ഹോളിഗോസ്റ്റ് എച്ച്.എസ്സ്. മുട്ടുചിറ/അക്ഷരവൃക്ഷം/കൊറോണാ ഒരു വെല്ലുവിളി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണാ ഒരു വെല്ലുവിളി

കൊറോണ പേരിൽ തന്നെ ഭയാനകത തോന്നിക്കുന്ന മഹാമാരി 2019 ഡിസംബർ മാസം ചൈനയിലെ വുഹാൻ സിറ്റിയിൽ നിന്നും തലയുയർത്തി ഇന്ന് ലോകമെമ്പാടും ഭീതി പടർത്തി ഇരിക്കുകയാണ്. ലോകമെമ്പാടും ഇരുപത്തി നാല് ലക്ഷത്തിലേറെ ആളുകളെയാണ് കൊറോണാ ബാധിച്ചത്, മരിച്ചവരുടെ എണ്ണം ആകട്ടെ ഒന്നേമുക്കാൽ ലക്ഷം കവിഞ്ഞു കൊണ്ടിരിക്കുന്നു. ലോകം ഇന്നേവരെ നേരിട്ട് ഇല്ലാത്ത വെല്ലുവിളിയാണ് ഇന്നു നാം നേരിട്ടുകൊണ്ടിരിക്കുന്നത്. കൊറോണ വ്യാപാരത്തിലൂടെ നമ്മുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ തുടങ്ങി എല്ലാ മേഖലകളും വിറങ്ങലിച്ചു പോയി. പുറത്തിറങ്ങാനാവാതെ വീടുകളിൽ അടച്ചുപൂട്ടി യും ലോകജനത മുമ്പൊരിക്കലും അനുഭവിക്കാത്ത ദുരിതങ്ങളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്ന. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ രോഗികൾ മരിച്ചുവീണത്. ഇന്ത്യയിൽ 17, 265 കൊറോണാ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് അതിൽ 550 ഓളം ആളുകൾ മരണപ്പെട്ടു.
കേരളം അതി വ്യാപനത്തെ നേരിട്ടതിൽ മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. അത് ലോകത്തിനുതന്നെ മാതൃകയായി ഇരിക്കുന്നു. 147 രോഗികളിൽ രണ്ട് മരണവും മാത്രമാണ് ഇപ്പോൾ കേരളത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി മുതൽ സേവന രംഗത്തെ ഉദ്യോഗസ്ഥവൃന്ദം വരെ അതുല്യമായ സേവനത്തിലൂടെ നമ്മുടെ കൊച്ചു കേരളത്തിൽ രോഗം പടരുന്നത് പിടിച്ചുനിർത്താൻ സഹായിച്ചു.

ലോക ഡൗൺ പ്രഖ്യാപനവും അത് അനുസരിക്കുന്നതിൽ നമ്മൾ കാണിച്ച് നല്ല മനോഭാവവുമാണ് നമുക്കു രക്ഷാകവചമായി തീർന്നത്. അതാണ് നമ്മുടെ നേട്ടവും. സർക്കാർ നിർദ്ദേശങ്ങൾ അതേപടി പാലിച്ച് അതിനാൽ നാം കൊറോണ യെ അതിജീവിച്ച് ഇരിക്കുകയാണ്.

കൊറോണ ക്കെതിരെ എല്ലാ രാജ്യങ്ങളും പരസ്പര സഹകരണം ഉറപ്പു വരുത്തി ഇന്ത്യൻ കമ്പനികൾ പ്രമുഖ വ്യക്തികൾ തനതു സംഭാവനകൾ നൽകി വേണ്ടി വീട്ടിലിരുന്ന് മടുക്കുന്ന കുട്ടികളായ ഞങ്ങൾക്ക് വേണ്ടി പലതരത്തിലുള്ള വിജ്ഞാനപ്രദമായ കാര്യങ്ങൾ ചെയ്തുതന്നു ഓൺലൈൻ മാജിക് ക്ലാസുകൾ പഠിക്കുവാനുള്ള അവസരം ചെയ്തുതന്നു, അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസരമുണ്ടാക്കിയത് പ്രശംസനീയം തന്നെ.

