സർവോദയാ ഹയർ സെക്കന്ററി സ്കൂൾ ഏച്ചോം/അക്ഷരവൃക്ഷം/പുതിയ വഴിത്താര

Schoolwiki സംരംഭത്തിൽ നിന്ന്
പുതിയ വഴിത്താര

 എഴുതാൻ ഇരിക്കുന്നു ഞാൻ ഒരു സ്നേഹ കാവ്യത്തിൽ വരികൾ.
 പക്ഷേ വിറയ്ക്കുന്നു എൻ തൂലികതുമ്പിൽ
ചാർത്താൻ കഴിയാത്ത അക്ഷരകൂട്ടങ്ങൾ,
ഓർക്കാൻ കഴിയാത്ത 'രോഗ' മാണിത്
ഒരു നീർക്കുമിള പോലെയായി മാറുന്നു
ഒരായിരം മനുഷ്യരുടെ സ്വപ്ന ജീവിതങ്ങൾ
കുറിക്കുന്നു ഞാൻ ഓർമ്മതൻ വീഥിയിൽ
മറക്കുന്നു ഞാൻ ബാല്യരോദനങ്ങളെ
  ഹൃദയത്തിൽ പിടയും നിനവിൽ ദുഃഖംഗീതങ്ങൾ
 മർത്യന് മാത്രമേ വിസ്മരിക്കാനാവൂ
കല്ലോലം തേടുന്നു തിരമാല പോലെ
 തെല്ലും തണുക്കാതെ പായുന്നു 'മഹാമാരികൾ'
തിരയുന്നു ഞാൻ സൗഹൃദമെന്ന തൃപദം
 മറയുന്നു വിശ്വമോട്ടാകെ ഭീതിയിൽ
അഗ്രഹാരത്തിൽ പടിവാതിലിലിരിപ്പുഞാൻ
നിഗ്രഹിക്കാൻ വരുന്നു 'പേമാരി' പോൽ
 ജീവിതവല്ലിയിൽ സ്വപ്നങ്ങൾ ഇഴനെയ്യാൻ
ആവുമോ വീണ്ടും ഭൂതകാലത്തെന്നപോൽ
 തീവ്രത നിറഞ്ഞൊരു വഴിത്താരകളിൽ
തിരക്കിൽ ജീവിക്കുന്ന ജന്മങ്ങൾ
ഒതുങ്ങുന്നു നാലു ചുവരുകളിൽ
ഒരുക്കുന്നു പുതു പുത്തൻ നാളയെ
 കുളിർ മഴ പോലോരു പുതുജീവിതം
 തളിർക്കട്ടെ മാനവ ഹൃത്തിനുള്ളിൽ
ശാന്തിതൻ ശുഭ്രവസ്ത്രമണിഞ്ഞു വിശ്വം
അനശ്വര ജന്മത്തിനായി കാത്തിരിക്കുന്നു.
 

അലേന ജാസ്മിൻ പോൾ
8 C സർവ്വോദയ ഹയർസെക്കണ്ടറി സ്‍ക‍ൂൾ ഏടച്ചോം
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത