എ. യു. പി. എസ്. ആലന്തട്ട

Schoolwiki സംരംഭത്തിൽ നിന്ന്
(12548 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ. യു. പി. എസ്. ആലന്തട്ട
വിലാസം
ആലന്തട്ട

വലിയപൊയിൽ പി.ഒ.
,
671313
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 01 - 1954
വിവരങ്ങൾ
ഫോൺ0467 2999385
ഇമെയിൽ12548aups@gmail.com
കോഡുകൾ
സ്കൂൾ കോഡ്12548 (സമേതം)
യുഡൈസ് കോഡ്32010700310
വിക്കിഡാറ്റQ64398999
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ52
ആകെ വിദ്യാർത്ഥികൾ119
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവിനോദ്.കെ.വി.
പി.ടി.എ. പ്രസിഡണ്ട്jayajith i
എം.പി.ടി.എ. പ്രസിഡണ്ട്ടി. പ്രീത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

            കയ്യൂർ ചീമേനി ഗ്രാമപ്പഞ്ചായത്തിന്റെ വിദ്യാഭ്യാസ ചരിത്ര ഭൂമികയിൽ വേറിട്ട പ്രവർത്തന പ്രതലത്തിലൂടെ സ്വന്തമായൊരിടം അടയാളപ്പെടുത്തിയ വിദ്യാഭ്യാസ സ്ഥാപനമാണ് ആലന്തട്ട എ യു പി സ്കൂൾ . വിശാലമായ പാടങ്ങളും പച്ചപ്പട്ടുടുത്ത കുന്നിന്ചെരിവുകളും നാട്ടിടവഴികളും സമൃദ്ധമായ വൃക്ഷ ലതാദികളും കൊണ്ട് സമ്പന്നമായ ഒരു ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
               ആലന്തട്ടയുടെയും പരിസര പ്രദേശങ്ങളുടെയും ജനങ്ങളുടെ ചിരകാല സ്വപ്നമായ ഈ വിദ്യാലയത്തിന്റെ ഉദ്‌ഘാടനം 1953 ഡിസംബർ 31 നു മലയാള സാഹിത്യത്തിലെ സാഗര ഗർജനം ഡോ .സുകുമാർ അഴിക്കോടാണ് നിർവഹിച്ചത് .ഈ പ്രദോശത്തെ അഞ്ജാനതിമിരം അകറ്റുന്ന കൈത്തിരിയാകട്ടെ ഈ വിദ്ധ്യാലയം എന്ന അദ്ദേഹത്തിന്റെ  ആശംസ അന്വർത്തമാകുന്ന പ്രവർത്തനങ്ങളാണ് ആറുപതിറ്റാണ്ടുകളായി ഈ വിദ്ധ്യാലയം സാർത്ഥമാക്കുന്നത്. അന്ന് ഇങ്ങനെയൊരു സരസ്വതീക്ഷേത്രം  ഇവിടെ യാഥാർത്ഥ്യമായതിന്റെ പിന്നിൽ മഹാനായൊരു മനുഷ്യസ്നേഹിയുടെ ഉപാധികളില്ലാത്ത  നന്മമനസ്സായിരുന്നു കാരണം. ഈ നാട്ടിലെ  സഹൃദയത്വത്തിന്റെ പ്രതീകവും കർമ്മനിരതനുമായ കർഷകൻ- പി.ടി. കണ്ണൻ- അദ്ദേഹമായിരുന്നു ഈ വിദ്ധ്യാലയം സ്ഥാപിക്കാൻ മുന്നിൽനിന്ന് പ്രവർത്തിച്ചത്.  ജാതി മത വര്ഗ്ഗീയതകളില്ലാതെ, കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരു ജനതയെ ഇരുട്ടിൽനിന്ന്  വെളിച്ചത്തിലേക്ക് നയിക്കാൻ ആ കർമ്മയോഗിയോടൊപ്പം  ഈ മാട്ടലേയും സമീപപ്രദേശങ്ങളീലേയും നിരപതി മഹത്വ്യക്തിത്വങ്ങൾ അന്ന് കൈ കോർത്തിരുന്നു. 01.01.1954 ൽ അധ്യയനം ആരംഭിച്ച വിദ്യാലയത്തിൽ 1954 മുതലാണ് അഞ്ചാം തരത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചത്. അങ്ങനെ 1958-ൽ അപ്പർപ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു. അന്ന് കയ്യുർ-ചീമേനി പഞ്ചായത്തിലെ ചെൻബ്റകാനം, മുഴക്കോം, നിടുംബ,വലിയപൊയിൽ, പാലോത്ത് , ചള്ളുവക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ കുട്ടികളുടെ ഏക ആശ്രയനായിരുന്നു ഈ വിദ്യാലയം. 
                മാറിവരുന്ന ജീവിതസാഹചര്യത്തോടൊപ്പം തന്നെ നാടും വികസനത്തിന്റെ കുതിപ്പിലായി. ചെമ്മൺപാതകൾ താറിട്ടറോടുകളായി. ഗതാഗത സൗകര്യങ്ങൾ യാഥാർത്ഥ്യമായി. പരിസ്ഥിതിയിലും വന്നു ഏറെ മാറ്റം. ഒപ്പം വിദ്യാലയത്തിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും കാലാനുസൃതമായ പരിവർത്തനങ്ങൾ സൃഷ്ട്ടിക്കാൻ അധ്യാപകരും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് കൈകോരി‍ത്തപ്പോൾ അനായാസം സാധിച്ചുവെന്നത്  വിദ്യാലയത്തിന്റെ എടുത്തുപറയേണ്ട മികവാ​ണ്. ഈ മികവിന് കിട്ടിയ പ്രതിഫലമാണ് കാസർഗോഡ് ജില്ലയുടെ ചരിത്രം മാറ്റിയെഴുതിയ മികച്ച പി. ടി. എ അവാർഡുകൾ. നാടിന്റെ വികസനം വിദ്യാലയത്തിലൂടെ സാധിക്കുമെന്ന് തിരിച്ചറിയുന്ന ജനതയുടെ കൈകളിൽ വിദ്യാലയ വികസന പ്രവർത്തനങ്ങൾ സുരക്ഷിതമായി മുന്നേറിക്കൊണ്ടിരിക്കുന്ന കാലത്തോളം ഇനിയും ഒട്ടേറെ നേട്ടങ്ങൾ ഈ വിദ്യാലയത്തെ തേടിയെത്തുമെന്നുള്ള കാര്യത്തിൽ നമുക്ക് പ്രത്യാശിക്കാം.

