എം . ജി . എൽ . സി കലങ്കി

Schoolwiki സംരംഭത്തിൽ നിന്ന്
(13482 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ചരിത്രം

കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ ഇരിക്കൂർ ഉപജില്ലയിൽ ഉളിക്കൽ ഗ്രാമപഞ്ചായത്ത് 3-ആം വാർഡ് കാലാങ്കി ഒരു മലയോര ഗ്രാമമാണ്.ഭൂമിശാസ്ത്രപരമായി കുന്നുകളും മലകളും നിറഞ്ഞതും കർണാടക വനത്തോട് ചേർന്ന് കിടക്കുന്നതുമായ ഒരു ഒറ്റപ്പെട്ട പ്രദേശമാണിത്.സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിക്കുന്നതും ഗതാഗതസൗകര്യം തീരെ കുറഞ്ഞതുമായ ഈ പ്രദേശത്തെ ജനങ്ങളിൽ ഭൂരിഭാഗവും തിരുവതാംകൂറിൽ നിന്നും കുടിയേറിപ്പാർത്ത ക്രിസ്ത്യൻ വിഭാഗത്തിൽപെട്ടവരാണ്.മാട്ടറയിൽ നിന്നും അരക്കിലോമീറ്റർ മാറിയാൽ പിന്നെ അപ്പർ കാലാങ്കി അല്ലെങ്കിൽ മേലോത്തുംക്കുന്ന എന്നറിയപ്പെടുന്ന സ്ഥലംവരെ ഏതാണ്ട് 8കിലോമീറ്റർ ഒരേ കയറ്റമാണ്. കൂടുതൽ വായിക്കാം

ഭൗതികസൗകര്യങ്ങൾ

കാലാങ്കി പള്ളിവക കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒരു ഓഫീസ് റൂമും വിശാലമായ ഒരു ഹാളും അടങ്ങുന്നതാണ് ഈ കെട്ടിടം . സ്ക്രീൻ വെച്ച് വേർതിരിച്ചാണ് ക്ലാസുകൾ നടത്തുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ട്. കൈകഴുകാൻ ടാപ്പുകളും കുടിവെള്ള സൗകര്യവുമുണ്ട്. കുട്ടികൾക്ക്‌ കളിക്കാൻ വിശാലമായ സ്കൂൾ മുറ്റം ഉണ്ട്. ഉച്ച ഭക്ഷണം തയാറാക്കുന്നതിന് ഒരു പാചകപ്പുരയുമുണ്ട്. ഒരു ചെറിയ പച്ചക്കറിത്തോട്ടവുമുണ്ട്. കമ്പ്യൂട്ടറും നെറ്റ് സൗകര്യവുമുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

ഇരിട്ടി ബസ് സ്റ്റാ൯റിൽ നിന്നും ഇരിട്ടി-കാലാങ്കി റൂട്ടിൽ ഓടുന്ന ബസ്സിൽ കയറി 20km സഞ്ചരിച്ചാൽ കാലാങ്കി ടൗണിൽ എത്തിച്ചേരും.അവിടെനിന്നും മേലോത്തുംകുന്ന് റോഡിലൂ‍ടെ 15 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിചേരാം. മാട്ടറയിൽ നിന്നും കാലാങ്കിയിലേക്ക് 5 കി മി സഞ്ചരിച്ചാൽ സ്കൂളിലെത്താം.

Loading map...

"https://schoolwiki.in/index.php?title=എം_._ജി_._എൽ_._സി_കലങ്കി&oldid=1542598" എന്ന താളിൽനിന്ന് ശേഖരിച്ചത്