സഹായം Reading Problems? Click here

ഗാന്ധി വിലാസം എൽ.പി .സ്കൂൾ‍‍‍‍ , ബ്ലാത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(13434 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ചരിത്രം:

കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമ പഞ്ചായത്തിലെ രണ്ടാം വാർഡ് ആയ ബ്ലാത്തൂരിലാണ് ഗാന്ധി വിലാസം എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് .1946 കാലഘട്ടത്തിൽ ഒരോലപ്പുരയിൽ കല്യാട് ജൻമിയുടെ കീഴിലാണ് സ്ക്കൂൾ പ്രവർത്തനമാരംഭിക്കുന്നത്.  പിന്നീട് 1949 ൽ ഇന്ന് കാണുന്ന ഓട് മേഞ്ഞ കെട്ടിടമായി.  വാരപിടികക്കടുത്തുള്ള ജൻമിയുടെ പത്തായപ്പുര പൊളിച്ച് അതിൽ നിന്നും കിട്ടിയ ഓടും മരങ്ങുളും കൊണ്ടാണ്  ഈ കെട്ടിടം പണിതതെന്ന് ചരിത്രം.

1946 ലെ കർഷസംഘം സമരത്തെ അവഹേളിച്ച സ്ക്കൂളിലെ അധ്യാപകനെതിരെ അന്നത്തെ കുട്ടികൾ പ്രതിഷേധച്ചതിൽ ദേഷ്യം പൂണ്ട കല്യാട് യശമാനൻ അപ്പോൾ തന്നെ അധ്യാപകരെ കല്യാട് സ്ക്കൂളിലേക്ക് മാറ്റുകയും ബ്ലാത്തൂരിലെ പിള്ളറ് പഠിക്കണ്ട എന്ന് പറഞ്ഞ്  സ്ക്കൂൾ പൂട്ടുകയും (കത്തിച്ചു എന്നും പറയുന്നു)  അതിൽ പ്രതിഷേധിച്ച്  ഭാസ്ക്കരൻ മാഷിന്റെ (സുബ്രമണ്യ ഷേണായ് ) നേതൃത്വത്തിൽ കർഷകസംഘം ബ്ലാത്തൂർ പടിഞ്ഞാറെക്കരയിൽ  ഓല കൊണ്ട് ഒരു സ്ക്കൂൾ പണിത് കുട്ടികളെ അവിടെ പഠിപ്പിക്കുകയും ചെയ്തു എന്നും   സ്വാതന്ത്ര്യാനന്തരം  1949 ൽ വീണ്ടും ഇപ്പോഴുള്ള ഓടിട്ട കെട്ടിടത്തിൽ  സ്ക്കൂൾ തുറക്കുകയും  1954 ൽ രജിസ്ട്രേഷൻ കിട്ടി എന്നതും മറ്റൊരു ചരിത്രം. തുടർന്ന് വായിക്കുക ........ഗാന്ധി വിലാസം എൽ.പി .സ്കൂൾ‍‍‍‍ , ബ്ലാത്തൂർ/ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

1 .കെ കെ കു‍ഞ്ഞിരാമൻ
2.വി സി രാമചന്രൻ
3. കൃഷ്ണൻ .കെ
4. ഗോപിനാഥൻ സി പി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...