ഭൗതികസൗകര്യങ്ങൾ

പ്രി കെ ഇ ആർ കെട്ടിടമാണെങ്കിലും അടുത്ത കാലത്തു പി ടി എ, മദർ പി ടി എയുടെ സജീവ പ്രവർത്തനത്തിന്റെ ബലമായി നല്ലൊരു കംപ്യൂട്ടർ ലാബ് ,ജനകീയ പങ്കാളിത്തത്തോടെ നിർമിച്ച 'മലയാണ്മ 'എന്ന ലൈബ്രറി ഹാൾ ,ബെസ്ററ് പി ടി എ അവാർഡ് തുകയും മറ്റു സാമൂഹ്യ പങ്കാളിത്തത്തോടെയും നിർമിച്ച ഡൈനിങ്ങ് ഹാൾ,ടൈൽ പാകിയ കിച്ചൻ കം സ്റ്റോർ റൂം ,ഭക്ഷണം പാകം ചെയ്യാൻ ഗ്യാസ് സ്റ്റോവ് ,ടൈൽ പാകിയ യൂറിനൽ ,ടോയ്‌ലറ്റ് സൗകര്യം ,ഗേൾസ്‌ ഫ്രണ്ട്‌ലി ടോയ്ലറ്റ് ,എല്ലാ ക്ലാസ്‌ മുറികളിലും കറന്റ് കണക്ഷൻ , ഫാൻ , ലൈറ്റ് സൗകര്യം ,നല്ലൊരു പ്ലേയ് ഗ്രൗണ്ട് ,ബ്രോഡ് ബാൻഡ് കണക്ഷൻ ഇതൊക്കെ വിദ്യാലയത്തെ ആകര്ഷകമാകുന്ന ഘടകമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലയുൽ ചെറുവത്തൂർ ഉപജില്ലയിലെ ഒരു എയ്ഡഢ് വിദ്യാലയം, കയ്യൂർ-ചീമേനി ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ പെടുന്നു. ഈ വിദ്യാലയത്തിന് എല്ലാവിധ സഹായലഹകര​ങ്ങളും ലഭിച്ചുവരുന്നു.

മുൻസാരഥികൾ

സ്കക്കൂളിന്റെ മുൻ പ്രധാനാധ്യാപകർ 1. കെ. എൻ. നാരായണൻ നമ്പൂതിരി . 2. പി. നാരായണൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്വദേശത്തും വിദേശത്തുമായി ഔദ്ധോഗികരംഗത്തും , ഉന്നത സ്ഥാനങ്ങളിലുമായി പ്രവർത്തിക്കുന്ന നിരപതിപേർ ഈ വിദ്യാലയത്തിന്റെ സമ്പത്താണ്.

വഴികാട്ടി

Map
"https://schoolwiki.in/index.php?title=എ._യു._പി._എസ്._ആലന്തട്ട&oldid=2534876" എന്ന താളിൽനിന്ന് ശേഖരിച്ചത്