വാണീവിലാസം യു പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13385 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
വാണീവിലാസം യു പി സ്കൂൾ
വാണീ വിലാസം യു.പി സ്കൂൾ
വിലാസം
ചൊവ്വ

ചൊവ്വ പി.ഒ.
,
670006
,
കണ്ണൂർ ജില്ല
സ്ഥാപിതം1923
വിവരങ്ങൾ
ഇമെയിൽvanivilasam@gmail.com
കോഡുകൾ
സ്കൂൾ കോഡ്13385 (സമേതം)
യുഡൈസ് കോഡ്32020100306
വിക്കിഡാറ്റQ64457413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ29
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രീത. M
പി.ടി.എ. പ്രസിഡണ്ട്സുചിത്ര. എം.
എം.പി.ടി.എ. പ്രസിഡണ്ട്ഷമിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കണ്ണൂർ കോർപറേഷനിലെ എളയാവൂർ ഡിവിഷൻ നമ്പർ23ലാണ് സ്കൂൾ സ്റിതിചെയ്യുന്നത്. പരേതനായ ശ്രീ കോമത്ത് കുഞ്ഞമ്പു മാസ്റ്ററാണ് സ്ഥാപകൻ.ഇപ്പോഴത്തെ കെട്ടിടത്തിന് സമീപമുള്ള പറമ്പിൽ ഒരു ഓല മേഞ ഷെഡിൽ 1923 ഇൽ ആരംഭിച്ച സ്കൂളിൽ 1.മുതൽ 5 വരെ ക്ലാസുകൾ ഉണ്ടായിരുന്നു. പിന്നീട് ഇന്ന് കാണുന്ന കെട്ടിടത്തിലേക്ക് മാറി പ്രവർത്തനമാരംഭിച്ചു. അന്ന് ഇത് ഒരു LP.സ്കൂൾ ആയിരുന്നു. 1929 ലാണ് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയത്.1958 ഇൽ 6 - 7 കക്ലാസുകൾ കൂടി ഉൾപ്പെടുത്തി യു പി സ്കൂൾ ആയി ഉയർത്തി. 1966 ഇൽ യു പി ക്ലാസ്സുകൾക്കും സർക്കാർ അംഗീകാരം ലഭിച്ചു. അക്കാലത്തു എല്ലാ ക്ലാസ്സുകൾക്കും ഡിവിഷനുകൾ ഉണ്ടായിരുന്നു. 14 ക്ലാസും 14 ക്ലാസ്സ്‌ടീച്ചർമാരും കൂടാതെ പ്രവൃത്തിപരിചയം, ഉറുദു, സംസ്കൃതം ഹിന്ദി എന്നിവയ്ക്ക് പ്രത്യേകം അധ്യാപകർ ഉണ്ടായിരുന്നു. .==

ഭൗതികസൗകര്യങ്ങൾ

മികച്ച ഭൗതിക സൗകര്യമാണ് സ്കൂളീൽ ഇന്ന് നില നിൽകുന്നത്. പഴയ ബിൽഡിങ്ങിന് പകരം പുതിയ മികച്ച കോൺക്രീറ്റ് കെട്ടിടം പണിതു . 9 ക്ലാസ്സ് റൂമുകളോട് കൂടിയ മൂന്ന് നില കെട്ടിടം ആണ് ഇന്നുള്ളത് . വൃത്തിയുള്ള പാചക പുരയും , വികലാംഗർക്കായുള്ള ടോയ് ലറ്റും ഉണ്ട് . കുടിവെള്ള പ്രശ്നവും ഇല്ല.

പാഠ്യേതര പ്രവർത്തനങ്ങൾ

സയൻസ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്, ഇക്കോ ക്ലബ്, വിദ്യാരംഗം , സാഹിത്യവേദി നേർക്കാഴ്ച

2015-16 എൽ എസ് എസ് ജേതാവ്  : ഹരികേശ് ഓ പി 2015-16 ഇൻസ്പയർ അവാർഡ് ജേതാവ് : ശ്രീദേവി വി സി

വിദ്യാരംഗം സാഹിത്യോത്സവത്തോടനുബന്ധിച്ചു നടന്ന സബ് ജില്ലാതല മലയാളം കഥാരചനാ മത്സരത്തിൽ ഒന്നാം സ്ഥാനം : ശ്രീദേവി വി സി സബ് ജില്ലാ കലോത്സവം - ഹിന്ദി കഥാരചന - ഒന്നാം സ്ഥാനം : ആദ്വൈത് എസ് കുമാർ മേഖല വിജ്ഞാനോത്സവത്തിൽ പങ്കെടുത്തവർ നിഹാരിക, ഹരികേശ് ഓ പി.

മാനേജ്‌മെന്റ്

ശ്രീ ഒ പി ഉല്ലാസ് , മാനേജർ

മുൻ സാരഥികൾ

1. ഒ കെ കല്യാണി ടീച്ചർ = 2. ഒ കെ ഭാനുമതി ടീച്ചർ 3. സുഭദ്ര ടീച്ചർ 4. ഒ കെ വാസന്തി ടീച്ചർ 5. കെ വി രമണി ടീച്ചർ 6. കെ പി ശൈലജ ടീച്ചർ 7. എൻ കെ സുനില ടീച്ചർ =

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) Dr.എൻ കെ ശശീന്ദ്രൻ MBBS, 2) Dr പി സി രവീന്ദ്രൻ (late), Registrar, Kannur University 3) Dr ടി രവീന്ദ്രൻ M.Sc., PhD. (Professor Rtd, Govt. Brennen College) 4) പി കുഞ്ഞിരാമൻ (AGM ) 5) ഒ പി ജയപാലൻ M.Sc. ( Principal Rtd., Govt. KMM Womens College Kannur) 6) യു കെ .ഭാസ്കരൻ, M.Sc. Professor Rtd., Payyannur College 7) അഡ്വ. ജയൻ 8) Dr അനീഷ് MBBS 9) Dr. ഷെറീന ജെ M.Sc. Ph.D, Assistant Professor, SN College Alathur Palakkad 10) സച്ചിൻ ജെ, M.Tech, Tech Lead, Honeywell Technology Solutions, Madurai 11) ശ്രീ ആശാനാഥ്, B.Sc. (Agriculture), Agriculture Department trivandrum 12) Dr ആതിര ചന്ദ്രൻ BAMS 13) ശ്രീ പി സി വിജയൻ 14) ശ്രീ പി സി പവിത്രൻ

വഴികാട്ടി

കണ്ണൂർ - മട്ടന്നൂർ റോഡിൽ കരുവൻവൈദ്യർ പീടിക ബസ്‌സ്റ്റോപ് ആണ് സ്കൂളിന്റെ ലാൻഡ്മാർക് . ബസ്‌സ്റ്റോപ്പിൽനിന്നും 200 മീറ്റർ അകലെ വാണീ വിലാസം റോഡിൻറെ ഇടതു വശത്തു സ്ടിതിചെയ്യുന്നു.

Map

27 -01 -2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ വിദ്യാലയതല ഉൽഘാടനം

27 -01 -2017 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ വിദ്യാലയതല ഉൽഘാടനംഎളയാവൂർ പഞ്ചായത്ത് മുൻ മെമ്പർ ശ്രീമതി സി സീജ നിർവഹിച്ചു. വിദ്യാലയ സംരക്ഷണ പ്രതിജ്ഞയെടുത്ത പ്രസ്തുത ചടങ്ങിൽ 20 ഓളം പേർ പങ്കെടുത്തു. പിന്നീട് വിദ്യാലയവികസന സമതി രൂപികരിച്ചു. ശ്രീമതി ഷാഹിന മൊയ്തീൻ ചെയർപേഴ്സൺ ആയും ശ്രീ വസന്തകുമാർ ബാബു (മുൻ PTA പ്രസിഡന്റ് ) വർക്കിംഗ് chairman ആയും സ്കൂൾ മാനേജർ ഓ പി ഉല്ലാസ് വൈസ് chairman ഉമായും ശ്രീമതി കെ പി നിഷ (പ്രധാനാധ്യാപിക) കൺവീനർ ആയും 18 അംഗ കമ്മിറ്റി രുപീകരിച്ചു. മുഖ്യ രക്ഷാധികാരി ആയി ബഹു. മന്ത്രിയും സ്ഥലം MLA യുമായ ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളിയെയും രക്ഷാധികാരിയായി ബഹു. കണ്ണൂർ കോര്പറേഷന് മേയർ ശ്രീമതി ഇ പി ലതയെയും തീരുമാനിച്ചു. സ്കൂളിൽ പ്രീ-പ്രൈമറി ക്ലാസുകൾ തുടങ്ങുവാനും തുടർന്ന് ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിക്കണമെന്ന് നിർദ്ദേശമുയർന്നു.

നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
നേർക്കാഴ്ച
"https://schoolwiki.in/index.php?title=വാണീവിലാസം_യു_പി_സ്കൂൾ&oldid=2536499" എന്ന താളിൽനിന്ന് ശേഖരിച്ചത്