ഇതിനൊക്കെ പുറമേ ആരോഗ്യമേഖലയിൽ സർക്കാരും ആരോഗ്യ പ്രവർത്തകരും കാഴ്ചവെച്ച മികച്ച നേട്ടം ഒന്നുമാത്രമാണ് നമ്മെ ലോകത്തിനു തന്നെ മാതൃക ആക്കിയിരിക്കുന്നത്. ലോകജനതയ്ക്ക് ഇന്ന് ഇന്ത്യയും കേരളവും നമ്മുടെ കൊച്ചു കോട്ടയവും കാഴ്ചവെച്ച ആരോഗ്യ പ്രവർത്തനം എല്ലാവരും മാതൃകയാക്കി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ കുറഞ്ഞ മണിക്കൂറിന് ഇടയ്ക്ക് കൂടുതൽ രോഗികൾ സുഖം പ്രാപിക്കുന്ന കാണുമ്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ രോഗികളായ വർക്ക് വേണ്ട പരിഗണന പോലും കിട്ടാതെയും അത്യാവശ്യ സഞ്ചാരത്തിന് അനുമതി നൽകാതെയും ജനങ്ങൾ കഷ്ടപ്പെടുമ്പോൾ നമ്മുടെ നാട്ടിൽ എത്ര കരുതലോടെയാണ് ആരോഗ്യവകുപ്പും നമ്മുടെ മുഖ്യമന്ത്രിയും മന്ത്രിമാരും നൽകുന്ന ശ്രദ്ധ എന്നും മാതൃകയാണ്.

കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ആരോഗ്യമന്ത്രിയുടെ പിന്തുണയിൽ നടന്ന ആരോഗ്യ പ്രവർത്തനങ്ങൾ പ്രശംസനീയം തന്നെ കാസർഗോഡ് ജില്ലയിൽ അതിനായി ഒരു പുതിയ മെഡിക്കൽ കോളേജ് തന്നെ തുറന്നു പ്രവർത്തിക്കാൻ ഇത്തരുണത്തിൽ സാധിച്ചത് കേരളത്തിന് അഭിമാനമാണ്. കൊറോണാ വൈറസിനെ എതിരെയുള്ള ഈ മഹാ യുദ്ധത്തിൽ ചില പാകപ്പിഴകൾ തെറ്റുകുറ്റങ്ങൾ കാണാൻ കഴിഞ്ഞാലും അതിനെയൊക്കെ കണക്കുകൾ പറഞ്ഞു തീർക്കേണ്ട സമയമല്ല ഇത് എന്ന് മനസ്സിലാക്കി ആ അ മരക്കാരോട് ഒത്തു നിന്ന് ഓരോ വ്യക്തിയും തന്റെ കടമ, കർത്തവ്യം, ഉത്തരവാദിത്വം നിർവഹിക്കണം. ജനജീവിതം സാധാരണനിലയിൽ എന്നല്ല അതിന് അടുത്തെത്താൻ പോലും കുറെ നാൾ കൂടി ക്ഷമാപൂർവം കാത്തിരിക്കേണ്ടിവരും സംസ്ഥാന സർക്കാർ ലോക ടൗണിൽ വരുത്തിയ മാറ്റങ്ങൾക്കനുസരിച്ച് മുന്നേറണം നാം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന കർശന നിർദ്ദേശങ്ങൾ ക്ഷമയോടെ പാലിച്ച് ഏറ്റവും വേഗത്തിൽ മഹാമാരിയിൽ നിന്നും മോചനം നേടുന്നതിനുള്ള യജ്ഞത്തിൽ പങ്കാളികളാകുക എന്ന് ഉത്തരവാദിത്തബോധം നമുക്കുണ്ടായിരിക്കണം മാനവരാശിയുടെ നിലനിൽപ്പിനായി നാമീ ഉത്തരവാദിത്വബോധത്തോടെ നിൽക്കുക.

അക്ഷയ റെജി
8 എ ഹോളിഗോസ്റ്റ് ബോയ്സ് ഹൈസ്ക്കൂൾ മുട്ടുചിറ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം