ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/നമ്മുടെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ അമ്മ

ഭൂമി നമ്മുടെ അമ്മയാണ്. അമ്മ തന്റെ മക്കൾക്ക് മുലപ്പാൽ നല്കുന്നതുപോലെയാണ് ഭൂമി നമുക്ക് ജീവശ്വാസവും ജലവും നൽകി നമ്മേ പരിപാലിക്കുന്നത്. പക്ഷെ ഭൂമിയാകുന്ന അമ്മയെ നാം വേദനിപ്പിക്കുന്നു. പ്രകൃതിയിലെ മരങ്ങളെയും പക്ഷിമൃഗാദികളെയും മനുഷ്യന്റെ താല്പര്യത്തിന് ദുരുപയോഗം ചെയുകയും അതോടൊപ്പം പരിസ്ഥിതിയുടെ നിലനിൽപ്പിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തിൽ മലകളും കുന്നുകളും ഇടിച്ചുനിരത്തി പാടങ്ങളും, പുഴകൾ നികത്തി യും അവന്റെ ആനന്ദത്തിനുവേ ണ്ടി കോൺക്രീറ്റ് സൗധങ്ങൾ പണിതുയർത്തുന്നു ഇത്തരത്തിൽ ഉള്ള പ്രവർത്തനങ്ങൾ പ്രകൃതിയിലെ ജലസ്രോതസുകൾ ഇല്ലാതാക്കുകയും പുഴകൾ മലിനമാക്കുകയും ചെയുന്നു. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ വീടും പരിസരവും വൃത്തിയായി സംരക്ഷിക്കാം അങ്ങിനെ നല്ലരു നാളേക്കായി നമുക്ക് കൈകോർക്കാം.

ജോൺ ഷർബൽ കെ ജെ
9 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം