കോവിഡ് 19 എന്ന മഹാമാരി
കോവിഡ്19 മഹാമാരി രൂപപ്പെട്ടത് പുതുതായി കണ്ടെത്തിയ “Novel corona virus” മൂലമാണ്.
സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും, ശ്വസനതകരാറും വരെ കോറോണ വൈറസ് മനുഷ്യരിലുണ്ടാക്കും. മുഖ്യമായും ശ്വസന നാളിയെയാണ് കൊറോണ വൈറസ് ബാധിക്കുന്നത്. 2002-2003 കാലഘട്ടത്തിൽ ചൈനയിലും സമീപ രാജ്യങ്ങളിലും പടർന്ന് പിടിച്ച SARS ,2012ൽ സൗദി അറേബ്യയിൽ പടർന്ന് കയറിയ MERS ഇവയും കൊറോണ വൈറസ് മൂലമുണ്ടായ രോഗങ്ങളാണ്.
കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാൻ നഗരത്തിൽ നിന്ന് റിപ്പോർട്ട് ചെയ്ത വൈറസ് രാജ്യങ്ങളിൽ നിന്ന് രാജ്യങ്ങളിലേക്ക് പടർന്ന് പിടിച്ചിരിക്കുന്നു. ഏതാണ്ട് 200ൽ പരം രാജ്യങ്ങളിൽ ഈ വൈറസ് സ്ഥിതീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. ഈ സാഹചര്യത്തിൽ ഈ വൈറസ് ബാധയുടെ ലക്ഷണങ്ങളും പ്രതിവിധിയും എന്താണെന്ന് അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
സാധരണയായി മൃഗങ്ങൾക്കിടയിൽ കാണപ്പെടുന്ന ഒരു തരം വൈറസ് എന്നു പറയുന്നതിനേക്കാൾ വൈറസ്സുകളുടെ ഒരു കൂട്ടം എന്നുപറയുന്നതാണ് ശരി. മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്നർത്ഥമുള്ള കൊറോണാ എന്ന പേര് നൽകിയിരിക്കുന്നത്. പനി, ചുമ ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഇത് ന്യുമോണിയ ആയി മാറുന്നു. പത്തു ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങും. കോവിഡ് 19 അഞ്ച് സ്റ്റെപ്പിലൂടെ കടന്നുപോകുന്നു.
സ്റ്റെപ്പ് 1
ജലദോഷം ,പനി, ചുമ, തൊണ്ടവേദന, പേശീ വേദന, തലവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ഏതാണ്ട് നാല് ദിവസം വരെ പനിയും ജലദോഷവും ഉണ്ടാവും.
സ്റ്റെപ്പ് 2
ന്യുമോണിയ, പനി, ശ്വാസ്സതടസ്സം, ചുമ, ഉയർന്ന ശ്വസ്സനനിരക്ക് എന്നിവ ഉണ്ടാവും
സ്റ്റെപ്പ് 3
ശ്വാസകോശ അറകളിൽ ദ്രാവകം നിറയുന്ന അതീവ ഗുരുതരാവസ്ഥ. ബി.പി താഴുകയും കടുത്ത ശ്വാസ്സതടസ്സവും അബോധവസ്ഥയും ഉണ്ടാവാം.
സ്റ്റെപ്പ് 4
ബി.പി ഗുരുതരമായി താഴ്ന്ന് വിവിധ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നു.
സ്റ്റെപ്പ് 5
വൈറസുകൾ രക്തത്തിലുടെ വിവിധ ആന്തരിക അവയവങ്ങളിലെത്തി അവയുടെ പ്രവർത്തനങ്ങളെ തകരാറിലാക്കുന്നു. വൃക്കകളുടെയും ഹൃദയത്തിന്റെയും ശ്വാസകോശങ്ങളുടെയും പ്രവർത്തനങ്ങളെ തടയുന്നു.
രോഗം പകരുന്ന വിധം
രോഗി തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തേക്ക് വരുന്ന ശ്രവങ്ങളിൽ വൈറസ് ഉണ്ടാവും. രോഗിയുടെ ശരീര സ്രവങ്ങൾ പറ്റുന്ന മറ്റു വസ്തുക്കൾ സ്പർശിക്കുമ്പോൾ മറ്റൊരാളിലേക്ക് രോഗം പടരുന്നു. വളർത്തുമൃഗങ്ങളിലൂടെയും രോഗം പകരാം.
മുൻകരുതലുകൾ
പരിസരം വൃത്തിയായി സൂക്ഷിക്കുക. അതുപോലെ തന്നെ വ്യക്തി ശുചിത്വം പാലിക്കുക. കൈകൾ ഇടയ്ക്കിടക്ക് സോപ്പുപയോഗിച്ച് കഴുകുക. ഹാൻഡ് സാനിറ്ററൈസർ ഉപയോഗിക്കുക. വൈറസ് ബാധിത പ്രദേശങ്ങളിലൂടെയുള്ള യാത്ര ഒഴിവാക്കുക. സാമൂഹ്യ അകലം പാലിക്കുക, അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക. മാസ്ക് ധരിക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പഴും വായും മൂക്കും തുവാല ഉപയോഗിച്ച് അടച്ചുപിടിക്കുക. പനി, ചുമ ഉള്ളർ വൈദ്യസഹായം തേടുക.
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം
|