മാസ്റ്ററെ കൊണ്ട് വാങ്ങിക്കുകയും പുതിയ കെട്ടിടം ഉണ്ടാക്കി സ്കൂൾ അവിടെ മാറ്റി സ്ഥാപിക്കുകയും ചെയ്തു.

സ്കൂളിന് വേണ്ടി ഏറെ പ്രയത്നിച്ച ആൾ എന്ന നിലയിൽ, സ്കൂൾ മേനേജുമെന്റ് ഒ.കുഞ്ഞമ്മതിന്റെ പേരിൽ രജിസ്റ്റർ ചെയ്യാൻ ചിയാമു മാസ്റ്റർ താല്പര്യപ്പെട്ടിരുന്നുവെങ്കിലും അദ്ദേഹം അത് സ്നേഹപൂർവ്വം നിരസിച്ചു. 1956 ലാണ് പ്രസ്തുത സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. ചിയാമു മാസ്റ്റർ ആയിരുന്നു ആദ്യത്തെ മാനേജർ. അന്നത്തെ ഡപ്യൂട്ടി ശ്രീമതി പി.എൻ. മേനോൻ ആണ് സ്കൂളിന് പ്രവർത്തനാനുമതി നൽകിയത്. ആവള യു.പി. സ്ക്കൂളിലെ പ്രധാനാധ്യാപകനായിരുന്ന ആവള ടി. ഗോപാലക്കുറുപ്പാണ് സ്കൂളിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.

ഒന്ന്, രണ്ട് , മൂന്ന് ക്ലാസുകളിലായി ആദ്യ വർഷം 109 വിദ്യാർഥികളെ പ്രവേശിപ്പിച്ചു. ആദ്യ കാലത്ത് അഞ്ചാംതരം വരെ ക്ലാസുകൾ ഉണ്ടായിരുന്നു. സ്വാതന്ത്ര്യസമരസേനാനിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്ന ശ്രീ. ആർ.കെ. നമ്പ്യാർ ആയിരുന്നു, ആദ്യത്തെ പ്രധാനാധ്യാപകൻ. പ്രദേശത്തെ ഏക മദ്രസയോട് ചേർന്നുള്ള വിദ്യാലയം എന്ന നിലയിൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികൾ ഇവിടെ ചേർന്ന് പഠിച്ചിരുന്നു.

അയോൽപ്പടി, ഓട്ടുവയൽ, കാരയിൽതാഴെ, തെക്കുംമുറിത്താഴെ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഇവിടെ എത്തിയിരുന്നു.

ശ്രീ. ആർ. കെ. നമ്പ്യാർക്കു പുറമേ, ശ്രീ. പി. ടി. ദാമോദരൻ നമ്പ്യാർ, ശ്രീ.കെ. അബ്ദുള്ള എന്നിവരും ഈ സ്ഥാപനത്തിൽ പ്രധാനധ്യാപകരായി ജോലി ചെയ്തിട്ടുണ്ട്.

ശ്രീ. ഒ.മൊയ്തീൻ, ശ്രീ.കെ.സി. ഗോപാലൻ, ശ്രീ.എൻ. പോക്കർ എന്നിവരും, കൂടാതെ. ശ്രീ.കെ.എം. കേളപ്പൻ നായരും. ശ്രീ.എം. അബ്ദുള്ളയും ഈ വിദ്യാലയത്തിൽ സേവനം നടത്തി പിരിഞ്ഞു പോയ പ്രമുഖരായ അധ്യാപകരാണ്.

ഈ വിദ്യാലയത്തിലെ ഇപ്പോഴത്തെ മാനേജർ ശ്രീ. കെ. എം. നാരായണനാണ്.വിവിധതലങ്ങളിൽ സേവനമനുഷ്ഠിക്കുന്ന അനവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളായുണ്ട് എന്നത് അഭിമാനകരമാണ്.

കോംപ്ലക്സ് തല കായികമേളകൾ, സബ്ജില്ലാതല കായികമേളകൾ തുടങ്ങിയ മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.കലാ കായിക പരിശീലനത്തിന് മതിയായ സൗകര്യങ്ങൾ ലഭ്യമായാൽ കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കാൻ കഴിയും. 8 ഡിവിഷനുകൾ വരെ പ്രവർത്തിച്ചതായി സ്കൂൾ രേഖകളിൽ കാണാൻ കഴിയുന്നുണ്ട് ഇപ്പോൾ നാല് ക്ലാസുകളിലായി 62 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട് 2015ൽ സ്കൂളിനോടനുബന്ധിച്ച് ആരംഭിച്ച ബട്ടർഫ്ലൈസ് നേഴ്സറി സ്കൂൾ കുരുന്നുകളെ ആകർഷിക്കാനും വിദ്യാർഥികളുടെ എണ്ണത്തിലെ കുറവ് പരിഹരിക്കാനും ഏറെ സഹായകമായി 2016ൽ സ്കൂളിൻറെ നിലവിലെ കെട്ടിട ത്തിൻറെ കിഴക്കുഭാഗത്തായി രണ്ട് ക്ലാസ് മുറികൾ ഉള്ള ഒരു പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 2017 ൽ അനുബന്ധമായി ആവശ്യമായ മൂത്രപ്പുര, പാചകപ്പുര എന്നിവ നിർമ്മിച്ച് ഭൗതികസാഹചര്യം മെച്ചപ്പെടുത്തുകയും ചെയ്തു. എന്നിരുന്നാലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യകത നിലനിൽക്കുന്നുണ്ട്. സ്കൂളിൽ കമ്പ്യൂട്ടർ ലാബ് ക്ലാസ് ലൈബ്രറി ലഭ്യമാക്കിയിട്ടുണ്ട്. കലാകായിക രംഗങ്ങളിലും മത്സരങ്ങളിലും സ്കോളർഷിപ്പ് മത്സരങ്ങളിലും അർഹമായ സ്ഥാനം നേടിയെടുക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ പത്താം വാർഡ് റോഡിൽ ഏകദേശം 100 മീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് ചെറുവണ്ണൂർ അങ്ങാടിയിൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തായി 34 സെൻറ് സ്ഥലവും ക്ലാസുകൾ നടത്താവുന്ന ഒരു സ്ഥിരമായ കെട്ടിടവും ആണ് ഈ സ്കൂളിൽ ഉള്ളത്.

2009ൽ ശ്രീമതി. റസിയ എ.പി , 2011ൽ ശ്രീമതി എം.ഹഫ്സത്ത് ,2015 ൽ ശ്രീമതി.ഷീമ പി.കെ , 2018 ശ്രീ .വിഷ്ണുനാഥ് എന്നീ അധ്യാപകർ സ്കൂളിൽ ജോലി നേടി.

2009 ൽ ശ്രീ. കെ കുഞ്ഞബ്ദുള്ള, 2011 ൽ ശ്രീ. കെ എം ബാലകൃഷ്ണൻ, 2015 ൽ ശ്രീ. ടി പി മൊയ്തു, 2018ൽ ശ്രീമതി. ആർ വിമല എന്നിവരും സേവനകാലം പൂർത്തിയാക്കി പിരിഞ്ഞു. നിലവിൽ 63 കുട്ടികളും പ്രധാനധ്യാപികയടക്കം 5 അധ്യാപകരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...