ജി.ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.ഡബ്ല്യൂ. യു.പി.എസ്. മെട്ടമ്മൽ | |
---|---|
വിലാസം | |
മെട്ടമ്മൽ ഇളമ്പച്ചി പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഇമെയിൽ | 12539gwups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12539 (സമേതം) |
യുഡൈസ് കോഡ് | 32010700611 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃക്കരിപ്പൂർ പഞ്ചായത്ത് |
വാർഡ് | 18 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവണ്മെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 61 |
ആകെ വിദ്യാർത്ഥികൾ | 87 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ കെ പി |
പി.ടി.എ. പ്രസിഡണ്ട് | ശംസുദ്ധീൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സീനത് എം ടി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃക്കരിപ്പൂർ ഗ്രാമപഞ്ചാത്തിലെ 20-ാം വാ൪ഡിൽപ്പെട്ട മെട്ടമ്മൽ പ്രദേശത്ത് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു 1924-ഏകധ്യാപക വിദ്യാലയമായി ആരംഭിച്ച ഈ വിദ്യാലയം ക്രമേണ എൽ.പി.സ്ക്കൂളായും യു.പി. സ്ക്കൂളായും ഉയ൪ത്തപ്പട്ടു. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി വിവിധ ഏജൻസികൾ മുഖേന പല പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട് വിദ്യാഭാസവകുപ്പ് , എസ് എസ് എ, ഗ്രാമപഞ്ചായത്ത് എന്നീ ഏജൻസികളാണ് സഹാ.ധനം ലഭ്യമാക്കിയിട്ടുള്ളത് . മൂത്രപുരകൾ,കുടിവെള്ള സൗകര്യം,കഞ്ഞിപുര,സ്ക്കൂൾ മോടി പിടിപ്പിക്കുന്നതിനുള്ള ഗ്രാന്റുകൾ, വിവിധ പഠന സാമഗ്രികൾ വാങ്ങുന്നതിനുള്ള ധനസഹായം എന്നിങ്ങനെ വിവിധ തരത്തിലുള്ള സഹായങ്ങൾ ലഭിച്ചിട്ടുണ്ട്. വിദ്യാലയത്തിന്റെ വികസനത്തിനായി പി.ടി.എ യുടെ സഹകരണം ലഭിക്കാറുണ്ട്.മെട്ടമ്മൽ പ്രദേശത്തിന്റെ പുരോഗതിക്ക് ഈ വിദ്യാലയം നൽകിയ സംഭാവനകൾ നിസ്തൂലമാണ്. കലാകായിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച അനേകം പ്രതിഭകൾക്ക് ഈ വിദ്യാലയം ജൻമം നൽകിയിട്ടുണ്ട്. സമീപകാലത്ത് കൂൺപോലെ പൊന്തിവന്ന അൺ- എയിഡഡ് വിദ്യാലയങ്ങൾ നമ്മുടെ വിദ്യാലയത്തിലെ കുട്ടികളുടെ എണ്ണം കുറയുന്നതിന് കാരണമായിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാ൪ഥികൾപോലും രക്ഷിതാക്കളുടെ അഭിമാനത്തിന്റെ പേര് അൺ- എയിഡഡ് വിദ്യാലയങ്ങളെ ആശ്രയിക്കുന്നു. പൊതു വിദ്യാലയങ്ങളുടെ നിലനിൽപ്പു തന്നെ ഭീക്ഷണിയിലാക്കുന്ന ഇത്തരം പ്രവണതകൾ നിയമപരമായിത്തന്നെ ഇല്ലാതാക്കേണ്ടതാണ്. എൽ,പി,യു,പി, വിഭാഗങ്ങളിലായി 119 കുട്ടികൾ ഇവിടെ പഠിക്കുന്നു. 9 അധ്യാപകരും 1 അധ്യാപകേതര ജീവനക്കാരനും ജോലിചെയ്യുന്നു. വിദ്യാ൪ഥികളിൽ 95 % പേരും മുസ്ലീം മതവിഭാഗത്തിൽപ്പെട്ടവരാണ് .3 കെട്ടിടങ്ങൾ നിലവിൽ ഉണ്ട്. ഇതിൽ ഒരെണ്ണം പ്രീ-കെ-ഇ ആ൪ വിഭാഗത്തിൽപ്പെട്ടവരാണ്. വ൪ഷങ്ങളായി പ്രീ-പ്രമറി ക്ലാസ്സ് നിലവിലുണ്ട് , ലൈബ്രറി,ലബോറട്ടറി. സൗകര്യങ്ങൾ പരിമിതമാണ്.
സൗകര്യങ്ങൾ
60x25 -കോൺക്രീറ്റ് ചെയ്ത ആറ് ക്ലാസ്സ് റൂമുകളും 80x24-കേൺക്രീറ്റ് ചെയ്ത നാല് ക്ലാസ്സ് റൂമുകളും 72x17-ടൈൽ ചയ്ത നാല് ക്ലാസ്സ് റൂമുകളും ഒരു പ്രീ-പ്രമറി ക്ലാസ്സ് റൂമും ഒരു സ്റ്റാഫ് റൂമും ഒരു ഒാഫീസ് റൂമും ഒരു അടുക്കളയും ഉണ്ട് ആൺകുട്ടികൾക്കു മാത്രമായി പത്ത് മൂത്രപുരകളും പെൺകുട്ടികൾക്കു മാത്രമായി പതിനൊന്നു മൂത്രപുരകളും ആൺകുട്ടികൾ രണ്ട് ശൗചാലയവും പെൺകുട്ടികൾക്ക് നാല് ശൗചാലയവും ഉണ്ട് അതുപോലെ തന്നെ വെള്ളവും വൈദ്യുതി സൗകര്യങ്ങളും സ്ക്കൂളിൽ ലഭ്യമാണ്.പത്ത് കമ്പ്യൂട്ടറുകൾ ഉൾക്കൊള്ളുന്ന ഒരു എെ.ടി ലാബും രരു സയൻസ് ലാബും,ലൈബ്രറി റൂമും ,ഒരു സ്മാ൪ട്ട് ക്ലാസ്സ് റൂമും ഉണ്ട് ==
പാഠ്യേതരപ്രവ൪ത്തനങ്ങൾ
പ്രവ൪ത്തി പരിചയമേളകളിലും കലാകായിക മൽസരങ്ങളിലും ജില്ലാതലം വരെ കുട്ടികൾ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്
മാനേജ്‌മെന്റ്
ഗവണ്മെന്റ്
മുൻസാരഥികൾ
പ്രശസ്ത്തരായ പൂ൪വ്വ വിദ്യാ൪ത്ഥികൾ
ഇൗ വിദ്യാലയത്തിലെ പൂ൪വ്വ വിദ്യാ൪ത്ഥികൾ ആതുരസേവനത്തിലും രാജ്യസേവനത്തിലും ബാങ്കിങ് മേഖലയിലും ക൪മ്മനിരതരായിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വഴികാട്ടി
- ശതാബ്ദി നിറവിലുള്ള വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവണ്മെന്റ് വിദ്യാലയങ്ങൾ
- 12539
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