ക്രൈസ്റ്റ് നഗർ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13507 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

........................ ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ (എന്നിങ്ങനെ വിവരിക്കുന്ന ഒരു ചെറിയ ആമുഖ ഭാഗം വേണം.)

ക്രൈസ്റ്റ് നഗർ എൽ പി എസ്
വിലാസം
Edakom


കണ്ണൂർ
,
670581
വിവരങ്ങൾ
ഫോൺ9497661108
ഇമെയിൽcnlpsedakom@gmail.com
കോഡുകൾ
സ്കൂൾ കോഡ്13507 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാലി ഈ ടി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

മാടായി ഉപജില്ലാ ,കണ്ണൂർ താലൂക്ക് ,കടന്നപ്പളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന എടക്കോം എന്ന പ്രശാന്ത സുന്ദരമായ കൊച്ചു ഗ്രാമത്തിൽ അക്ഷര ദീപം തെളിച്ചു കൊണ്ട് 1976 ജൂൺ 4 ന് ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥാപിതം ആയി.=കൂടുതലറിയുക

മാടായി ഉപജില്ലാ കണ്ണൂർ താലൂക്ക് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത് എന്നിവയുടെ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന ഇടക്കം എന്ന പ്രശാന്തസുന്ദരമായ ഈ കൊച്ചു ഗ്രാമത്തിലെ പിഞ്ചോമനകളെ അക്ഷരങ്ങളുടെയും അറിവിനെയും ലോകത്തേക്ക് കൈപിടിച്ചുയർത്തി കൊണ്ടിരിക്കുന്ന ഈ സരസ്വതി ക്ഷേത്രം അതിൻറെ പ്രവർത്തനത്തിന് കാൽനൂറ്റാണ്ട് പിന്നിടുന്ന ഈ ഈ സാഹചര്യത്തിൽ ഇതിൻറെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം.... എടക്കോം കണാരൻ വയൽ ഭാഗത്ത് ഒരു സ്കൂൾ വേണമെന്ന് തദ്ദേശവാസികളുടെ ആഗ്രഹ സഫലീകരണത്തിന് വേണ്ടി അവിടുത്തെ വികസനസമിതി ശ്രീ കെ എം മാത്യു കച്ചോല കാലായിൽ ഇൻറെ നേതൃത്വത്തിൽ 1975 അപേക്ഷ സമർപ്പിക്കുകയും തളിപ്പറമ്പ് എംഎൽഎ ശ്രീ സി പി ഗോവിന്ദൻ നമ്പ്യാരുടെ സ്വാധീനവും കൊണ്ട് ഒരു മാനേജ്മെൻറ് സ്കൂളിനുള്ള അനുവാദം ലഭിക്കുകയും ചെയ്തു തദ്ദേശവാസികൾ യോഗം ചേർന്ന് ഈ സ്കൂൾ നടത്തിപ്പിനുവേണ്ടി എടക്കോം ക്രൈസ്റ്റ് നഗർ പള്ളിക്ക് വിട്ടുകൊടുക്കുകയും അന്ന് വികാരിയായിരുന്ന ഫാദർ ജോസഫ് ആനിതാനം സസന്തോഷം ആ തീരുമാനത്തെ സ്വാഗതം ചെയ്യുകയും ചെയ്തു 1975 ഡിസംബറിൽ കൂടിയ പള്ളി പൊതുയോഗത്തിൽ കെട്ടിടം പണി തുടങ്ങാൻ തീരുമാനിച്ചു അതിനായി ശ്രീ തോമസ് ഇല്ലിമൂട്ടിൽ ശ്രീ വർഗീസ് പണ്ടാരപ്പാട്ട ത്തിൽ ശ്രീ തോമസ് കല്ലിടിക്കിൽ എന്നിവരെ ചുമതലപ്പെടുത്തി. ശ്രീ കെ എം മാത്യു എല്ലാം പ്രവർത്തനങ്ങളുടെയും ചുക്കാൻ പിടിച്ചിരുന്നു. ഫാദർ ജോസഫ് ആ നിദാനവും കമ്മിറ്റി അംഗങ്ങളും അഭിവന്ദ്യ പിതാവിനെ കണ്ട് കെട്ടിടനിർമ്മാണത്തിന് അപേക്ഷ സമർപ്പിക്കുകയും പിതാവ് നൽകിയ 2000 രൂപയും മറ്റ് ജനങ്ങളുടെ സഹായസഹകരണങ്ങളും കൊണ്ട് 1976 മെയ് മാസത്തിൽ നാല് ക്ലാസ്മുറികളും ഓഫീസും നിർമ്മിച്ചു ഇതിൻറെ പിന്നിൽ ശക്തിയായി പ്രവർത്തിച്ചത് ആനി താൻ അച്ഛൻറെ കൈകൾ ആയിരുന്നെന്ന് സ്കൂൾ ചരിത്രം നമുക്ക് മനസ്സിലാക്കി തരുന്നു ഇതിൽ നന്ദിയോടെ സ്മരിക്കേണ്ടതുണ്ട് മറ്റൊരു വന്ദ്യ നാമം കൂടി ഉണ്ട് ഫാദർ അന്തോണി അദ്ദേഹവും നമ്മുടെ സ്കൂൾ നിർമാണത്തിൽ വളരെ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് അങ്ങനെ 1976 ജൂൺ നാലാം തീയതി സ്കൂൾ പ്രവർത്തന ഉദ്ഘാടനം നടന്നു പിന്നീട് ശ്രീ സി പി ഗോവിന്ദൻ അധ്യക്ഷതയിൽ കെ വന്ദ്യ പിതാവ് ഉദ്ഘാടന കർമ്മം നിർവഹിക്കുകയുണ്ടായി 1976 ജൂൺ നാലിന് ആരംഭിച്ച ക്രൈസ്റ്റ് നഗർ എൽ പി സ്കൂൾ 2022 ജനുവരിയിൽ എത്തിനിൽക്കുമ്പോൾ നാളിതുവരെ സ്കൂളിൻറെ പ്രവർത്തനത്തെ സഹായിച്ച ഘടകങ്ങൾ നിരവധിയാണ്

