പൊന്ന്യം എൽ.പി.എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി നോർത്ത് ഉപജില്ലയിലെ ചോയ്യാടം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പൊന്ന്യം എൽ.പി.എസ്.
പൊന്ന്യം എൽ.പി.എസ് | |
---|---|
വിലാസം | |
ചോയ്യാടം പൊന്ന്യം എൽ.പി.സ്കൂൾ
, പൊന്ന്യം ഈസ്റ്റ് 670641പൊന്ന്യം ഈസ്റ്റ് പി.ഒ. , 670641 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0490 2305335 |
ഇമെയിൽ | ponniamlp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14324 (സമേതം) |
യുഡൈസ് കോഡ് | 32020400410 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | തലശ്ശേരി |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | പാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 24 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജ്യോതി.കെ |
പി.ടി.എ. പ്രസിഡണ്ട് | ശ്ലേഷി |
എം.പി.ടി.എ. പ്രസിഡണ്ട് | മേഘ M P |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പൊന്ന്യം ബോയ്സ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ശ്രീ ചാത്തു മാസ്റ്റർ 1920 ൽ സ്ഥാപിച്ച വിദ്യാലയം ആദ്യകാലത്ത് അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിലെ ഹെഡ്മാസ്റ്ററും ചാത്തു മാസ്റ്റർ തന്നെയായിരുന്നു.കൂടുതൽ വായിക്കാൻ
ഭൗതികസൗകര്യങ്ങൾ
ചുറ്റുമതിലോട് കൂടിയ വിദ്യാലയത്തിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. സ്കൂളിന്റെ മുൻഭാഗം ചിത്ര ചുമരുകൾ ആണ്. എല്ലാ ക്ലാസ് മുറികളിലും ലൈറ്റും ഫാനും ഉണ്ട്. നിലം സിമന്റ് തേച്ചതാണ്.ഓഫീസ് റൂം, കമ്പ്യൂട്ടർ റൂം, ലൈബ്രറി എന്നിവയോടൊപ്പം ചെറിയൊരു സയൻസ് ഗണിത ലാബും ഒരുക്കിയിട്ടുണ്ട്. ശുദ്ധജലത്തിനായി വാട്ടർ പ്യൂരിഫയർ, വാഷ് ബേസിൻ സൗകര്യം, ഉച്ചഭക്ഷണത്തിന് അനുയോജ്യമായ ഇരിപ്പിടങ്ങൾ, ടോയ്‌ലെറ്റുകൾ എന്നിവ സ്കൂളിനുണ്ട്. സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഭാഗമായി എൽസിഡി ടിവി, മൈക്ക്, ലാപ്ടോപ്പുകൾ പ്രൊജക്ടർ എന്നിവ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായി സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ക്വിസ് മത്സരങ്ങൾ, ബാലസഭ, നീന്തൽ പരിശീലനം, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവ നടത്തുന്നു
വിവിധ ക്ലബ്ബുകൾ
- സയൻസ് ക്ലബ്
- ഗണിത ക്ലബ്ബ്
- ഇംഗ്ലീഷ് ക്ലബ്ബ്
- വിദ്യരംഗം ക്ലബ്
- പ്രവൃത്തിപരിചയ ക്ലബ്
മാനേജ്‌മെന്റ്
സ്കൂൾ സ്ഥാപിച്ചതും ഒന്നാമത്തെ മാനേജറും കുന്നുമ്മ ചാത്തു മാസ്റ്ററാണ്. പിന്നീട് കെ. എം. ആണ്ടി മാസ്റ്റർ സ്കൂളിന്റെ മാനേജറും ഹെഡ്മാസ്റ്ററും ആയി പ്രവർത്തിച്ചു. കെ. എം ആണ്ടി മാസ്റ്റർക്ക് ശേഷം അവരുടെ സഹധർമ്മിണി ടി. ദേവകി അമ്മ സ്കൂളിന്റെ മാനേജറായി. അവർക്കു ശേഷം അവരുടെ മകൻ എം. വി മോഹൻദാസ് സ്കൂളിന്റെ മാനേജർ ആയി പ്രവർത്തിച്ചുവരുന്നു.
മുൻസാരഥികൾ
- ശ്രീ ചാത്തു മാസ്റ്റർ
- ശ്രീ കെ എം ആണ്ടി മാസ്റ്റർ
- ശ്രീ എം വി ദേവി ടീച്ചർ
- ശ്രീ എം വി മോഹൻദാസ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
സി.രവീന്ദ്രൻ മാസ്റ്റർ (AEO) ജതീന്ദ്രനാഥ് ദാസ് (AEO),ജയദേവൻ ഡോക്ടർ
പി ജയരാജൻ ( മുൻ എംഎൽഎ ) പി കെ ഗോപിനാഥ് (ISRO)
വഴികാട്ടി
തലശ്ശേരി കൂത്തുപറമ്പ് റോഡിൽ നാലേ ഒന്നിൽ നിന്നും 250 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 14324
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