Start

COPYSAVEPUBLISHTWEETPLAY[[1]]PRINTCLEAR

Made in India — © 2022 Digital Inspiration




ഭൗതിക സൗകര്യങ്ങൾ

ശിശുസൗഹൃദ അന്തരീക്ഷം 
   പ്രഗൽഭരായ അദ്ധ്യാപകർ 
   സുസജ്ജമായ ക്ലാസ്മുറികൾ
   സ്മാർട്ട് ക്ലാസ്റൂം
   എല്ലാഭാഗത്തേക്കും വാഹന സൗകര്യം.
   ഗേൾസ് ഫ്രണ്ട്ലി ടോയിലെറ്റ്  
     

പാഠ്യേതര പ്രവർത്തനങ്ങൾ

 1.അക്ഷദീപം  
2. ഗണിതം ക്വിസ് 
3. കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പ്രോഗ്രാം
4. മാതൃവേദി
5. മികച്ച  ലൈബ്രറി 
6.  ജീവിത നൈപുണി ക്ലാസ്സുകൾ 
7. എൽ.എസ്.എസ്  പരിശീലനം 
8. ഇംഗ്ലീഷ് അസംബ്ലി
9. ഫീൽഡ് ട്രിപ്പ് , പഠനയാത്ര 
10. പരിസ്ഥിതി,ഹെൽത്ത്,ഇംഗ്ലീഷ്,അറബിക്,സയൻസ്,വിദ്യാരംഗം കലാസാഹിത്യവേദി തുടങ്ങിയ ക്ലബ്ബുകളുടെ പ്രവർത്തനം.
11. പത്രവാർത്ത ക്വിസ് 
12. വിശേഷദിനാചരണങ്ങൾ


മാനേജ്‌മെന്റ്

വ്യക്തിഗത മാനേജ്മെൻറ് ആയാണ് ഈ സ്കൂൾ ആരംഭിച്ചത്. 1979 ബഹുമാനപ്പെട്ടഅച്ഛൻറെ നേതൃത്വത്തിൽ സ്കൂളിന് ഒരു ഹാൾ കൂടി പണിതീർത്തു. തുടർന്ന് 1980 വികാരിയായി വന്ന ഫാദർ മാണി കണ്ടത്തിൽ സ്കൂൾ കെട്ടിടം പണി പൂർത്തീകരിക്കുകയും ആവശ്യമായ ഫർണിച്ചർ നിർമ്മിച്ചു തരികയും ചെയ്തു 1984 വികാരിയായി വന്ന ബഹുമാനപ്പെട്ട ആൻഡ്രൂസ് തെക്കേ കണ്ടത്തിൽ അച്ഛൻ സ്കൂൾകെട്ടിടം വിപുലീകരിച്ച് പുതിയ ഓഫീസും അനുബന്ധ സൗകര്യങ്ങളും നിർമ്മിച്ചു. കുട്ടികൾക്ക് ജലവിതരണ സൗകര്യത്തിനായി വാട്ടർ ടാങ്ക് നിർമ്മാണം ഫർണിച്ചർ നിർമ്മാണം എന്നിവ ബഹുമാനപ്പെട്ട തെക്കേ കണ്ടെത്തി അച്ഛൻറെ നേതൃത്വത്തിൽ നടന്നു. 1991 ഫാദർ മാണി വാഴച്ചാൽക്കൻ ചുമതലയേറ്റു അദ്ദേഹത്തെയും എച്ച് എം ആയിരുന്ന ശ്രീ കെ എം ജോസഫ് സാറിനെയും നേതൃത്വത്തിലാണ് സ്കൂൾ ഗ്രൗണ്ട് കയ്യാലകൾ എന്നിവ പണിതീർത്തത് . അതിനുവേണ്ടി പ്രവർത്തിച്ച സി വൈ എ അംഗങ്ങളെയും പിടിഎ അംഗങ്ങളെയും ഞങ്ങൾ നന്ദിയോടെ സ്മരിക്കുന്നു. 1992 സ്കൂൾ തലശ്ശേരി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഏറ്റെടുത്തു അതിനുശേഷം മാനേജറായ വന്ന ഫാദർ ജോർജ് സ്രാമ്പിക്കൽ. സ്കൂളിന് വേണ്ടി പല കാര്യങ്ങളും ചെയ്തു 1996 ഏപ്രിൽ 29ന് മണ്മറഞ്ഞുപോയ അദ്ദേഹത്തെ നമുക്ക് നന്ദിയോടെ സ്മരിക്കാം അദ്ദേഹത്തിൻറെ ആത്മാവിന് മുന്നിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. തുടർന്ന് വികാരിയായി വന്നത് നമ്മുടെ സ്കൂളിന് വേണ്ടി അതിൻറെ ഭൗതിക ഉന്നമനത്തിനുവേണ്ടി അനവരതം പരിശ്രമിച്ചു കൊണ്ടിരിക്കുന്നതും 2001 ലേ രജത് ജൂബിലിയും അതിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങളും ഇത്ര ഭംഗിയായി തീർക്കാൻ കാരണഭൂതമായ ബഹുമാനപ്പെട്ട മാത്യു വള്ളം കുന്നേൽ അച്ഛനാണ് . 1992 കോർപ്പറേറ്റ് മാനേജ്മെൻറ് സ്കൂൾ ഏറ്റെടുത്തപ്പോൾ കോർപ്പറേറ്റ് മാനേജർ ആയിരുന്ന റവ ഫാദർ ജോസഫ് വലിയ കണ്ടു തുടർന്ന് മാനേജറായ റവ ഫാദർ ജോൺ വടക്കും മൂല എന്നിവർ സ്കൂളിന് സഹായങ്ങൾ നൽകിയിട്ടുണ്ട് തുടർന്ന് മാനേജർ സ്ഥാനം ഏറ്റെടുത്ത റവ ഫാദർ ആൻറണി മുത്തു കുന്നേൽ റവ ഫാദർ ജെയിംസ് നിർദ്ദേശങ്ങൾ വളരെ വിലപ്പെട്ടതാണ്. ഇപ്പോൾ ഫാദർ മാത്യു ശാസ്താം പടവിൽ കോർപ്പറേറ്റ് മാനേജർ ആയി തുടരുന്ന.

മുൻസാരഥികൾ

ക്രൈസ്റ്റ് നഗർ എൽ പി സ്കൂൾ
ക്രമനമ്പർ പേര് പ്രവേശന തീയതി വിരമിക്കൽ തീയതി
1 കെ എം ജോസഫ് 01/07/1992 31/03/1992
2 കുഞ്ഞിരാമൻ 01/04/1993 31/04/1994
3 എം എം മാത്യു 05/04/1994 31/05/1998
4 ജയിംസ് 01/06/1998 31/03/1999
5 സലോമി ജോർജ് 01/04/1999 31/03/2004
6 റോസമ്മ 01/04/2004 31/03/2005
7 സിസ്റ്റർ ത്രേസ്യാമ്മ 07/04/2005 31/03/2010
8 മേരിക്കുട്ടി സിവി 01/04/2010 31/03/2013
9 സോജൻ എം സി 01/04/2013 31/05/2016
10 സെലീനാമ്മ ജോർജ് 01/06/2016 31/03/2019
11 സാലി ഇ ടീ 01/04/2019

വഴികാട്ടി

തളിപ്പറമ്പ് കൂർഗ് റോഡിൽ 12 കിലോമീറ്റർ പിന്നിടുമ്പോൾ മേ തുരുമ്പ് കവലയിൽ എത്തിച്ചേരുന്നു മേത്ത് രൂപയിൽ നിന്നും പെരുമ്പടവ് റോഡ് ആറ് കിലോമീറ്റർ പിന്നിട്ടു എടക്കോം ഉണ്ണീശോ പള്ളിക്ക് സമീപം ഇടതുവശത്തായി ക്രൈസ്റ്റ് നഗർ എൽപി സ്കൂൾ സ്ഥിതി ചെയ്യുന്നു.

"https://schoolwiki.in/index.php?title=ക്രൈസ്റ്റ്_നഗർ_എൽ_പി_എസ്&oldid=2537118" എന്ന താളിൽനിന്ന് ശേഖരിച്ചത്